ജനതാ കർഫ്യൂ ബെംഗളൂരു നഗര ജീവിതത്തെ ബാധിക്കുമോ ?

ബെംഗളൂരു : രാജ്യത്തെ ജനത കർഫ്യു പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ ബംഗളൂരുവിൽ നമ്മ മെട്രോ ബിഎംടിസി കർണാടക ആർടിസി ഉൾപ്പെടെ പൊതു ഗതാഗതം പൂർണമായും സ്തംഭിക്കും.

ടാക്സി, ഓട്ടോറിക്ഷ, സർവീസുകളും താറുമാറായി ജനങ്ങൾക്ക് സർക്കാർ നിർദ്ദേശം അനുസരിച്ചാണ് പൊതു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

നാളെ നമ്മ മെട്രോ ട്രെയിൻ സർവീസ് പൂർണമായും റദ്ദാക്കിയതായി മെട്രോ റെയിൽ കോർപറേഷൻ ( ഡിഎംആർസി) അറിയിച്ചു.

സാമൂഹിക അകലം പാലിക്കാൻ ജനങ്ങൾ വീട്ടിൽ തന്നെ തുടരുന്നതിനു വേണ്ടിയാണിത്.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

മറ്റു ദിവസങ്ങളിൽ സർവീസ് ഉണ്ടാകുമെങ്കിലും സ്റ്റേഷനിലെ തിരക്കും മെട്രോ സർവീസുകളുടെ എണ്ണം പരിമിതപ്പെടുത്തും.

അതിനാൽ അത്യാവശ്യമെങ്കിൽ മാത്രം മെട്രോ ഉപയോഗിച്ചാൽ മതിയാകും.

10 വയസിന്  താഴെയും 60 വയസിന് മുകളിലും പ്രായമുള്ളവർ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നത് നിയന്ത്രിക്കും.

നാളെ ബസ് സർവീസുകൾ പരിമിതം ആയിരിക്കും എന്നും ബിഎംടിസി അറിയിച്ചു.

തിരക്കേറിയ റൂട്ടുകളിൽ മാത്രമേ സർവീസ് ഉണ്ടാകും സർവീസ് പൂർണമായും റദ്ദാക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കർണാടക ആർ .ടി.സി ഇന്നു കേരളത്തിലേക്കു സർവീസുകൾ പരിമിതം ആയിരിക്കും.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

അതിർത്തിയിൽ യാത്രാ നിരോധനം ഇല്ലെങ്കിൽ അതനുസരിച്ച് മാത്രം സർവീസ് നടത്തും. നാളെ കർണാടക സർവീസുകൾ പരിമിതം ആയിരിക്കും എല്ലാ ബസ്സുകളും ഇന്ന് രാത്രിയോടെ തിരിച്ചെത്തും നാളെ രാത്രി ഒമ്പതിന് യാത്രക്കാർ ഉണ്ടെങ്കിൽ മാത്രം സർവ്വീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts