ബിജെപിയിൽ ഗ്രൂപ്പ് വഴക്കില്ലെന്നും നേതാക്കൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആർഎസ്എസിന്റെ സഹായം അഭ്യർത്ഥിച്ചതായും രാജിവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയിലെ ഗ്രൂപ്പിസം വലിയ വെല്ലുവിളിയാകുമെന്നായിരുന്നു താൻ ആദ്യം ഇവിടെ എത്തിയപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ ഗ്രൂപ്പിസം കണ്ടിട്ടില്ല. അങ്ങനെയൊരു അനുഭവവും ഉണ്ടായിട്ടില്ല. എല്ലാവരും പിന്തുണ നൽകുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഭിപ്രായ വ്യത്യാസം ഉണ്ടാകും. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്. അതിനെ നെഗറ്റീവായിട്ട് കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.
Read MoreCategory: KERALA
രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്തയാള്‍: റിനി ആന്‍ ജോര്‍ജ്
സൈബര്‍ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കെതിരേയും വളരെ മോശമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ച ആളാണ് രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്ക്കരുതെന്നും റിനി പറഞ്ഞു. ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ട് വരാതിരിക്കാനാണ് രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്ന് റിനി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഈശ്വറിനെതിരെ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് റിനി പറയുന്നു.
Read Moreകിഫ്ബി മസാല ബോണ്ടില്‍ ഫെമ ചട്ടലംഘനമെന്ന് കണ്ടെത്തല്‍; മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കുമാണ് നോട്ടീസ് മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്.
Read Moreസംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
നവംബറിൽ സ്വർണ്ണ വിലയിലുണ്ടായ തേരോട്ടം ഡിസംബറിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. നവംബർ മാസം അവസാനം വൻ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്. പവന് 95200 രൂപയും ഗ്രാമിന് ₹11,900 രൂപയുമായിരുന്നു ഇന്നലത്തെ സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ നിലക്കായിരുന്നു ഇത് നവംബറിലെ സ്വർണ്ണ വിലയിലുണ്ടായ കുതിപ്പ് തുടരുകയാണ് ഡിസംബറിലും പവന് 480 രൂപ വർധിച്ച് 95,680 രൂപയായി ഗ്രാമിന് 60 രൂപ കൂടി 11960 രൂപയായി . സ്വർണ്ണ വിലയിലെ വർദ്ധനവ് ഇങ്ങനെ തുടർന്നാൽ ഈ വര്ഷം അവസാനിക്കുമ്പോഴേക്കും സ്വർണ്ണ…
Read Moreരാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് സിനിമാ നടിയുടെ ചുവന്ന പോളോ കാറിലെന്ന് സൂചന; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പര്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്. പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നല്‍കിയെന്ന വിവരം പുറത്തു…
Read Moreരാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി ഇനിയും വീഡിയോ ചെയ്യുമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. തിങ്കളാഴ്ച രാവിലെ പൗഡിക്കോണത്തെ…
Read Moreതീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തീർത്ഥാടനം ആരംഭിച്ച് രണ്ടാഴ്ച്ച തികയുമ്പോള്‍ ദര്‍ശനം നടത്തിയത് 12 ലക്ഷത്തോളം തീർത്ഥാടകര്‍. നവംബര്‍ 16 മുതല്‍ 29 വൈകിട്ട് ഏഴ് വരെ ദര്‍ശനം നടത്തിയത് 11,89088 തീർത്ഥാടകരാണ്. ശനിയാഴ്ച്ച താരതമ്യേനെ തിരക്ക് കുറവായിരുന്നു. പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് ഏഴു വരെ 61,190 പേര്‍ മല കയറി. സുഗമദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർത്ഥാടകര്‍ മലയിറങ്ങുന്നത്. അതേസമയം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ഭക്തര്‍ എത്തുന്നതിനാല്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ വിപുലീകരിച്ചു. പമ്പ കോയമ്പത്തൂര്‍ കെഎസ്ആര്‍ടിസി…
Read Moreലഹരി ഉപയോഗം: മകൻ മാതാപിതാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
ആലപ്പുഴ കായംകുളത്ത് മാതാപിതാക്കളെ മകൻ വെട്ടിപ്പരുക്കേല്‍പ്പിച്ചു. വിശ്വജിത്ത് ആണ് സ്വന്തം മാതാപിതാക്കളെ ഗുരുതമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. ഒരാളുടെ നില ഗുരുതരം. പരുക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ്റെ ലഹരി ഉപയോഗമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. അച്ഛനെയും അമ്മയെയും ഗുരുതരമായി വെട്ടിയശേഷം വീടിൻ്റെ മുകളിൽ കയറി മകൻ ആത്മഹത്യാ ഭീഷണി മുഴക്കി. സംഭവ സ്ഥലത്തെത്തിയ പൊലീസ് പിന്നീട് വിശ്വജിത്തിനെ കീഴ്പ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തി.
Read Moreരാഹുൽ മാങ്കൂട്ടം പാലക്കാട് തന്നെ എന്നുള്ള സൂചനയിൽ വ്യാപക പരിശോധന തുടരുന്നു
ലൈംഗിക പീഡന പരാതിക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കായി പാലക്കാട് വ്യാപക തിരച്ചിൽ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് തന്നെ ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ പരിശോധന നടന്നു. മംഗലംഡാം, കുഞ്ചിയാർപതി, പപ്പടപ്പാറയിലെ റിസോർട്ടുകളിൽ പരിശോധന നടത്തി. രാഹുൽ സ്ഥലത്തുണ്ടെന്നവാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേ സമയം ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റൽ രേഖകൾ രാഹുൽ മാങ്കൂട്ടത്തിൽ കൈമാറി. മുദ്രവെച്ച കവറിലാണ് ജില്ലാ കോടതിക്ക് ഡിജിറ്റൽ രേഖകൾ കൈമാറിയത്.
Read Moreകേരളത്തിൽ മഴ തുടരും; മുന്നറിയിപ്പ്
കേരളത്തിൽ ഇടത്തരം മഴ തുടരും എന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കില്ല. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സാധാരണയേക്കാള്‍ കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നത്. ഈ അന്തരീക്ഷ സ്ഥിതിയും മാറാന്‍ സാധ്യതയുണ്ട്.
Read More