സംസ്ഥാനം പൂർണമായി അടച്ചിടുന്ന വാർത്ത വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാനം പൂർണമായും ലോക്ക് ഡൗൺ ചെയ്യുന്ന കാര്യം വൈകി ട്വിറ്ററിലൂടെ അറിയിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകുന്നേരം കാബിനറ്റ് മീറ്റിങ്ങിന് ശേഷം 9 ജില്ലകൾ മാത്രം അടച്ചിടുന്ന സർക്കുലർ മാത്രമാണ് പുറത്തിറങ്ങിയത്. എന്നാൽ 9:27 ന് സംസ്ഥാനം ലോക്ക് ഡൗൺ ചെയ്യുന്നതായി മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. After assessing the situation of #covid_19, we have decided to lockdown not just 9 districts but the whole state of Karnataka starting tomorrow till March 31st.…

Read More

2 മലയാളികൾ അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 7;കർണാടകയിലെ ആകെ എണ്ണം 33 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 33 ആയി. ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 7 പോസിറ്റീവ് കേസുകൾ. കേസ് 27 : 46 വയസ്സുകാരനായ മലയാളി ദുബൈയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ എത്തിയതായിരുന്നു, ഇദ്ദേഹം മൈസൂരുവിൽ ചികിൽസയിലാണ് (3 പ്രൈമറി കോണ്ടാക്ട് ചെയ്തവരെയും 4 സെക്കൻ്ററി കോണ്ടാക്ട് ചെയ്തവരേയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചിട്ടുണ്ട്) കേസ് 28: 17 ന് ദുബായിൽ നിന്ന് എത്തിയ 38 കാരനായ ബെംഗളൂരു സ്വദേശി.നഗരത്തിൽ ചികിൽസയിലാണ്. കേസ് 29 : മാർച്ച് 13 ന് ലണ്ടനിൽ…

Read More

ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു;കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി തയ്യാര്‍.

ബെംഗളൂരു: ദുബായിൽ നിന്നു 195 കർണാടകക്കാരെ പ്രത്യേക വിമാനത്തിൽ ബംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചതായി ആരോഗ്യമന്ത്രി ബി.ശ്രീരാമുലു. ഇതിൽ രോഗലക്ഷണമുള്ള 6 പേരെ ബംഗളൂരുവിലെ രാജീവ് ഗാന്ധിഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡി സീസസിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. കോവിഡ് ചികിൽസയ്ക്കായി മാത്രം 1700 കിടക്കകളോടെ ബെംഗളൂരു വിക്ടോറിയ ആശുപ്രതി സജ്ജീകരിച്ചു. കോവിഡ് രോഗികളെ കൂടാതെ ലക്ഷണങ്ങൾ ഉള്ളവരെയും ഇവിടെ പരിശോധിക്കും. കർണാടക നിയമസഭാ, നിയമനിർമാണ കൗൺസിൽ സമ്മേളനം തുടരും. ശുചീകരണ തൊഴിലാളികൾ 50% ഷിഫ്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യണം. വിമാനത്താവളങ്ങളിൽ ആഭ്യന്തര യാത്രക്കാരെയും…

Read More

6 പേർക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു;കർണാടകയിൽ കോവിഡ് ബാധിതർ 26 ആയി.

ബെംഗളൂരു:  ആറു പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു. കലബുറഗിയിൽ കഴിഞ്ഞ ആഴ്ച നടന്ന കോവിഡ് മരണം ഉൾപ്പെടെയാണിത്. ദുബായിൽ നിന്നു മടങ്ങിയെത്തിയ ധാർവാഡ് സ്വദേശി 33 വയസുകാരൻ, ദക്ഷിണ കന്നഡയിലെ ഭട്കലിൽ നിന്നുള്ള യുവാവ് (22), സൗദി തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുര ഗൗരിബിദന്നുർ സ്വദേശിനി വീട്ടമ്മ (64), സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ 23 വയസുകാരി, ജർമ്മനിയിൽ നിന്നെത്തിയ ബെംഗളൂരു സ്വദേശി യുവാവ് (27), ലണ്ടനിൽ നിന്നെത്തിയ ബെംഗളൂരുകാരൻ (51) എന്നിവർക്കു കൂടിയാണ്ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 19ന്…

Read More

കോവിഡിനെതിരെ”കോട്ട”തീർത്ത് മാതൃകയാവുകയാണ് കോട്ടബാൽ എന്ന കുഗ്രാമം.

