ബെംഗളൂരു : നടൻ പുനീത് രാജ്‌കുമാറിന്റെ ആകസ്‌മിക മരണത്തെത്തുടർന്ന് ഹൃദയ പരിശോധനയ്‌ക്കായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. മൈസൂരുവിലെ സർക്കാർ നടത്തുന്ന ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർസച്ചിൽ വെള്ളിയാഴ്ച പുനീത് മരിച്ചതിന് ശേഷം മൈസൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും ആശുപത്രി സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായി റിപ്പോർട്ട്.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഞായറാഴ്ച നെഞ്ചുവേദന, തോളിൽ വേദന തുടങ്ങിയ പരാതികളുമായി 190 ഓളം പേർ എത്തി. ER-ന് ഒരു ദിവസം പരമാവധി 70 പേരെ ആണ് പരിശോധിക്കുന്നത്. എന്നാൽ,ഞായറാഴ്ച 3 മണിക്ക് വരെ 190 പേരാണ് അടിയന്തര പരിശോധനയ്ക്ക് എത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. രാത്രിയിലും ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതായി ആശുപത്രി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.