ഡോ:ദേവി ഷെട്ടിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം;ഈ കൊറോണക്കാലത്ത് എങ്കിലും വ്യാജ പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക.

ബെംഗളൂരു : ഈ കൊറോണ ഭീതി നിലനില്‍ക്കുന്ന കാലത്തും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ഫാക്ടറികള്‍ക്ക് ഒരു വിശ്രമവും ഇല്ല എന്ന് വേണം മനസ്സിലാക്കാന്‍,ബി.ബി.എം.പി മുകളില്‍ നിന്ന് മരുന്ന് തളിക്കുന്നു എന്നാ വ്യാജ വാര്‍ത്തയുടെ ഒപ്പം തന്നെ രണ്ടു ദിവസമായി പ്രചരിക്കുന്ന ഒരു വാട്ട്സ് ആപ്പ് സന്ദേശം നാരായണ ഹെല്‍ത്ത് സിറ്റി യുടെ തലവന്‍ ആയ ഡോ: ദേവി ഷെട്ടിയുടെ പേരില്‍ ആണ്. ഇതില്‍ പറയുന്നത് ഇന്ത്യയില്‍ ഉള്ളവര്‍ ചെറിയ പനി വരുമ്പോള്‍ തന്നെ ആശുപത്രി സന്ദര്‍ശിക്കരുത് ….എന്ന് തുടങ്ങി കൊറോണ വൈറസ്  ബാധിച്ചാല്‍ ഓരോ ദിവസവും…

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം15 ആയി;കെമ്പെഗൌഡ വിമാനത്താവളത്തില്‍ കയ്യില്‍ മുദ്ര പതിപ്പിക്കൽ ആരംഭിച്ചു.

ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 15 ആയി. ಅಮೆರಿಕ ಪ್ರವಾಸದಿಂದ ಹಿಂತಿರುಗಿದ 35 ವರ್ಷದ ವ್ಯಕ್ತಿಯಲ್ಲಿ #COVID2019 ಸೋಂಕು ಖಚಿತವಾಗಿದ್ದು, ಕರ್ನಾಟಕದಲ್ಲಿ ಈವರೆಗೆ ಸೋಂಕಿತರ ಸಂಖ್ಯೆ 14ಕ್ಕೇರಿದೆ. ಈ ವ್ಯಕ್ತಿಯು ಈಗಾಗಲೇ ಪ್ರತ್ಯೇಕಿಸಲ್ಪಟ್ಟ ಆಸ್ಪತ್ರೆಯಲ್ಲಿ ಚಿಕಿತ್ಸೆ ಪಡೆಯುತ್ತಿದ್ದು, ಸೋಂಕು ಹರಡದಂತೆ ಎಲ್ಲಾ ಮುಂಜಾಗ್ರತ ಕ್ರಮಗಳನ್ನು ಕೈಗೊಳ್ಳಲಾಗಿದೆ. — B Sriramulu (@sriramulubjp) March 18, 2020 അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 35 കാരനായ…

Read More

വ്യാജ സന്ദേശം പ്രചരിപ്പിച്ച് സ്വയം കുരുക്കില്‍ പെടാതെ ഇരിക്കുക;”ബി.ബി.എം.പി.നമുക്ക് മുകളില്‍ മരുന്ന് അടിക്കുന്നില്ല”

ബെംഗളൂരു : വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് മറ്റുള്ളവരെ വിഡ്ഢികള്‍ ആക്കുന്നതിനോപ്പം സ്വയം നിയമ പ്രശ്നങ്ങളില്‍ പെടാതെ ഇരിക്കേണ്ടത് ഓരോ പൌരന്റെയും കടമ ആണ്. നിങ്ങള്ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങളുടെ നിജ സ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കുക. ഒരാള്‍ ഒരു വാര്‍ത്ത‍/സന്ദേശം ഷെയര്‍ ചെയ്യുകയാണ് എങ്കില്‍ അയാള്‍ക്ക് അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഏതൊരു പ്രശ്നത്തിന്റെയും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. ഞാന്‍ ഷെയര്‍ ചെയ്യുകമാത്രമേ ചെയ്തിട്ടുള്ളൂ എന്നുള്ളതൊന്നും നിയമത്തിനു മുന്‍പില്‍ രക്ഷപ്പെടാന്‍ ഒരു കാരണം ആവുകയില്ല. ഇപ്പോഴും…

Read More

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം13 ആയി.

ബെംഗളൂരു : കർണാടകയിൽ 2 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 13 ആയി. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്ന 56 കാരന് ആണ് ഇന്ന്  കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്,അദ്ദേഹം മാര്ച്ച 6 ന് ആണ് നാട്ടില്‍ എത്തിയത്. മറ്റൊരു കേസ് 25 കാരിയായ യുവതി ആണ്,ഇവര്‍ ഈയിടെ സ്പയിനില്‍ നിന്ന് നഗരത്തില്‍ എത്തിയതാണ്. രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. 2 more #Covid19 case has been…

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം11 ആയി.

ബെംഗളൂരു : കർണാടകയിൽ ഒരാൾക്കു കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് നഗരത്തിലെത്തിയ 67 കാരിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇവർ കഴിഞ്ഞ 9 ന് ദുബായിൽ നിന്ന് ഗോവ വഴിയാണ് നഗരത്തിൽ എത്തിയത്, ഇവർ വൃക്കരോഗം ഉള്ള ആൾ കൂടി ആണെന്ന് ആരോഗ്യ മന്ത്രി ശ്രീരാമുലു അറിയിച്ചു. Another #Covid19 case has been registered in Bangalore today, taking the total infected cases to 11. 67yr old female, resident of Bangalore returned from…

Read More

പി.ജി.യിൽ താമസിക്കുന്ന വിദ്യാർത്ഥികളോട് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ബി.ബി.എം.പി.

