നിങ്ങൾക്ക് നാട്ടിൽ പോയി വോട്ട് ചെയാം; മലയാളികൾക്ക് വോട്ടുചെയ്യാൻ ശമ്പളത്തോടെ അവധി നൽകാൻ സർക്കാർ നിർദേശം

ബെംഗളൂരു : കേരളത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നതിന് കർണാടകത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന മലയാളികളായ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് സർക്കാർ നിർദേശം.

ഐടി കമ്പനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കുറഞ്ഞത് മൂന്നു ദിവസം അവധി നൽകണമെന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഓഫീസിൽനിന്നും ഇറക്കിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

കരാറുകാർ, കെട്ടിട നിർമാതാക്കൾ, കടയുടമകൾ എന്നിവരോടും ഇക്കാര്യം ആവശ്യപ്പെട്ടു. ഡിസംബർ ഒൻപതിനും 11-നുമാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബെംഗളൂരുവിലും കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്കെല്ലാം കേരളത്തിലെത്തി വോട്ടു രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ അവസരം നൽകാൻ അഭ്യർഥിക്കുന്നതായും കത്തിൽ പറഞ്ഞു.

ബിഹാർ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ നിർദേശം നൽകിയിരുന്നു. ബിഹാർ സ്വദേശികളായ ഒട്ടേറെ പേർ വോട്ടുചെയ്യാൻ പോകുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ: പർപ്പിൾ ലൈനിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; സർവ്വീസ് സാധാരണ പോലെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us