ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

ചെന്നൈ- ബെംഗളൂരു എക്സ്പ്രസ്സ്‌ വേ ഡിസംബറിൽ തുറക്കും 

ബെംഗളൂരു: 2024 ഡിസംബര്‍ മാസത്തോടെ ചെന്നൈ-ബെംഗളൂരു എക്സ്പ്രസ്‌വേ തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ലോക്‌സഭയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കവെയാണ് മന്ത്രി വിവരം അറിയിച്ചത്. ഏറെ പ്രതീക്ഷയോടെ ഇരുനഗരങ്ങളും കാക്കുന്ന പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. സഭയ്ക്ക് ഇക്കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസം നല്‍കുകയാണ്. ഡിസംബര്‍ മാസം മുതല്‍ക്ക് ചെന്നൈ-ബെംഗളൂരു ദൂരം രണ്ട് മണിക്കൂറായി ചുരുങ്ങുമെന്ന് ഗഡ്കരി സഭയില്‍ പറഞ്ഞു. നാല് മുതല്‍ അഞ്ചുവരെ മണിക്കൂര്‍ സമയമെടുക്കും നിലവില്‍ ഈ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക്. 258 കിലോമീറ്ററാണ് ഈ നാലുവരിപ്പാതയുടെ നീളം. ഏതാണ്ട്…

Read More

പഞ്ഞിമിഠായിയില്‍ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി ഉണ്ടെന്ന് കണ്ടെത്തി; ജാഗ്രത നിർദേശം 

ചെന്നൈ: അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർഥം പഞ്ഞിമിഠായിയില്‍ കണ്ടെത്തി. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈൻ ബി. നിറം കൂട്ടുന്നതിന് തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. പരിശോധനയെ തുടർന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി വില്‍ക്കുന്നവരെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തു വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വില്‍ക്കുന്നുണ്ടെന്ന് സംശയിക്കുന്നു. സംഭവത്തില്‍ ജാഗ്രത പുലർത്താൻ ഇതരസംസ്ഥാനങ്ങളോടും പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി.

Read More

നടൻ ശരത് കുമാർ എൻഡിഎ യിലേക്ക്; മത്സരിക്കാൻ സാധ്യത 

ചെന്നൈ: നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകള്‍ പൂർത്തിയാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതില്‍ തിരുനെല്‍വേലിക്കാണ് ശരത്കുമാർ പ്രാധാന്യം നല്‍കുന്നത്. അവിടെ സീറ്റ് നല്‍കിയാല്‍ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന. തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ സമത്വ മക്കള്‍ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ല്‍ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി മണ്ഡലത്തില്‍ ഡി.എം.കെ. ടിക്കറ്റില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു.

Read More

വിജയ് യുടെ പാർട്ടിയുടെ പേരിനെതിരെ പരാതി

ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകൻ. കഴിഞ്ഞ ദിവസമാണ് നടൻ വിജയ് യുടെ പാർട്ടിയുടെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടത്. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകൻ പരാതിയിൽ പറയുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകൻ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാർട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.…

Read More

ടിവികെ യിൽ ചേരാൻ മൊബൈൽ ആപ്പുമായി വിജയ് 

ചെന്നൈ: നടൻ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കുറച്ചു കാലങ്ങളായി സജീവ ചർച്ച തന്നെ ആരാധകർക്കിടയിൽ നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് നടൻ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചത്. ഈ പാർട്ടിയിലേക്ക് അംഗങ്ങളെ ചേർക്കാൻ മൊബൈൽ ആപ്ലിക്കേഷൻ ഉടൻ പുറത്തിറക്കുമെന്ന് നടൻ അറിയിച്ചു. അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയ എല്ലാ പാർട്ടിവിവരങ്ങളും ഇതിലൂടെ ലഭ്യമാക്കുമെന്നാണ് സൂചന. പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ പൊതുസമ്മേളനം വിളിക്കും. പാർട്ടിയുടെ ഭാരവാഹികളെ ഈ യോഗത്തിൽ തിരഞ്ഞെടുക്കും.

Read More

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സിനിമ ജീവിതം ഉപേക്ഷിക്കുമെന്ന് സൂചന നൽകി വിജയ്

രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിനിമ ഉപേക്ഷിക്കുന്ന സൂചന നൽകി വിജയ്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുമെന്ന് നടൻ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തെ മുന്നില്‍ കണ്ടാവും തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. അതിനാല്‍ രാഷ്ട്രീയത്തെ എന്റെ പ്രൊഫഷനായിട്ടല്ല, ജനങ്ങളോടുള്ള…

Read More

ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More

ചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും

ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.

Read More

നടൻ വിജയ് യുടെ നേതൃത്വത്തിൽ പാർട്ടി പ്രഖ്യാപനം ഉടൻ; അധ്യക്ഷനും ഭാരവാഹികളും റെഡി 

ചെന്നൈ: നടന്‍ വിജയ് യുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് തന്നെയായിരുന്നു തമിഴകത്ത് ചർച്ച. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന് മുന്നോടിയായുള്ള യോഗത്തില്‍ ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങളാണ് പങ്കെടുത്തത്. കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 2026ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് തീരുമാനമെന്ന് നിലവിൽ പുറത്ത് വരുന്ന…

Read More
Click Here to Follow Us