ബെംഗളൂരു: രാജരാജേശ്വരി നഗറിലുള്ള കൈരളി നാട്യാലയത്തിലെ അധ്യാപിക ധന്യ സന്തോഷിന്റെ നേതൃത്വത്തിൽ ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് വിദ്യാർത്ഥികൾ നൃത്ത സന്ധ്യ അവതരിപ്പിച്ചു. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ ഭക്തജനങ്ങൾക്ക് ഒരു നല്ല ദൃശ്യാനുഭവമായി. ആകെ 11 ഡാൻസ് ഇനങ്ങൾ ഉണ്ടായിരുന്നത് അതിൽ മുപ്പതോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ഭരതനാട്യത്തിലെ ഗണപതി സ്തുതിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മോഹിനിയാട്ടത്തിലെ ചൊൽക്കെട്ട്, ജതി സ്വരം എന്നിവയും, ഭരതനാട്യത്തിലെ ശബ്ദം, വർണ്ണം, പദം, കീർത്തനം, തില്ലാന എന്നീ ഇനങ്ങളും അവതരിപ്പിച്ചു. തുടർന്ന് അയ്യപ്പ ടെമ്പിൾ ട്രസ്റ്റ് ഭാരവാഹികളുടെ നന്ദി…
Read MoreCategory: BENGALURU JALAKAM
എൻ.എ.എൽ ഓണാഘോഷം നടത്തി
ബെംഗളൂരു: സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റ് “കൈരളി കലാവാണിയുടെ” നേതൃത്വത്തിൽ ഓണാഘോഷം നടത്തി. രാവിലെ പത്തുമണിക്ക് “എസ് ആർ വള്ളൂരി”ആഡിറ്റോറിയത്തിൽ വച്ച് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമ സീരിയൽ സംവിധായകനും നടനുമായ സൂരജ് റ്റോം നിർവ്വഹിച്ചു. കൈരളി കലാവാണിയുടെ ഓണപ്പതിപ്പായ “സ്മരണികയുടെ” പ്രകാശനം എൻ.എ.എൽ ഡയറക്ടർ നിർവ്വഹിച്ചു. ദമരു സ്കൂൾ ഓഫ് ഡാൻസിന്റെ ഡയറക്ടർ ജ്യോതിശ്രീ ചടങ്ങിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. ലജീഷ്, മനു, സുലേഖ എന്നിവരുടെ കൂട്ടുകെട്ടിൽ ഗാനമേളയും അരങ്ങേറി. ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടു കൂടി പൊതുസമ്മേളനം ബെംഗളൂരു സെൻട്രൽ…
Read Moreഓണാഘോഷം ‘ഓണോൽസവ് 2022’ ഡിസംബർ 4 ന്
ബെംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോൽസവ് 2022’, ഡിസംബർ 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ വളരെ വിപുലമായി ആഘോഷിക്കുന്നു. സുങ്കടകട്ടെ ജയ് മാരുതി കൺവെൻഷൻ സെൻററിൽ വച്ചാണ് ആഘോഷം. കേരള ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. സോൺ അവിടെ ഒ എ റഹീം അധ്യക്ഷത വഹിക്കും . കർണാടക ഹോട്ടികൾചർ & പ്ലാനിംഗ് മിനിസ്റ്റർ മുനിരത്ന മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത സംവിധായകൻ ലാൽ ജോസ് വിശിഷ്ട…
Read Moreകേരള സമാജം കന്റോൺമെന്റ് സോൺ ബാല വിഭാഗം രൂപീകരിച്ചു
ബെംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ ബാലവിഭാഗം രൂപീകരിച്ചു . കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ബാലവിഭാഗം രൂപീകരിച്ചു. വനിത വിഭാഗം ചെയർപേഴ്‌സൺ ദിവ്യ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനർ ഷീന ഫിലിപ്പ് ,രമ്യ ഹരികുമാർ, റാണി മധു , ഷൈല ഡേവിഡ് , രമ രവി , വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, സോൺ കൺവീനർ ഹരി കുമാർ , വൈസ് ചെയർമാൻ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഭാരവാഹികളെ…
Read Moreആശ്രയർക്ക് ആശ്രയവുമായി ആർഐബികെ ബെംഗളൂരു
ബെംഗളൂരു : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആർഐബികെ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ ASVAS നവംബർ 27 ന് ഫുഡ് ഡ്രൈവ് നടത്തി. നിമാൻസ് ഹോസ്പിറ്റലും അനുബന്ധ സ്ഥലങ്ങളിലും രോഗികൾക്ക് കൂട്ടിരിപ്പിനായി എത്തുന്നവർക്കും രോഗികൾക്കുമായാണ് ഫുഡ് ഡ്രൈവ് നടന്നത് . കേരളത്തിന് പുറത്തും കേരളത്തിനകത്തും നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്. ഒരുപാട് കുടുംബങ്ങൾക്ക് പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കൈത്താങ്ങായി അവർക്ക് ഒപ്പം യാത്ര തുടങ്ങിയിട്ട് 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ആണ് സംഘടനയുടെ ഈ പ്രവർത്തി.
