ഒറ്റ ദിവസം കൊണ്ട് 5 പേർ കൂടി;സംസ്ഥാനത്തെ ആകെ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 20 ആയി.

ബെംഗളുരു : സംസ്ഥാനത്ത് ഇന്നലെ ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 5 പേരിൽ.

ഇതോടെ ഒരു മരണം ഉൾപ്പെടെ രോഗ ബാധിതരുടെ എണ്ണം 20.
ബെംഗളൂരു സ്വദേശികളായ 53 വയസ്സുള്ള വീട്ടമ്മ, ആംസ്ഥർഡാമിൽ നിന്നെത്തിയ പത്തൊൻപതുകാരൻ, കോട്ട്ലൻഡിൽ നിന്നെത്തിയ യുവാവ് (21), സൗദിയിൽ തീർഥാടനം കഴിഞ്ഞെത്തിയ ചിക്കബെല്ലാപുരം ഗൗരിബിദനൂർ സ്വദേശി (32) എന്നിവർക്കു പുറമേ, ദുബായിൽ നിന്നെത്തിയ മൈസൂരു സ്വദേശി (35)ക്കുമാണു രോഗം.

  കുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ

4 പേരെ ബെംഗളൂരുവിലെയും ഒരാളെ മൈസൂരുവിലെയും ആശുപത്രികളിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയ്ക്ക് നേരത്തെ രോഗം ബാധിച്ചയാളിൽ നിന്നാണ് പകർന്നത്.

മൈസൂരു സ്വദേശി ബെംഗളൂരുവിൽ വിമാനമിറങ്ങിയാണ് നാട്ടിലേക്ക് തിരിച്ചത്.ഇവരുടെയെല്ലാം റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് ആരോഗ്യയ വകുപ്പ് അറിയിച്ചു.

കലബുറഗിയിൽ ഒരാൾ രോഗം ബാധിച്ച് മരിക്കുകയും നഗരത്തിൽ ഒരാൾക്ക് രോഗം ഭേദമാവുകയും ചെയ്തിരുന്നു.ഇത് രണ്ടും കൂടി ചേർത്താണ് 20.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
[masterslider id="10"]

Related posts

Click Here to Follow Us