സിഎച്ച് വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം നടത്തി.

ബെംഗളൂരു: എഐ കെഎംസിസി ബെംഗളൂരു സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിഎച്ച് വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ വിതരണം എംഎസ്എസ് പ്രസിഡന്റ് പി.കെ.ഷക്കീർ ഉദ്ഘാടനം ചെയ്തു. നാസർ നീലസന്ദ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് ഹംസ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. റഹീം ചാവശേരി, ഹൈദരലി, അബ്ദുൾ സലാം, റബീഅത്ത് തങ്ങൾ, തസ്നിം ഇബ്രാഹിം സേട്ട്, സാജിത, സി.മുസ്തഫ, ടി.കെ.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Read More

മലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു.

ബെംഗളൂരു : നാടൻ അറിവുകളും കളികളും കുട്ടികൾക്ക് പകർന്ന് നൽകി മലയാളം മിഷന്റെ നാട്ടറിവ് കളിക്കൂട്ടം ക്യാംപ് സമാപിച്ചു. സമാപനസമ്മേളനം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന പരീക്ഷയുടെ ഫലപ്രഖ്യാപനവും നടത്തി. ദാമോദരൻ, ടോമി ആലുങ്കൽ, റോയ് ജോയ്, ശ്രീജേഷ്, രാധ നായർ, രാമൻകുട്ടി, ഹരി, രമേശ്, ഖാദർ, സി.എച്ച്.പത്‌മനാഭൻ എന്നിവർ പങ്കെടുത്തു. ചിത്രകലയിലൂടെ അഭിനയം എന്ന വിഷയത്തിൽ സംവിധായകൻ ടി.ദീപേഷ്, പ്രകൃതിജീവനത്തെ കുറിച്ച് വർഗീസ് വൈദ്യൻ എന്നിവർ ക്ലാസെടുത്തു. അർക്കാവതി പുഴ, ഹെസറഘട്ട ഡാം, ഇന്ത്യൻ ഇൻസിറ്റ്യൂട്ട്…

Read More

സർഗധാരയുടെ വാർഷിക പൊതുയോഗം ജൂൺ 3ന്.

ബെംഗളൂരു: സർഗധാരയുടെ വാർഷികപൊതുയോഗം ജൂണ് 3 കാലത്ത് 10.30ന്,ജലഹള്ളി ആലാപ് ഹാളിൽ വച്ച് നടത്തുന്നു. കുവെമ്പു ഭാഷാഭാരതി പ്രാധികാര പുരസ്കാരം നേടിയ ശ്രീ. കെ കെ ഗംഗാധരനെ ആദരിക്കുന്നതാണ്‌.എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.9964352148

Read More

മലയാളം മിഷന്റെ അവധിക്കാല ക്യാംപിനു തുടക്കമായി.

ബെംഗളൂരു :മലയാളം മിഷന്റെ അവധിക്കാല ക്യാംപിനു തുടക്കമായി. കേരളത്തില്‍ അന്യംനിന്നു പോയ പഴയകാല നാടൻകളികൾ കുട്ടികളെ പരിചയപ്പെടുത്താനും കളിക്കാനും അവസരമൊരുക്കിയുള്ള നാട്ടറിവ് കളിക്കൂട്ടം ക്യാംപ് എംഎസ് പാളയ കളത്തൂർ ഗാർഡൻസിലാണു നടക്കുന്നത്. ഓലകൊണ്ടുള്ള കളിപ്പാട്ട നിർമാണ പരിശീലനം, പഴഞ്ചൊല്ലുകൾ, പ്രസംഗപരിശീലനം, അഭിനയക്കളരി, ചിത്രകലാ പരിശീലനം എന്നിവയും ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. ക്യാംപിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ടി.ദീപേഷ് നിർവഹിച്ചു. മലയാളം മിഷന്‍ കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ, ടോമി, ഗോപിനാഥ്, ഖാദർ, ജയ്സൻ ലൂക്കോസ്, വർഗീസ് വൈദ്യർ എന്നിവർ നേതൃത്വം നൽകി. സമാപന…

Read More

റംസാന്‍ കിറ്റ് വിതരണവും പ്രഭാഷണവും.

ബെംഗളൂരു : ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമസാൻ കിറ്റ് വിതരണം ഖത്തീബ് അബ്ദുൽ ജലീൽ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജിദ്, അബ്ദുൾ ലത്തീഫ്, ജലീൽ മൗലവി, അബ്ദുൾ റഹ്മാൻ കുട്ടി, അഷ്റഫ്, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. ബെംഗളൂരു ∙ മലബാർ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച റമസാൻ പ്രഭാഷണത്തിൽ ശറഫുദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ടി.സി. സിറാജ്, സി.എം. മുഹമ്മദ് ഹാജി, കെ.സി. അബ്ദുൾ ഖാദർ എന്നിവർ…

Read More

റംസാന്‍ പ്രഭാഷണം..

ബെംഗളൂരു∙ മലബാർ മുസ്‌ലിം അസോസിയേഷന്റെ നേതൃത്വത്തിൽ റമസാൻ പ്രഭാഷണം ഇന്ന് ജുമനമസ്കാരത്തിന് ശേഷം ഡബിൾ റോഡ് ഖാദർ ഷരീഫ് ഗാർഡനിൽ നടക്കും. ഷറഫുദീൻ ഹുദവി ആനമങ്ങാട് മുഖ്യപ്രഭാഷണം നടത്തും. ∙ ബെംഗളൂരുവിലെ റമസാൻ സമയക്രമം ∙ ഇന്ന് ഇഫ്താർ (നോമ്പ് തുറ )-വൈകിട്ട് 6.41 ∙നാളെ സെഹരി (അത്താഴ വിരാമം)-രാവിലെ 4.31 ഇഫ്താർ -വൈകിട്ട് 6.41

Read More

കുട്ടികൾക്കായുള്ള”നാട്ടറിവ് കളിക്കൂട്ടം” ജാലഹള്ളിയിൽ.

ബെംഗളുരു : മലയാളം  മിഷന്‍ കര്‍ണാടക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് ‘നാട്ടറിവ് കളിക്കൂട്ടം’ ജാലഹള്ളിക്ക് സമീപത്തെ കളത്തൂര്‍ ഗാര്‍ഡന്‍സില്‍ നടക്കും. 25,26,27 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ക്യാമ്പ്. കുട്ടികളുടെ അഭിനയക്കളരിയും ഹ്രസ്വചിത്ര നിര്‍ണായവും ഇതോടൊപ്പം ഉണ്ടായിരിക്കും. നാട്ടറിവുകള്‍, നാടന്‍ കളികള്‍, ഇവയുടെ പരിചയ പരിശീലനങ്ങള്‍, ഹെസര്‍ഘട്ട ഹോര്‍ട്ടികള്‍ച്ചര്‍ ഫാം സന്ദര്‍ശനം തുടങ്ങിയവയും ഉണ്ടായിരിക്കും. കുട്ടികളുടെ ചലച്ചിത്രത്തിന് സംസ്ഥാന അവാര്‍ഡു നേടിയ സംവിധായകന്‍ ടി. ദീപേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷന്‍ ബെംഗളൂരു കോ…

Read More

ഹോപ്കോംസിന്റെ മാമ്പഴ-ചക്കപ്പഴ മേള ഹഡ്സൺ സർക്കിളിൽ ആരംഭിച്ചു.

ബെംഗളൂരു : കൊതിയൂറും രുചികളുമായി ഹോപ്കോംസ് മാമ്പഴ – ചക്കപ്പഴ മേള ആരംഭിച്ചു. ഹഡ്സൺ സർക്കിളിലെ ഹോംപ്കോംസ് ശാഖയിൽ ഇന്നലെ രാവിലെ പത്തിനു ആരംഭിച്ച മേളയിൽ ഇരുപതിൽപരം മാമ്പഴ വിഭവങ്ങളും പത്ത് ഇനം ചക്കപ്പഴങ്ങളും വിൽപനയ്ക്കുണ്ട്. അൽഫോൻസ, മൽഗോവ, ബാഗേപ്പള്ളി, സിന്ധൂര, തോത്താപുരി, കേസർ, മല്ലിക, നീലം, റാസ്പുരി, ബദാമി തുടങ്ങിയ ഇനങ്ങൾക്ക് പത്ത് ശതമാനം വിലക്കിഴിവും മേളയിൽ ലഭിക്കും. രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവരീതിയിൽ ഉൽപാദിപ്പിച്ച മാമ്പഴങ്ങളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിലുള്ളത്. ഹോപ്കോംസിന്റെ നഗരത്തിലെ മറ്റ് ശാഖകളിലും മാമ്പഴങ്ങൾ വിൽപനക്കെത്തിച്ചിട്ടുണ്ട്.

Read More

എൻഎസ്എസ് ആർ ടി നഗർ കരയോഗം കുടുംബ സംഗമം നാളെ

എൻ എസ് എസ് കർണാടക R T നഗർ കരയോഗം കുടുംബ സംഗമം നാളെ ,(2018 മെയ് 20 ഞായർ ) രാവിലെ 8 മണി മുതൽ വൈകിട്ട് 7 വരെ R T നഗറിലുള്ള തരളബാലു കേന്ദ്രയിൽ വച്ച് നടക്കും , കുടുംബസംഗമത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് m s ശിവപ്രസാദ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചെയർമാൻ R വിജയൻ നായർ നിർവഹിക്കും , പരിപാടിയിൽ സിനിമ താരം ശാന്തി കൃഷ്ണ ,O S സതീഷ്‌ ( തൃശൂർ ഭാരതീയ വിദ്യാ നികേതൻ) എന്നിവർ…

Read More

കെഎംസിസി യുടെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി നമസ്കാരത്തിന് വേണ്ടി തുറന്ന് കൊടുത്തു.

ബെംഗളൂരു :ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ സമാനതകളില്ലാത്ത കാരുണ്ണ്യത്തിന്റെ പുതിയ മാനം നൽകി ബെംഗളൂരു കെ എം സി സി പ്രവർത്തന ശൈലിയുടെ വേറിട്ട മുഖവുമായി ബെംഗളൂരുവിലെ പ്രശസ്തമായ ആശുപ്രത്രിയായ നിംഹാൻസിനടുത്ത് നിർമ്മിച്ച ശിഹാബ് തങ്ങൾ സെൻട്രൽ ഫോർ ഹ്യൂമാനിറ്റി പ്രദേശ വാസികൾക്ക് നമസ്കാരത്തിന് വേണ്ടി തുറന്നുകൊടുത്തു. ഏഴ് നിലകളിലായ് പണിതുയർത്തിയ ബിൽഡിംങ്ങ് സമുച്ചയത്തിന്റെ സെല്ലറിലാണ് ഇന്നലെ മുതൽ ജമാഅത്ത് ആരംഭിച്ചത്. ഇപ്പോൾ ഇന്റീരിയൽ വർക്ക് നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടം പ്രദേശവാസികളും കച്ചവടക്കാരുടെയും അഭ്യാർത്ഥന മാനിച്ചാണ് റംസാനിൽ തറാവീഹ് അടക്കമുളള എല്ലാ നിസ്കാരത്തിനും ജമഅത്തിന് വേണ്ടി…

Read More
Click Here to Follow Us