2 മലയാളികൾ അടക്കം സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകൾ 7;കർണാടകയിലെ ആകെ എണ്ണം 33 ആയി.

ബെംഗളൂരു : കർണാടകയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 33 ആയി.

ഇന്നു മാത്രം റിപ്പോർട്ട് ചെയ്തത് 7 പോസിറ്റീവ് കേസുകൾ.

കേസ് 27 : 46 വയസ്സുകാരനായ മലയാളി ദുബൈയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ഇന്നലെ എത്തിയതായിരുന്നു, ഇദ്ദേഹം മൈസൂരുവിൽ ചികിൽസയിലാണ് (3 പ്രൈമറി കോണ്ടാക്ട് ചെയ്തവരെയും 4 സെക്കൻ്ററി കോണ്ടാക്ട് ചെയ്തവരേയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചിട്ടുണ്ട്)

കേസ് 28: 17 ന് ദുബായിൽ നിന്ന് എത്തിയ 38 കാരനായ ബെംഗളൂരു സ്വദേശി.നഗരത്തിൽ ചികിൽസയിലാണ്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

കേസ് 29 : മാർച്ച് 13 ന് ലണ്ടനിൽ നിന്നെത്തിയ 46 കാരൻ.നഗരത്തിൽ ചികിൽസയിലാണ്.

കേസ് 30: രോഗി 17 ൻ്റെ ഭാര്യയായ 30 വയസുകാരി. ബെംഗളുരുവിൽ ചികിൽസയിലാണ്.

കേസ് 31 : 18 ന് ലണ്ടനിൽ നിന്ന് ദുബായ് വഴി നഗരത്തിൽ എത്തിയ 24 കാരൻ. ബെംഗളുരു സ്വദേശി.

കേസ് 32: 17 ന് ജർമ്മനിയിൽ നിന്ന് നഗരത്തിലെത്തിയ 60 കാരൻ.നഗരത്തിൽ ചികിൽസയിലാണ്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

കേസ് 33: ദുബായിൽ നിന്നും തരത്തിലെ വിമാനത്താവളത്തിലിറങ്ങിയ കണ്ണൂർ സ്വദേശിയായ 22 കാരൻ. ബെംഗളുരുവിൽ ആശുപത്രിയിൽ ചികിൽസയിലാണ്.

ഒരാൾ മരിച്ചത് അടക്കം കർണാടകയിലെ കോവിഡ് പോസിറ്റീവ് കേസുകൾ 33 ആയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts