ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെസുവർണ്ണ ജൂബിലി ആഘോഷംഡിസംബർ15, 16 തീയ്യതികളിൽ.

ബെംഗളൂരു : ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളിലായി വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഡിസംബർ 15ന് രാവിലെ 9മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് വിദ്യാചേതന (പഠനസഹായം) വിതരണംചെയ്യും. 12മണിക്ക് പ്രശസ്ത കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ് നയിക്കുന്ന കന്നഡ ഭക്തിഗാനസുധയും, തുടർന്ന് മഹാഅന്നദാനവും…

Read More

ഇരുപതുകാരിയുമായി ഒളിച്ചോടിയ 40 കാരനെ തല്ലിക്കൊന്നു; 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുപതുകാരിയോടൊപ്പം ഒളിച്ചോടിയ നാല്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 പേർക്കെതിരെ കേസെടുത്തു. ചിത്രദുർഗ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കോണനൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന മഞ്ജുനാഥ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുപതുകാരിയുമായി പ്രണയത്തിലായത്. തുടർന്ന് ഇരുപത് ദിവസം മുൻപ് ഇരുവരും ഒളിച്ചോടി ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും…

Read More

മൂന്ന് കോളേജ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: ബെല്‍ത്തങ്ങാടി വെനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയില്‍ ബുധനാഴ്ച വൈകീട്ട് മൂന്ന് കോളജ് വിദ്യാർഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കളവൂരില്‍ താമസിക്കുന്ന മൂഡബിദ്രി എഡപ്പദവ് സ്വദേശി വിക്ടർ ഫെർണാണ്ടസിന്റെ മകൻ ലോറൻസ് ഫെർണാണ്ടസ് (20), ബസവഗുഡിയിലെ സി.എസ്. സുനിലിന്റെ മകൻ സി.എസ്. സൂരജ്(19), ബണ്ട്വാള്‍ വെഗ്ഗയിലെ ജെയിംസ് ഡിസൂസയുടെ മകൻ ജോയ്സണ്‍ ഡിസൂസ(19) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ബി.എസ് സി നഴ്സിങ് വിദ്യാർഥികളായ മൂവരും ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു. സിന്ധി അണക്കെട്ട് പരിസരത്ത് പുഴയില്‍ നീന്താനിറങ്ങിയ…

Read More

നവജാത ശിശുവിനെ ആശുപത്രി ടോയ്ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തതായി പരാതി 

ബെംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്തു. രാംനഗർ ജില്ലയിലെ ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്. ശേഷമാണ് നവജാതശിശുവിൻ്റെ മൃതദേഹം അവിടെ നിന്നും കണ്ടെത്തിയത്. ശുചിമുറിയില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കള്‍…

Read More

തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകി; ലഷ്‌കർ ഭീകരനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള തീവ്രവാദി മൊഡ്യൂളുകൾക്ക് റുവാണ്ടയിൽ നിന്ന് ഫണ്ടും ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയെന്നാരോപിച്ച് ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള ഒരു ഭീകരനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കൈമാറിയതായി അധികൃതർ അറിയിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), ഇൻ്റർപോളിൻ്റെ നാഷണൽ സെൻട്രൽ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെൻ്റർ കിഗാലിയിൽ നടത്തിയ അതീവ രഹസ്യ ഓപ്പറേഷൻ്റെ ഭാഗമായാണ് സൽമാൻ റഹ്മാൻ ഖാനെ കൈമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ സംഘടനയിൽ അംഗത്വം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് സഹായം നൽകിയത്…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

ബെംഗളൂരു: വിഷം അകത്തു ചെന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബെല്‍ത്തങ്ങാടി മിട്ടബഗിലു നെല്ലിഗുഡ്ഢയിലെ രാജേഷ്-അരുണ ദമ്പതികളുടെ മകള്‍ ഋഷിയാണ്(18) മരിച്ചത്. വീട്ടില്‍ നിന്ന് ഈ മാസം 20ന് വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് ബെല്‍ത്തങ്ങാടി പോലീസ് പറഞ്ഞു.

