ചാമരാജ് നഗർ ദുരന്തം;ജില്ലാ ജഡ്ജി സ്ഥിതിഗതികൾ പരിശോധിച്ചു, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.

ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ  ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു. ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ…

Read More

നഗര ജില്ലയിൽ ആക്റ്റീവ് കോവിഡ് രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44631 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24714 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 24714 ആകെ ഡിസ്ചാര്‍ജ് : 1210013 ഇന്നത്തെ കേസുകള്‍ : 44631 ആകെ ആക്റ്റീവ് കേസുകള്‍ : 464363 ഇന്ന് കോവിഡ് മരണം : 292 ആകെ കോവിഡ് മരണം : 16538 ആകെ പോസിറ്റീവ് കേസുകള്‍ : 1690934 ഇന്നത്തെ പരിശോധനകൾ :…

Read More

ജാലഹള്ളിയിൽ കോവിഡ് കെയർ സെന്റർ സ്ഥാപിക്കാനൊരുങ്ങി വ്യോമസേന

ബെംഗളൂരു: നഗരത്തിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി, ജാലഹള്ളിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ 100 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയ ആദ്യ 20 കിടക്കകൾ മെയ് 6 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും ബാക്കി 50 കിടക്കകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട്…

Read More

ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ തുടങ്ങാൻ പൊതുജനങ്ങളുടെ സഹായം തേടി ബി ബി എം പി

ബെംഗളൂരു: ഓക്സിജൻ സൗകര്യങ്ങളോടെ കോവിഡ് പേഷ്യന്റ് സ്റ്റബിലൈസേഷൻ സെന്ററുകൾ ബെംഗളൂരുവിലുടനീളം സ്ഥാപിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പൊതുജനങ്ങളിൽ നിന്നും മനുഷ്യസ്‌നേഹികളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സഹായം അഭ്യർത്ഥിച്ചു. ബി ബി എം പി നിയന്ത്രിക്കുന്ന എല്ലാ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, എൻ‌ ഐ ‌വി വെന്റിലേറ്ററുകൾ എന്നിവ വാങ്ങുന്നതിനാണ് ബി ബി എം പി സഹായം തേടിയത്. ബി ‌ബി‌ എം ‌പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഇതിനായി നോഡൽ ഓഫീസറായി ബി‌ ബി‌ എം‌ പിയുടെ ജോയിന്റ് കമ്മീഷണർ സർഫറാസ്…

Read More

ഓക്സിജൻ വിതരണം ഇന്ന് തീർന്നുപോകും; നഗരത്തിലെ രണ്ട് ആശുപത്രികൾ

ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ പാടുപെടുന്നതിനിടയിൽ 24 പേരുടെ മരണത്തിന് ഇടയാക്കിയ ചാമരാജ് നഗർ ആശുപത്രിയിലെ സംഭവം സംസ്ഥാനത്തെയും നടുക്കിയിരിക്കുകയാണ്. ഇതിനിടയിൽ നഗരത്തിലെ  രണ്ട് ആശുപത്രികളായ ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും രാജരാജേശ്വരി മെഡിക്കൽ കോളേജും ഇന്നലെ വൈകുന്നെരത്തോടെ തങ്ങളുടെ ഓക്സിജൻ വിതരണം തീരുമെന്ന് അറിയിച്ചത്. ഓക്സിജൻ പ്രതിസന്ധി കാരണം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ രോഗിയുടെ കുടുംബത്തിന് അയച്ച കത്തിൽ മെഡാക്സ് ആശുപത്രി ആവശ്യപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ ഒരു വീഡിയോയിലൂടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട്ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആഭ്യർത്ഥിച്ചു. വൈകുന്നേരം 5 മണിയോടെ ആശുപത്രിയിലെ 200…

Read More

“ബെഡുകളുടെ എണ്ണം പ്രദർശിപ്പിക്കുക”, ചീഫ് സെക്രട്ടറി പി രവി കുമാർ ആശുപത്രികളോട്.

ബെംഗളൂരു: സ്വകാര്യ ആശുപത്രികളോട് ബെഡ് സ്റ്റാറ്റസ് പ്രദർശിപ്പിക്കാനും ഹെൽപ്പ് ഡെസ്കുകൾസ്ഥാപിക്കാനും ചീഫ് സെക്രട്ടറി പി രവി കുമാർ ശനിയാഴ്ച നിർദേശം നൽകി. ഇല്ലെങ്കിൽ ശിക്ഷ നടപടികൾനേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബി‌ബി‌എം‌പിയുടെ സെൻട്രൽ  അലോക്കേഷൻ സംവിധാനം അനുവദിച്ചതിനുശേഷവും ചില രോഗികൾക്ക്കിടക്ക ലഭിക്കുന്നില്ല, ” എന്ന് കുമാർ പറഞ്ഞു. അതിനാൽ, കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്(കെപിഎംഇ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ആശുപത്രികളും സ്വീകരണ കൗൺണ്ടറിൽ ബെഡ്അലോക്കേഷൻ ഡിസ്പ്ലേ ബോർഡിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. ഡിസ്പ്ലേയിൽ ആശുപത്രിയുടെ പേരും മൊത്തം കിടക്കകളുടെ എണ്ണവും ബി‌ബി‌എം‌പി പരാമർശിക്കുന്ന കോവിഡ്19…

Read More

നഗര ജില്ലയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20901 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 20901 ആകെ ഡിസ്ചാര്‍ജ് : 1185299 ഇന്നത്തെ കേസുകള്‍ : 44438 ആകെ ആക്റ്റീവ് കേസുകള്‍ : 444734 ഇന്ന് കോവിഡ് മരണം : 239 ആകെ കോവിഡ് മരണം : 16250 ആകെ പോസിറ്റീവ് കേസുകള്‍ : 1646303 ഇന്നത്തെ പരിശോധനകൾ :…

Read More

സംസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 3 ഡോക്ടർമാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം സംസ്ഥാനത്ത് ദ്രുതഗതിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്  മൂന്നു ഡോക്ടർമാരാണ് മരിച്ചത്. ചാമരാജ് നഗർ സ്വദേശിഡോ. ജി.എൻ. ഗണേഷ് കുമാർ (59), രാമനഗര സ്വദേശി ഡോ. മഹേഷ്, ബെംഗളൂരു സ്വദേശി ഡോ. രാമെഗൗഡ(51) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിലെ റഷി ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനായ ഡോ. രാമെഗൗഡ വ്യാഴാഴ്ചയാണ് മരിച്ചത്. ഡോ. ഗണേഷ് കുമാർ കഴിഞ്ഞ മാസം 27-നും ഡോ. മഹേഷ്…

Read More

നഗരത്തിൽ കൂടുതൽ കോവിഡ് വ്യാപനം ഈ എട്ട് വാർഡുകളിൽ

ബെംഗളൂരു: മഹാദേവപുര, ബോമ്മനഹള്ളി മേഖലകളിലെ മൂന്ന് വാർഡുകളും കിഴക്കൻ മേഖലയിലെ രണ്ട് വാർഡുകളും കഴിഞ്ഞ 10 ദിവസങ്ങളിൽ നഗരത്തിലെ കോവിഡ് വൈറസ് അണുബാധയുടെ വർദ്ധനവിന് കാരണമായതായി ബിബിഎംപി പുറത്തുവിട്ട വിവരങ്ങൾ  വ്യക്തമാക്കുന്നു. മറ്റ് സോണുകളിലൊന്നും സജീവമായ ക്ലസ്റ്ററോ നിയന്ത്രണ മേഖലയോ ഇല്ല. കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാർഡുകളാണ് മഹാദേവപുരയിലെ ബെല്ലന്ദൂർ, ഹൊറമാവ്, ഹഗദൂർ; ബോമനഹള്ളിയിലെ എച്ച്എസ്ആർ ലേഔട്ട്, അരകെരെ, ബെഗൂർ; കിഴക്കൻ മേഖലയിലെ ശാന്തലനഗർ, ന്യൂ തിപ്പസന്ദ്ര, യെലഹങ്കയിലെ ആർ ആർ നഗർ, കെംപെഗൗഡ എന്നീ സ്ഥലങ്ങൾ. എന്നാൽ കേസുകളെ കൂടുതൽ പ്രാദേശികവൽക്കരിക്കാന്‍…

Read More

റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബി.ബി.എം.പി.മാർഗ്ഗ നിർദ്ദേശങ്ങൾ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിലെ അപ്പാർട്ടുമെന്റുകളിൽ കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാൻ നഗരത്തിലുടനീളമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബിബിഎംപി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചിട്ടുണ്ട്. “എല്ലാ വീട്ടുജോലിക്കാരെയും സഹായികളെയും ഇടയ്ക്കിടെ പരിശോധനക്ക് വിധേയരാക്കണം. 15 ദിവസത്തിലൊരിക്കൽ ആർ‌ ടി‌ പി‌ സി‌ ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകണം,”  എന്ന് ഉത്തരവിൽ പറയുന്നു. സന്ദർശകർ, ഡ്രൈവർമാർ തുടങ്ങിയ മറ്റുള്ളവരെ അപ്പാർട്ടുമെന്റുകളുടെ പ്രവേശനകവാടത്തിൽ വെച്ച് പരിശോധനക്ക് വിധേയരാക്കണം. അകത്തേക്കും പുറത്തേക്കും കടക്കുന്ന  പോയിന്റുകളിൽ ഹാൻഡ് വാഷോ സാനിറ്റൈസറോ നൽകുകയും വേണം. വീട്ടുജോലി ജീവനക്കാർക്ക്  ഇടയ്ക്കിടെ കൈകഴുകുന്നതിനായി സോപ്പ്, സാനിറ്റൈസർ,…

Read More
Click Here to Follow Us