ഹോപ്കോംസിന്റെ മാമ്പഴ-ചക്കപ്പഴ മേള ഹഡ്സൺ സർക്കിളിൽ ആരംഭിച്ചു.

ബെംഗളൂരു : കൊതിയൂറും രുചികളുമായി ഹോപ്കോംസ് മാമ്പഴ – ചക്കപ്പഴ മേള ആരംഭിച്ചു. ഹഡ്സൺ സർക്കിളിലെ ഹോംപ്കോംസ് ശാഖയിൽ ഇന്നലെ രാവിലെ പത്തിനു ആരംഭിച്ച മേളയിൽ ഇരുപതിൽപരം മാമ്പഴ വിഭവങ്ങളും പത്ത് ഇനം ചക്കപ്പഴങ്ങളും വിൽപനയ്ക്കുണ്ട്.

അൽഫോൻസ, മൽഗോവ, ബാഗേപ്പള്ളി, സിന്ധൂര, തോത്താപുരി, കേസർ, മല്ലിക, നീലം, റാസ്പുരി, ബദാമി തുടങ്ങിയ ഇനങ്ങൾക്ക് പത്ത് ശതമാനം വിലക്കിഴിവും മേളയിൽ ലഭിക്കും. രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവരീതിയിൽ ഉൽപാദിപ്പിച്ച മാമ്പഴങ്ങളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന മേളയിലുള്ളത്. ഹോപ്കോംസിന്റെ നഗരത്തിലെ മറ്റ് ശാഖകളിലും മാമ്പഴങ്ങൾ വിൽപനക്കെത്തിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts