1600 കിലോമീറ്റര്‍ സൈക്കിളിൽ കാണാനെത്തി ആരാധകന്‍; മടങ്ങാന്‍ വിമാന ടിക്കറ്റ് സമ്മാനിച്ച് അല്ലു അര്‍ജുൻ

ഉത്തർപ്രദേശിൽ നിന്നുള്ള ഒരു ആരാധകൻ ഇഷ്ടതാരത്തെ കാണാൻ സൈക്കിളിൽ 1600 കി.മീ യാത്ര ചെയ്ത് ഹൈദരാബാദിലെത്തിയ വാർത്ത സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

തന്നെ കാണാൻ അലിഗഢിൽ നിന്ന് 1,600 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തിയ ആരാധകനെ അല്ലു അർജുൻ സ്വീകരിക്കുകയും ഏറെ നേരം സംസാരിക്കുകയും ചെയ്തു.

സോഷ്യൽമീഡിയയിലൂടെ ആരാധകനെ കുറിച്ചറിഞ്ഞ താരം ആരാധകനെ നേരിട്ട് കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

തന്നെ ഇഷ്ടപ്പെടുന്ന ആരാധകന്റെ സൈക്കിളിലേറിയുള്ള ഈ ദീർഘ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോൾ അല്ലു അർജുൻ വികാരാധീനനായെന്ന് മാത്രമല്ല ആരാധകന് സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ ഒരു വിമാന ടിക്കറ്റും വാഗ്ദാനം ചെയ്തു.

കൂടാതെ ആരാധകന്റെ സൈക്കിൾ ബസിൽ വീട്ടിലേക്ക് അയയ്ക്കാനും വേണ്ട സജ്ജീകരണങ്ങളും താരം ചെയ്തു.

അല്ലു അർജുനും ആരാധകനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തന്റെ പുതിയ ചിത്രമായ പുഷ്പ 2ന്റെ പ്രമോഷന്റെ ഭാഗമായി ഉത്തർപ്രദേശ് സന്ദർശിക്കുമ്പോൾ അദ്ദേഹത്തെ വീണ്ടും കാണാമെന്ന ഉറപ്പുനൽകിയാണ് അല്ലു അർജുൻ ആരാധകനെ യാത്രയാക്കുകയുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts