ബെംഗളൂരു അടക്കം 9 ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ എന്തെല്ലാം? എന്തെല്ലാം പ്രവര്‍ത്തിക്കും?

ബെംഗളൂരു: കോവിഡ് രോഗബാധ തുടരുന്ന സാഹചര്യത്തില്‍ ,1897 എപിടെമിക് ഡിസീസ് ആക്ട്‌,2005 ദിസാസ്റ്റെര്‍ മാനേജ്‌മന്റ്‌ തുടങ്ങിയ വകുപ്പ് പ്രകാരം 9 ജില്ലകളില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

ബി.ബി.എം.പി.മേഖലകള്‍ അടങ്ങുന്ന ബെംഗളൂരു അര്‍ബന്‍,ബെംഗളൂരു റുരല്‍,കലബുര്‍ഗി,ചിക്കബാല്ലപ്പൂര്‍,മൈസുരു,മടിക്കേരി,ധാര്‍വാഡ,മംഗലുരു,ബെളഗവി തുടങ്ങിയ ജില്ലകളില്‍ ഇന്ന് മുതല്‍ 31 അര്‍ദ്ധരാത്രി 12 മണിവരെ താഴെ കൊടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

  1. എല്ലാ ഷോപ്പുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം
  2. എല്ലാ വ്യവസായ ശാലകളും ഫാക്ടറി കളും അടക്കണം,ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണം,ഇതിന്റെ പേരില്‍ ആരെയും പറഞ്ഞയക്കാന്‍ പടുള്ളത് അല്ല.
  3. വിദേശത്ത് നിന്ന് വന്ന എല്ലാവരും വീട്ടില്‍ കോരന്‍ടായിനില്‍ പോകണം,ഇല്ലെങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് എതിരെ നടപടി എടുക്കും.
  4. അഞ്ചില്‍ അധികം പേര്‍ പബ്ലിക് സ്ഥലത്ത് കൂടുന്നത് വിലക്കിയിരിക്കുന്നു
  5. ആളുകള്‍ ചേരുന്ന  എല്ലാ മതപരമായ പ്രാര്‍ത്ഥനകളും വിലക്കിയിരിക്കുന്നു.
  6. എല്ലാ ഐ ടി /ബി ടി ജോലികളും വര്‍ക്കിംഗ് ഫ്രം ഹോം ആക്കണം.
  7. എല്ലാ സര്‍ക്കാര്‍ ,സ്വകാര്യ ബസ് സര്‍വീസുകളും നിര്‍ത്തി വക്കണം.
  8. അവശ്യ വസ്തുക്കള്‍ ശെഖരിക്കുന്നതിന് ആയി മാത്രം സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും.
  9. അവശ്യ വസ്തുക്കള്‍ ശെഖരിക്കുന്നതിന് അല്ലാതെ ഓല /ഉബെര്‍ അടക്കം ഉള്ള ടാക്സികള്‍ അനുവദിക്കില്ല.
  10. അത്യാവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
  11. എല്ലാ സംസ്ഥാന അതിര്‍ത്തികളിലും അകത്തേക്ക് ഉള്ള വാഹനങ്ങള്‍ അനുവദിക്കുന്നത് അല്ല (എമര്‍ജന്‍സി വാഹനങ്ങള്‍ അനുവദിക്കും)
  12. മുന്‍ ഉത്തരവില്‍ ഉള്ള എല്ലാ നിയന്ത്രണങ്ങളും തുടരും.

താഴെ കൊടുത്ത അത്യാവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഇല്ല.

  1. ഭക്ഷണം,റേഷന്‍,പാല്‍,പച്ചക്കറികള്‍,ഗ്രോസറി,മാംസം,മീന്‍ മൊത്ത-ചില്ലറ വില്പനകള്‍.
  2. പെട്രോള്‍,ഗ്യാസ്,എല്‍.പി.ജി തുടങ്ങിയവ
  3. എല്ലാ ചരക്കു നിക്കങ്ങള്‍.
  4. ആശുപത്രി,ഫാര്‍മസി,ഒപ്ടിക്കല്‍ ,ക്ലിനിക് തുടങ്ങിയവ.
  5. പോലീസ് & ഫയര്‍.
  6. പഞ്ചായത്ത്‌ രാജ് ,പോസ്റ്റ്‌ ഓഫീസ് തുടങ്ങിയവ.
  7. വൈദ്യതി ,വെള്ളം ,മുനിസിപ്പല്‍ സേവനങ്ങള്‍.
  8. ബാങ്ക്,എ.ടി.എം ടെലികോം ,ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍.
  9. ഇ കോമെര്സ് സേവനങ്ങള്‍ .
  10. ഭക്ഷണ ടേക്ക് അവേ /ഹോം ഡെലിവറി.
  11. സര്‍ക്കാര്‍ കാന്റീനുകള്‍
  12. പ്രിന്റ്‌ ,ഇലക്ട്രോണിക് മീഡിയ
  13. സെക്യൂരിറ്റി സര്‍വീസസ്
  14. കുടിവെള്ള വിതരണം.
  15. ബസ് സ്റ്റേഷന്‍ /റെയില്‍വേ സ്റ്റേഷന്‍ /വിമാനത്താവളം
  16. റെയില്‍വേ സ്റ്റേഷന്‍ /വിമാനത്താവളം /ബസ് സ്റ്റേഷന്‍ തുടങ്ങിയവയിലേക്ക് ഉള്ള യാത്ര വാഹനങ്ങള്‍.
  17. കോവിദ് മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us