മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ 

ബെംഗളൂരു: കോലാർ ജില്ലയിലെ മുളബഗാല്‍ ടൗണില്‍ മാനസിക വെല്ലുവിളി നേരിടുന്ന 50കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഹൈദർ നഗറിലെ ഓട്ടോറിക്ഷ ഡ്രൈവർ സെയ്ദ് സുഹൈലാണ് (33) അറസ്റ്റിലായത്.

കഴിഞ്ഞ മാസം 24നാണ് ഭർതൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ സ്ത്രീ അക്രമത്തിനിരയായത്.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

വൈകീട്ട് ഏഴരയോടെ വീട്ടില്‍ നിന്നിറങ്ങി ടൗണില്‍ രാത്രി വളരെ വൈകുംവരെ പ്രവർത്തിക്കുന്ന എ.പി.എം.സി മാർക്കറ്റില്‍ കറങ്ങിയ സ്ത്രീ രാത്രി ഒന്നോടെ നടന്നുവരുന്നത് കണ്ട പ്രതി വീട്ടില്‍ ഇറക്കാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയായിരുന്നു.

വിജന സ്ഥലത്തേക്കാണ് പോവുന്നതെന്ന് മനസ്സിലാക്കിയ യാത്രക്കാരി ബഹളംവെച്ച്‌ ചാടാൻ ശ്രമിച്ചു.

അപ്പോള്‍ പ്രതി കല്ലെടുത്ത് യുവതിയുടെ തലക്കടിക്കുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പാക്കിയശേഷം അവരെ ലൈംഗികമായി ഉപയോഗിച്ചുവെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts