‘മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പ്രകൃതവുമായി സജീവ രാഷ്ട്രീയത്തിലിറങ്ങുന്നത് 25 വയസ്സില്‍…കൊണ്ടും കൊടുത്തും വളര്‍ന്ന്‍ ഒടുവില്‍ സംസ്ഥാനത്തിന്റെ ‘പോര്‍ട്ട്‌ ഫോളിയോ’കൈകാര്യം ചെയ്യുന്ന പദവിയില്‍ എത്തിചേര്‍ന്നു …നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടകയില്‍ ഭരണം പിടിച്ചതിനെ കോണ്ഗ്രസ്സിനു വിശേഷിപ്പിക്കാന്‍ ഒറ്റവാക്ക്…. ”എല്ലാം ഡി കെ യുടെ ഇന്ദ്രജാലം ”…..!!

ബെംഗലൂരു : അമിത് ഷായുടെ തന്ത്രങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഫലം കണ്ടു തുടങ്ങിയപ്പോള്‍ ദേശീയ രാഷ്ടീയം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ കൌടില്യ ബുദ്ധി’ എന്നായിരുന്നു …അക്ഷരാര്‍ത്ഥത്തില്‍ ഞൊടിയിടയില്‍ എടുക്കുന്ന തീര്‍പ്പുകള്‍ പലതും പാളി പോവാന്‍ ആണ് സാധ്യത ഏറെയും .പക്ഷെ ആത്മവിശ്വാസത്തോടെ നീങ്ങിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വന്‍ വിജയമായിരുന്നു …..ബി ജെ പിയെ ഭാരതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ എല്ലാ വിധ അവകാശവും മോഡി അമിത് ഷായ്ക്ക് നല്‍കി ..ഫലമോ, നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന മോഡി സര്‍ക്കാരിന്റെ വിജയത്തില്‍ അമിത് ഷാ എന്ന ‘ചാണക്യന്‍’ വെന്നികൊടി പാറിച്ചു നിറഞ്ഞു നിന്നു …പ്രതിപക്ഷത്തിന് ഇല്ലാതെ പോയതും അത്തരമൊരു നേതാവിനെയാണ് ….എന്നാല്‍ ഇടക്കാലത്തെ രാഷ്രീയ സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതെ രീതിയില്‍ രംഗത്തിറക്കിയിരിക്കുന്നത് ഇത്തരമൊരു തന്ത്രജ്ഞനെയാണെന്ന് പല സൂചനകളും നല്‍കുന്നു …. അമിത് ഷാ എന്ന ‘അഭിനവ വിഷ്ണുഗുപ്തനെ’ പോലെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും വന്നു തുടര്‍ന്ന്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കാലൂന്നുന്ന രീതി … കര്‍ണ്ണാടകക്കാരനായ …”ഡോഡ്ലഹള്ളി കെമ്പഗൌഡ ശിവകുമാര്‍ എന്ന ഡി കെ ശിവ കുമാര്‍ ” …പണമോ ,ആള്‍ ബലമോ എന്നുവേണ്ട ചങ്കൂറ്റം കൊണ്ട് കളിക്കാന്‍, പാര്‍ട്ടിയെ ഉപദേശിച്ചത് ശിവകുമാര്‍ ആണ് …..’അടിക്ക് തിരിച്ചടി’ എന്ന രീതിയില്‍ ഇങ്ങനെയുള്ള നേതാക്കള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ രാജ്യത്ത് നിന്നും കൊണ്ഗ്രസ്സിനെ തുടച്ചു നീക്കുമെന്ന് ‘ശപഥം ‘ ചെയ്ത പ്രധാന മന്ത്രിക്ക് കനത്ത വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത് …
 
ക്ഷുഭിത യൌവനമായി യൂത്ത് കോണ്‍ഗ്രസ്സിലേക്ക്
കര്‍ണ്ണാടകയിലെ കനക് പുരയിലെ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ച ശിവ കുമാര്‍ തന്റെ രാഷ്ട്രീയ ജീവിതത്തിനു തുടക്കം കുറിക്കുന്നത് കര്‍ണാടക യൂത്ത് കൊണ്ഗ്രസ്സിലൂടെ ആയിരുന്നു …ബെംഗലൂരുവിലെ ആര്‍ സി കോളേജിലെ പഠനകാലത്ത്‌ കോണ്ഗ്രസ്സില്‍ സജീവമായ അദ്ദേഹം 1983-85 കാലയളവില്‍ യൂത്ത് കോണ്ഗ്രസ് ജനറല്‍സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു …തുടര്‍ന്ന്‍ രണ്ടു വര്‍ഷത്തിനു ശേഷം ജില്ല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചു ….. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുപത്തിയഞ്ചാം വയസ്സില്‍ സത്തന്നൂരില്‍ മുന്‍ പ്രധാന മന്ത്രിയും , കുമാര സ്വാമിയുടെ പിതാവുമായ ദേവ ഗൌഡയ്ക്കെതിരെ മത്സരിച്ചുവെങ്കിലും തോല്‍ക്കാനായിരുന്നു വിധി ..എന്നാല്‍ അടിഞ്ഞു വീഴാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല …89 ല്‍ വീണ്ടും സ്വന്തന്ത്ര സ്ഥാനാര്‍ഥിയായി ജന വിധി തേടി ..ഇത്തവണ വിജയം ശിവകുമാരിനുള്ളതായിരുന്നു …90 കളില്‍ ബെംഗരപ്പ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ജയില്‍ മന്ത്രിയുടെ ചുമതല നല്‍കി …എന്നാല്‍ ഗൌഡ രാഷ്ട്രീയത്തിനെതിരെയുള്ള നിലപാട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിടയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി …ദേവ ഗൌഡ അധികാരത്തില്‍ വന്ന സമയം അദ്ദേഹം നല്ല രീതിയില്‍ ഒതുക്കപ്പെട്ടിരുന്നു …തുടര്‍ന്ന്‍ എസ് എം കൃഷ്ണ മുഖ്യ മന്ത്രിയായ സമയം ശിവകുമാര്‍ നഗര വികസന മന്ത്രിയായി…പിന്നീട് സിദ്ധരാമയ്യ സര്‍ക്കാര്‍ വന്ന സമയം ശിവകുമാര്‍ പ്രതിരോധലാഴ്ന്നുവെങ്കിലും പരാതി ഇല്ലാതെ ഒതുങ്ങി നിന്നു …
 
ഭൂമിയിടപാട് മുതല്‍ നികുതി വെട്ടിപ്പ് വരെ നീളുന്ന വിവാദങ്ങള്‍ നിറഞ ജീവിത കാലഘട്ടം
രാഷ്ട്രീയത്തില്‍ തന്റെതായ സ്ഥാനമുറപ്പിച്ച ‘ഡി കെ’ യുടെ ജീവിത്തില്‍ വിവാദങ്ങളും നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു ….റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്റെ രാഷ്രീയ സ്വാധീന മുപയോഗിച്ചു നേട്ടങ്ങള്‍ കൊയ്തത് മുതല്‍ ഗ്രാനൈറ്റ് ഖനനം വരെ നീളുന്ന നിരവധി സംഭവ വികാസങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉയര്‍ന്നു കേട്ടിട്ടുണ്ട് …നഗരത്തെ കൈകുമ്പിളില്‍ നിര്‍ത്തുന്ന അംഗ ബലവും, കഴിവും ഉപയോഗിച്ച് അവയെ എല്ലാം നിസ്സാരവല്‍ക്കരിച്ചു അയാള്‍ മുന്നോട്ട് നീങ്ങി …..2002 ല്‍ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേഷ് മുഖിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ,സര്‍ക്കാര്‍ കര്‍ണ്ണാടകയിലെ അന്നത്തെ മുഖ്യമന്ത്രി എസ് എം കൃഷണയുടെ സഹായം തേടി, അന്ന് അവിടുത്തെ എം എല്‍ എ മാരെ ബാംഗ്ലൂരില്‍ എത്തിച്ചു സംരംക്ഷണം നല്കിയതും ,തുടര്‍ന്ന്‍ വിശ്വാസ വോട്ടെടുപ്പിന് മുംബൈയില്‍ എത്തിച്ചതുമടക്കം എല്ലാത്തിനും ചരട് വലിച്ചത് ഡി കെ ശിവകുമാര്‍ ആയിരുന്നു …ദേശീയ രാഷ്ട്രീയത്തിലും തുടര്‍ന്ന്‍ ഗാന്ധി കുടുംബത്തിലും ഇതോടെ ‘ഡി കെ’ താരമായി ..
തുടര്‍ന്ന്‍ സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമദ് പാട്ടീലിനെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴും രക്ഷകനായത് ഇദ്ദേഹമായിരുന്നു …കൂറുമാറ്റം ഭയന്ന്‍ ഗുജറാത്തില്‍ നിന്നുമുള്ള എം എല്‍ എ മാരെ ഇതേ രീതിയില്‍ സംരക്ഷിച്ചു പിടിച്ചു ..പക്ഷെ ഇതിനൊക്കെ ബി ജെ പി അയാളോട് കണക്കു തീര്‍ത്തത് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് രൂപത്തില്‍ ആയിരുന്നു ….ബന്ധുക്കളുടെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ വസതിയിലുമടക്കം വ്യാപക റെയ്ഡ് നടത്തി …തുടര്‍ന്ന്‍ പല അഴിമതികളും ശിവകുമാറിന്റെ പേരില്‍ ഉയര്‍ന്നു വെങ്കിലും എല്ലാറ്റിനെയും തൃണവത്കരിച്ച് അയാള്‍ മുന്നോട്ടു പോയി …എസ് എം കൃഷണ പാര്‍ട്ടി വിട്ടതോടെ കോണ്ഗ്രസിന്റെ വോക്കലിംഗ സമുദായത്തെ പ്രതിനിധീകരിച്ചു പാര്‍ട്ടിയിലും പുറത്തും ഇദ്ദേഹത്തിന്റെ വലം കൈയായി നിന്നത് അനുജന്‍ ഡി കെ സുരേഷ് ആണ് … ..ഇന്ന്‍ ഏറെ കലുഷിതമായ കര്‍ണ്ണാടക തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ കരുത്തുറ്റ നീക്കത്തിനെതിരെ കോണ്ഗ്രസ് -ജെ ഡി എസ് എം എല്‍ എ മാരെ തന്റെ ചിറകിന്റെ കീഴില്‍ ‘ഡി കെ’ ഒളിപ്പിച്ചു നിര്‍ത്തി …
 
കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് സംഭവിച്ച കാര്യങ്ങളില്‍ ശിവ കുമാറിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നു …കോണ്‍ഗ്രസ് എം എല്‍ എ മാരെ തട്ടിയെടുക്കാനുള്ള ബി ജെ പി ശ്രമങ്ങളെ മുളയോടെ നുള്ളിയെറിഞ്ഞതിനു പിന്നില്‍ ഈ ബുദ്ധി തന്നെയായിരുന്നുവെന്ന് വ്യക്തം ..തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ രണ്ടു കോണ്ഗ്രസ് എം എല്‍ മാരെ കാണാതെയായത് …വിശ്വാസ വോട്ടെടുപ്പിന് മുന്പ് അവരെ വിധാന്‍ സൌധയില്‍ എത്തിക്കാനായിരുന്നു പദ്ധതി .എന്നാല്‍ കാണാതായ പ്രതാപ്‌ ഗൌഡയും ആനന്ദ്‌ സിംഗും വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുന്പ് പ്രത്യക്ഷപ്പെട്ടു …പോലീസ് അകമ്പടിയിലായിരുന്നു ഇരുവരും എത്തിയത് ..വന്നയുടനെ ബി ജെ പി സംഘത്തെ അവഗണിച്ചു നേരെ പോയത് ഡി കെ യുടെ അടുത്തേയ്ക്ക് ..ആനന്ദ്‌ സിംഗിനെ സന്തോഷത്തോടെ ആലിംഗനം ചെയ്താണ് അദ്ദേഹം സ്വീകരിച്ചത് ..ബി ജെ പി ആയിരുന്നു അദ്ദേഹത്തെ തട്ടി കൊണ്ട് പോയതെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു ..തുടര്‍ന്നു അതിനെ കുറിച്ചുള്ള സംഭവങ്ങള്‍ ആരാഞ്ഞപ്പോള്‍ ഒരു മറുപടിയില്‍ അതെല്ലാം ഒതുക്കി ” അവര്‍ ഒരു തരം രാഷ്രീയം കളിച്ചു ..ഞങ്ങളും ചെറുതായി ഒന്ന് കളിച്ചു ”… ആ മറുപടിയില്‍ എല്ലാം വ്യക്തം …
മാത്രമല്ല ജയിച്ച രണ്ടു സ്വതന്ത്രരെ തന്റെ പാളയത്തില്‍ എത്തിക്കാനും അദ്ദേഹം കരുക്കള്‍ നീക്കിയിരുന്നു …ഇതില്‍ ഒരാളായ നാഗേഷ് എം എല്‍ എ വോട്ടെണ്ണല്‍ തീരുന്നതിനു മുന്പ് ഒരു രഹസ്യ കരാറും ഉണ്ടാക്കിയിരുന്നു …അങ്ങനെയാണ് ഒരാള്‍ കൊണ്ഗ്രസ്സിലും ,മറ്റൊരാള്‍ ജെ ഡി എസിലും ചേരുന്നത് …ഈ അടുത്ത് മന്ത്രി സഭയിലെ സ്ഥാനങ്ങള്‍ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്നു പല പ്രചാരണങ്ങളും ഉണ്ടായിരുന്നു എന്നാല്‍ അതൊക്കെ വെറും കുപ്രചരണങ്ങള്‍ മാത്രമെന്ന് പറഞ്ഞു സ്വതസിദ്ധ ശൈലിയില്‍ തള്ളി കളയുകയാണ് അദ്ദേഹം .. കാരണം ഇവിടുത്തെ കക്ഷിരാഷ്ട്രീയമല്ല ഡി കെ യുടെ മനസ്സില്‍ എന്ന് വ്യക്തം …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us