ബെംഗളൂരു : നഗരത്തിലെ വിവിധ പിജികളിലും ഹോസ്റ്റലുകളിലും താമസിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ നാട്ടിലേക്ക് തിരിച്ച് പോകുന്നതാണ് നല്ലത് എന്ന് ബി.ബി.എം.പി. ഇവിടെ തന്നെ തങ്ങാൻ ആഗ്രഹിക്കുന്നവർ കർണാടക സർക്കാർ നിർദ്ദേശിച്ച രീതിയിലുള്ള വ്യക്തി ശുചിത്വം പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പി.ജി.കളും ഹോസ്റ്റലുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അതിൻ്റെ നടത്തിപ്പുകാരുടെ ചുമതലയാണ് അതിൽ വീഴ്ച വരുത്താൻ പാടുള്ളതല്ല. BBMP has come out with a series of advisories for RWAs in #Bengaluru with a view…

Read More

കോവിഡ് -19 മൂലം മരിച്ച ഇന്ത്യയിലെ ആദ്യ വ്യക്തിയെ ചികിൽസിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു.

ബെംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ കൊറോണ ബാധിച്ച് മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടർക്ക് വൈറസ് സ്ഥിരീകരിച്ചു. സൗദിയിൽനിന്ന് തിരിച്ചെത്തിയ 76കാരൻ മാർച്ച് 12നാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എന്നാൽ മരണശേഷമാണ് രോഗിക്ക് കൊറോണ ബാധിച്ചത് കണ്ടെത്തിയത്. രാജ്യത്തെ ആദ്യ കൊറോണ മരണവും ഇതായിരുന്നു. രോഗിയുടെ മരണം കൊറോണ മൂലമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കൂടുംബവും വീട്ടിൽ ഐസൊലേഷനിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച പരിശോധനഫലം പോസിറ്റീവായതോടെ ഡോക്ടറെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന് കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് വ്യക്തമാക്കി. രോഗിയെ പരിശോധിച്ച ഡോക്ടർക്ക് പുറമേ അടുത്തിടെ ബ്രിട്ടൺ…

Read More

കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി;യുദ്ധകാല അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനങ്ങളുമായി സർക്കാർ.

ബെംഗളൂരു : കർണാടകയിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി; യുകെയില്‍ നിന്ന് നഗരത്തിലേക്ക് യാത്ര ചെയ്ത 20 കാരിക്ക് ആണ് ഏറ്റവും പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കലബുരഗിയില്‍ മരിച്ച 76 കരനുമായി ഇടപഴകിയ ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ടു പേരെയും ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി അറിയിച്ചു. We have got 2 more #COVID2019 cases in Karnataka taking the total number of confirmed cases to 10. 20 yr old female…

Read More

ഒരു കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചു:സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിച്ചത് ഇതുവരെ 8 പേർക്ക്.

ബെംഗളൂരു : കർണാടകയിൽ ഒരു കോവിഡ് കേസു കൂടി സ്ഥിരീകരിച്ചു. അമേരിക്കയിൽ നിന്ന് നഗരത്തിലെത്തിയ 32 വയസുകാരനായ ടെക്കിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 8 ന് ഇദ്ദേഹം അമേരിക്കയിൽ നിന്ന് ലണ്ടൻ വഴിയാണ് നഗരത്തിലെത്തിയത്. കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച മൈൻഡ് ട്രീ ജീവനക്കാരൻ സഞ്ചരിച്ച അതേ വിമാനത്തിൽ 3 സീറ്റ് പിറകിൽ ആയിരുന്നു ഇയാൾ ഇരുന്നത്. ഇദ്ദേഹം വീടിനുള്ളിൽ നിരീക്ഷണത്തിൽ ആയിരുന്നു.14 ന് ഇയാളെ കെ സി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 15 ന് ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇന്സ്റ്ററ്റ്യൂട്ടിലെ…

Read More

വൻ സുരക്ഷാ വീഴ്ച;കലബുറഗിയിൽ നിന്ന് ബെംഗളൂരുവിലെത്തിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേക വാഹനം ഏർപ്പാടാക്കാം എന്ന വാഗ്ദാനം പാഴായി; ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ച് വിദ്യാർത്ഥികൾ;കൊറോണ രോഗബാധ മൂലം ഒരാൾ മരിച്ച ആശുപത്രിയിൽ ജോലി ചെയ്തവർ വരെ സംഘത്തിലുണ്ട്.

ബെംഗളൂരു : കലബുറഗിയിൽ നിന്ന് നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വാഹനം ഏർപ്പാടാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഇവർ ബസിലും തീവണ്ടിയിലുമായി നാട്ടിലേക്ക് തിരിച്ചു. ഉത്തര കർണാടകയിലെ കലബുറഗിയിൽ 76 കാരൻ കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധ മൂലം മരിച്ചിരുന്നു, അതേ ആശുപത്രിയിൽ ഒ.പി .വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു എന്നത് സുരക്ഷാ വീഴ്ചയുടെ ആഴം വർദ്ധിപ്പിക്കുന്നു. ഇന്നലെ കലബുറഗിയിൽ നിന്നും കർണാടക ആർ .ടി.സി ബസിൽ നഗരത്തിലെത്തിയ വിദ്യാർത്ഥികളെ നോർക്കയുടെ സഹായത്തോടെ പ്രത്യേക വാഹനത്തിൽ നാട്ടിൽ എത്തിക്കാൻ കഴിയുമെന്നാണ്…

Read More
Click Here to Follow Us