Read Moreബ്ലാങ്കറ്റ് ഡ്രൈവുമായി കല ബെംഗളൂരു
ബെംഗളൂരു: ശിശിരത്തണുപ്പിൽ വിറയ്ക്കുന്ന ഉദ്യാനനഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പുമായ് കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ. കലയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്യുന്നത്. ആശുപത്രി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിലെ നഗരവീഥികളിലാണ് കലയുടെ പ്രവർത്തകർ സാന്ത്വന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.
Read Moreകേരള സമാജം ഈസ്റ്റ് സോൺ കന്നഡ രാജ്യോത്സവം നടത്തി
ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം നടത്തി നടത്തി. കല്യാൺ നഗറിലുള്ള ഓഫീസിൽ വെസിച്ചാണ് ആഘോഷങ്ങൾ നടത്തിയത്. ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി. ആണ് രാജ്യോത്സവം ചടങ്ങിന്റെ ഉത്‌ഘാടനം ചെയ്തത്. ഈസ്റ്റ് സോൺ വൈസ് ചെയർമാൻ സോമരാജ് ,ജോയിന്റ് കൺവീനർ രാജീവൻ, വനിതാ വിഭാഗം ചെയർപേർസൺ ഗിരിജ, കൺവീനർ പ്രസാദിനി, യൂത്ത് വിങ് ചെയർമാൻ രജീഷ് ,കൺവീനർ അദീബ് , സോൺ നേതാക്കളായ സജി പുലിക്കോട്ടിൽ, പി.കെ രഘു , വിനോദൻ , ഷീജ, ഷാജു പി കെ…
Read Moreമലയാളം മിഷൻ പഠനോത്സവം 2022
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ ഈ വർഷത്തെ പഠനോത്സവം, നവംബർ 27 ഞായറാഴ്ച , രാവിലെ ഒൻപതു മണിക്ക് ബെംഗളൂരു ഇന്ദിരാ നഗർ കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിലും, മൈസൂരു ഡി.പോൾ സ്കൂളിലും വെച്ച് നടക്കുന്നു. കണിക്കൊന്ന , സൂര്യകാന്തി , ആമ്പൽ ടെക്സ്റ്റ് ബുക്ക് കരിക്കുലത്തിലൂടെ പഠനം നടത്തിയ 400 കുട്ടികളുടെ പഠന മൂല്യ നിർണയമാണ് പഠനോത്സവത്തിലൂടെ നടത്തുന്നത് . ബെംഗളൂരു കെ.എൻ.ഇ ട്രസ്റ്റ് സ്കൂളിൽ വെച്ച് നടക്കുന്ന പഠനോത്സവത്തിൽ മലയാളം മിഷൻ രജിസ്ട്രാറും കവിയുമായ വിനോദ് വൈശാഖി മുഖ്യഅതിഥിയായിരിക്കും. നവംബർ 27…
Read Moreകുന്ദനഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം
ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന് നോർക്ക റൂട്ട്‌സ് അംഗീകാരം നേടിക്കൊടുത്ത സാക്ഷ്യപത്രം അസോസിയേഷൻ സെക്രട്ടറി ശ്രീ. രജിത്ത് ചേനാരത്ത് , ജോയിന്റ് സെക്രട്ടറിയും നോർക്ക കോർഡിനേറ്ററുമായ ശ്രീ അജിത് എം കെ, എന്നിവർ നോർക്ക ഓഫീസിൽ നിന്നും ഇന്ന് സ്വികരിച്ചു. കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടിയ പതിനാലാമത്തെയാണ് കുന്ദലഹള്ളി കേരളജം. സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാം ഘട്ട അംഗത്വ വിതരണ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകരുടെ തിരിച്ചറിയൽ കാർഡും നോർക്ക ഓഫീസർ ശ്രീമതി റീസ റെൻജിത്ത് കൈമാറി.
Read Moreവർണവിസ്മയമൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം
ബെംഗളൂരു: കേരള സമാജത്തിന്റെ അഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ ഭാസ്കരൻ ആചാരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൽച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, കെഎൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാജഗോപാൽ,…
Read More