ബെംഗളുരു: വിദ്യാസമ്പന്നരായ നമ്മുടെ ഇടയിലുള്ള പലരും അശ്രദ്ധ കൊണ്ട് കൊറോണ വൈറസ് എന്ന ഭീകരൻ്റെ വാഹകരാകുമ്പോൾ, ഉത്തര കർണാടകയിലെ ഒരു ഗ്രാമം നമുക്കെല്ലാം മാതൃകയാവുകയാണ്. കോവിഡ് രോഗത്തെ തടയാൻ സ്വയം പ്ര തിരോധ മാർഗങ്ങൾ സ്വീകരിച്ച് മാതൃക തീർക്കുകയാണു ഗദക് ജില്ലയിലെ കോട്ടബാൽ എന്ന കുഗ്രാമം. ഗ്രാമപഞ്ചായത്തിന്റെ നിർദേശപ്രകാരം ഗ്രാമീണർ 14 ദിവസത്തേക്ക് വീടുകളിൽ തന്നെ കഴിയുകയാണ്. ഗ്രാമത്തിലെ വിവാഹം ഉൾപ്പെടെയുള്ള ആഘോഷച്ചടങ്ങുകൾ ഒരു മാസത്തേക്ക് റദ്ദാക്കി. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങണമെങ്കിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. കർഷകർ മാത്രമുള്ള ഗ്രാമത്തിൽ കാർഷിക ജോലികളും നിർത്തിവച്ചിരിക്കുകയാണ്.

Read More

വ്യാജവാർത്ത പ്രചരിപ്പിച്ച വനിതാ ഡോക്ടർക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ്.

ബെംഗളുരു : കോവിഡിനു ചികിൽസയുണ്ടെന്ന് അവകാശപ്പെട്ട വനിതാ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്. കർണാടക മെഡിക്കൽ കൗൺസിലിനു(കെഎംസി) നിർദേശം നൽകി. ബെംഗളൂരു സ്വകാര്യ ആശുപത്രിയിലെ ഡോ.സുനിതാ അഗർവാൾ കോവിഡ് ഭേദമാക്കാൻ മെഡിക്കൽ ക്യാംപ് നടത്തിയെന്ന തരത്തിലുള്ള യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തിലാണ്പി എം ഓഫിസിന്റെ ഇടപെടൽ. എന്നാൽ ഇത്തരമൊരു വിഡിയോ ചിത്രീകരിച്ചിട്ടില്ലെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഡോ.സുനിതയ്ക്ക് നോട്ടിസ് അയയ്ക്കുമെന്നു കെ .എം.സി അറിയിച്ചു.

Read More

സംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായും അടക്കും;ബെംഗളൂരു നഗര-ഗ്രാമ ജില്ലകളിൽ അവശ്യ സർവ്വീസുകൾ മാത്രം;മെട്രോ സർവ്വീസ് നടത്തില്ല;ബി.എം.ടി.സി സർവ്വീസ് നടത്തില്ല.

ബെംഗളൂരു : സംസ്ഥാനത്തെ 9 ജില്ലകൾ പൂർണമായി അടക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ബി.എം.ടി.സി, കെ. എസ്. ആർ.ടി.സി. എന്നിവ നാളെ സർവ്വീസ് നടത്തില്ല. ഇന്ന് രാത്രി 9 മണി മുതൽ 12 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.. 31 വരെ എ.സി. ബസുകൾ സർവ്വീസ് നടത്തില്ല. അത്യാവശ്യ സർവ്വീസുകളായ പച്ചക്കറി, മെഡിക്കൽ,പാൽ പത്രം എന്നിവയുടെ സർവ്വീസ് മാത്രമേ നടക്കുകയുള്ളൂ. ഈ മാസം 31 വരെ ബെംഗളൂരു ഗ്രാമ ജില്ല ,ബെംഗളൂരു . ബെലഗാവി ,കൂർഗ് ,മൈസൂരു, ചിക്കമംഗളൂരു ,ചിക്കബല്ലാപുര, ധാറവാട് ,മംഗളൂരു ,തുടങ്ങിയ ജില്ലകളാണ്…