Read More

നഗ്ന ചിത്രങ്ങൾ അയച്ചത് പവിത്രയ്ക്ക് മാത്രമല്ല; രേണുകാസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നെന്ന് ദർശൻ 

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍. നടി പവിത്രയ്ക്ക് മാത്രമല്ല, മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ച്‌ അനാദരവ് കാണിച്ചിരുന്നുവെന്നും ദര്‍ശന്‍ പറയുന്നു. അഭിഭാഷകന്‍ മുഖേന ദര്‍ശന്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. കേസിന്റെ വാദത്തിനിടെയാണ് രേണുകസ്വാമിക്കെതിരെ ദര്‍ശന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. രേണുകസ്വാമി സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ആളാണെന്ന് ദര്‍ശന് വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പവിത്രയ്ക്ക് പുറമേ മറ്റ് സ്ത്രീകള്‍ക്കും അയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശന്റെ പേര് വന്നത് മുതല്‍ നിഷേധാത്മകമായ രീതിയിലാണ്…

Read More

പണമെടുക്കാൻ സാധിച്ചില്ല, മോഷ്ടാക്കൾ എടിഎം മെഷീൻ തോട്ടിൽ ഉപേക്ഷിച്ചു

ബെംഗളൂരു: എടിഎമ്മില്‍ നിന്ന് പണം അപഹരിക്കാൻ മോഷ്ടാക്കളുടെ ശ്രമം. തിങ്കളാഴ്ച അത്തിബെലെ പോലീസ് സ്‌റ്റേഷന് പരിധിയിലെ വദ്ദാർ പാളയയില്‍ ആണ് സംഭവം. രാവിലെ കനറാ ബാങ്ക് എടിഎമ്മില്‍ എത്തിയ രണ്ട് അക്രമികള്‍ എടിഎമ്മിലെ പണം അപഹരിക്കാൻ ശ്രമിച്ചു. എന്നാല്‍, അത് സാധ്യമാകാതെ വന്നപ്പോള്‍ എടിഎം മെഷീൻ കൊണ്ടുപോയി. പ്രദേശത്തെ സിസി ക്യാമറയിലാണ് ഇതിന്റെ ദൃശ്യം പതിഞ്ഞത്. യന്ത്രവുമായി സ്ഥലം വിട്ട മോഷ്ടാക്കള്‍ തിരക്ക് കുറവായ മഞ്ചനഹള്ളിക്ക് സമീപത്തെ നീലഗിരി തോപ്പില്‍ എത്തി ആക്‌സില്‍ ബ്ലേഡില്‍ നിന്ന് യന്ത്രം മുറിച്ച്‌ പണമെടുക്കാൻ ശ്രമിച്ചെങ്കിലും. പക്ഷേ പരാജയപ്പെട്ടു.…

Read More

എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: തൃശൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആമ്പല്ലൂർ സ്വദേശി ഡെയ്സണ്‍ തോമസ് (35) ആണ് പിടിയിലായത്. ചാലക്കുടി ബസ് സ്റ്റാന്‍റിന് സമീപത്ത് 16 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. തൃശൂർ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചാലക്കുടി പോലീസും രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ബെംഗളൂരുവില്‍ നിന്നാണ് യുവാവ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രൊഫഷണല്‍ ഡാൻസറായി ജോലി ചെയ്തു വരികയായിരുന്നു ഡെയ്സണ്‍. പിടിയിലായ ഡെയ്സണെതിരെ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയില്‍ ബാർ ജീവനക്കാരനെ ആക്രമിച്ച്‌…

Read More

ബസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ഷിരാദിയില്‍ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചതിനെത്തുടർന്ന് കാല്‍നടക്കാരൻ മരിച്ചു. ഷിരാദി പടമ്പളയിലെ കെ.എം. മത്തായി എന്ന മാത്തച്ചനാണ് (70) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Read More
Click Here to Follow Us