Read More

ഒറ്റ ദിവസം കൊണ്ട് 5 പേർ കൂടി;സംസ്ഥാനത്തെ ആകെ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 20 ആയി.

ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5 പേരിൽ. ഇതോടെ ഒരു മരണം ഉൾപ്പെടെ രോഗ ബാധിതരുടെ എണ്ണം 20. ബെംഗളൂരു സ്വദേശികളായ 53 വയസ്സുള്ള വീട്ടമ്മ, ആംസ്ഥർഡാമിൽ നിന്നെത്തിയ പത്തൊൻപതുകാരൻ, കോട്ട്ലൻഡിൽ നിന്നെത്തിയ യുവാവ് (21), സൗദിയിൽ തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുരം ഗൗരിബിദനൂർ സ്വദേശി (32) എന്നിവർക്കു പുറമേ, ദുബായിൽ നിന്നെത്തിയ മൈസൂരു സ്വദേശി (35)ക്കുമാണു രോഗം. 4 പേരെ ബെംഗളൂരുവിലെയും ഒരാളെ മൈസൂരുവിലെയും ആശുപത്രികളിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയ്ക്ക് നേരത്തെ രോഗം ബാധിച്ചയാളിൽ നിന്നാണ് പകർന്നത്.…

Read More

ജനതാ കർഫ്യൂ ബെംഗളൂരു നഗര ജീവിതത്തെ ബാധിക്കുമോ ?

ബെംഗളൂരു : രാജ്യത്തെ ജനത കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ബംഗളൂരുവിൽ നമ്മ മെട്രോ ബിഎംടിസി കർണാടക ആർടിസി ഉൾപ്പെടെ പൊതു ഗതാഗതം പൂർണമായും സ്തംഭിക്കും. ടാക്സി, ഓട്ടോറിക്ഷ, സർവീസുകളും താറുമാറായി ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം അനുസരിച്ചാണ് പൊതു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ നമ്മ മെട്രോ ട്രെയിൻ സർവീസ് പൂർണമായും റദ്ദാക്കിയതായി മെട്രോ റെയിൽ കോർപറേഷൻ ( ഡിഎംആർസി) അറിയിച്ചു. സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ വീട്ടിൽ തന്നെ തുടരുന്നതിനു വേണ്ടിയാണിത്. മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകുമെങ്കിലും സ്റ്റേഷനിലെ തിരക്കും മെട്രോ സർവീസുകളുടെ…

Read More

ഒരാള്‍ക്ക് അസുഖം ഭേദമായി;സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു;ആകെ രോഗബാധിതരുടെ എണ്ണം18 ആയി

ബെംഗളൂരു : കർണാടകയിൽ 3 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു.മരിച്ച ഒരാള്‍ ഉള്‍പ്പെടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 18 ആയി.കഴിഞ്ഞ ദിവസം പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നില്ല. http://bangalorevartha.in/covid-19 ഇതില്‍ ഒരാള്‍ ചിക്കബലാപുരയില്‍ നിന്നുള്ള 32 കാരന്‍ ആണ് എന്നും സൌദിഅറേബ്യയില്‍ നിന്ന് തിരിച്ചു വന്ന ആള്‍ ആണ് എന്നും  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു,എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍നിന്ന് ഈ വിഷയത്തിന് ഒരു സ്ഥിരീകരണം ഇല്ല. അതെ സമയം രോഗം ഭേദമായ ഒരാള്‍ ഇന്നലെ ആശുപത്രി വിട്ടു.ഇദ്ദേഹം…

Read More
Click Here to Follow Us