ബെംഗളുരു; ജനങ്ങളെ ഞെട്ടിച്ച് സ്വകാര്യ ചാനൽ പുറത്ത് വിട്ട വീഡിയോ , ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡിന്റെ തറ വൃത്തിയാക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത് വിവാദമായി മാറുന്നു. വിക്ടോറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് രോഗികൾ തന്നെ വാർഡ് വൃത്തിയാക്കേണ്ടിവന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. ചികിത്സയിലുള്ളരോഗികൾ തറ തുടയ്ക്കുകയും കിടക്ക വിരി മാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ചില ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരിയ്ക്കുന്നത്.
Read MoreAuthor: Advertisement Desk
കെ.ആർ മാർക്കറ്റ് അടച്ചു; പച്ചക്കറി വിലയിൽ വർദ്ധന.
ബെംഗളുരു; കോവിഡ് രോഗികളുടെ എണ്ണം ഉയന്നതിനെ തുടർന്ന്, കെ.ആർ. മാർക്കറ്റിലും കലാശിപാളയയിലും വീണ്ടും ലോക്‌ഡൗൺ പ്രാബല്യത്തിൽവന്നതോടെ നഗരത്തിലെ പച്ചക്കറിവില കുതിച്ചുയരുകയാണ്. കൂടാതെ കഴിഞ്ഞദിവസം മാർക്കറ്റിൽ 10 രൂപയ്ക്ക് ലഭിച്ച തക്കാളി ചെവ്വാഴ്ച തെരുവുകച്ചവടക്കാൻ 30 രൂപയ്ക്കാണ് വിറ്റഴിച്ചത്, ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. കൂടാതെ മാർക്കറ്റിലെത്തിയ പച്ചക്കറി ലോറികൾ ലോഡിറിക്കാതെ തിരിച്ചുപോകുകയും ചെയ്തു. ഇതോടെ പച്ചക്കറി ലഭ്യതയിലും കുറവുണ്ടായി. വരുംദിവസങ്ങളിലും പച്ചക്കറിവില വർധിക്കുമെന്നാണ് സൂചന. എന്നാൽ അതേസമയം കെ.ആർ. മാർക്കറ്റിൽ വീണ്ടും ലോക്‌ഡൗൺ വന്നതോടെ തെരുവുകച്ചവടക്കാരും ചുമട്ടുതൊഴിലാളികളും മൊത്തക്കച്ചവടക്കാരും…
Read More66 കോടി ചിലവിൽ വിമാനത്താവളത്തിൽ നിർമ്മിക്കുന്ന നഗര ശിൽപ്പിയുടെ കൂറ്റൻ പ്രതിമയുടെ നിർമാണോൽഘാടനം ഇന്ന്.
ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സ്ഥാപകനായ ഹിരിയ കെംപഗൗഡയുടെ കൂറ്റൻ പ്രതിമ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിക്കുന്നതായി ഞങ്ങൾ മുൻപ് വാർത്ത നൽകിയിിരുന്നു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിർമിക്കുന്ന കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയുടെ ഭൂമിപൂജ ശനിയാഴ്ച മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിക്കും. പ്രതിമയുടെ നിർമാണവും ശനിയാഴ്ച ആരംഭിക്കുമെന്ന് കെംപെഗൗഡ ഡെവലപ്‌മെന്റ് അതോറിറ്റി വൈസ് പ്രസിഡന്റു കൂടിയായ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത്‌നാരായൺ പറഞ്ഞു 66 കോടി രൂപ മുടക്കിയാണ് പ്രതിമ നിര്‍മാണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍ അറിയിച്ചു. 108 അടി ഉയരം…
Read Moreകേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 65 പേർ രോഗമുക്തി നേടി.
കേരളത്തിൽ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 9 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 5 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍…
Read Moreസൂപ്പർ കംപ്യൂട്ടറിൽ തെളിഞ്ഞു കൊറോണ പ്രോട്ടീന്റെ ദുരൂഹത; ഇനി വാക്സിൻ നിർമ്മാണം അതിവേഗം
ലണ്ടൻ; സൂപ്പർ കംപ്യൂട്ടറിൽ കൊറോണ വൈറസായ സാർസ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവൻ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകർ. എല്ലാ മനുഷ്യ ശരീരത്തിലെയും ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി ‘ബന്ധം’ സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തിൽനിന്നു പുറത്തേക്കു തള്ളി നിൽക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ് എന്ന് ഗവേഷകർ. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്, അതിനാൽത്തന്നെ കോവിഡ് വാക്സിൻ നിർമാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് ‘ഒളിപ്പിച്ചുവച്ചിരുന്ന’ എസ് പ്രോട്ടിനുകളുടെ രഹസ്യമാണ്…
Read Moreമോദി നുണയനായ പ്രധാനമന്ത്രി, ചെയ്യുന്നത് ഭായിയോം ബഹനോം നാടകം മാത്രം; സിദ്ധരാമയ്യ
ബെംഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ നുണയനായ മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കൂടാതെ ഇന്ത്യന്‍ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും നരേന്ദ്രമോദിയേക്കാള്‍ നുണപറഞ്ഞിട്ടില്ല. മോദി ജനങ്ങളെ ചതിച്ചു. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആരോഗ്യ-സാമ്പത്തിക രംഗങ്ങള്‍ തകര്‍ത്തു. 20ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പക്ഷേ അത് ആര്‍ക്കാണ് ഉത്തേജനം നല്‍കുന്നത്. അവര്‍ പറയുന്നത് ഈ തുക ജി.ഡി.പിയുടെ 10 ശതമാനം വരുമെന്നാണ്. പക്ഷേ ട്രഷറികളിലൂടെ പുറത്തുവരുന്ന തുക രണ്ടുലക്ഷം കോടി മാത്രമാണ്. ഇത് ജി.ഡി.പിയുടെ ഒരു ശതമാനം…
Read Moreമുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 4 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ നാല് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും , മെയിന്റനൻസ് വിഭാഗത്തിലെ ഒരു ഇലക്ട്രീഷ്യനുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്‌തിരുന്നതെന്നും അത് കൊണ്ട് തന്നെ യെദിയൂരപ്പയുമായി നേരിട്ട് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യെക്തമാക്കി. ജൂൺ 19 ന് യെദിയൂരപ്പയുടെ ഔദ്യോഗിക വസിതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ…
Read Moreകേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; 53 പേര്‍ രോഗമുക്തരായി
കേരളത്തിൽ ഇന്ന് 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 53 പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ആറ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം…
Read Moreലോക്ക് ഡൗൺ തുണയായി; ബെംഗളുരുവിലെ വായുമലിനീകരണം കുറഞ്ഞു
ബെംഗളുരു; ലോക്ക് ഡൗൺ തുണയായത് ബെംഗളുരുവിന്,ലോക് ഡൗൺ കാലത്ത് ബെംഗളൂരുവിലെ വായുമലിനീകരണത്തോത് 28 ശതമാനം കുറഞ്ഞതായി പഠനം. ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് അലയൻസിന്റെയും ഗ്ലോബൽ ക്ലൈമറ്റ് ആൻഡ് ഹെൽത്ത് അലയൻസിന്റെയും സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ(സി.ആർ.ഇ.എ.) ആണ് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ബെംഗളുരു നഗരത്തിന്റെ വിവിധഭാഗങ്ങളിലായി 30 എയർ ക്വാളിറ്റി മോണിറ്ററുകൾ സ്ഥാപിച്ചായിരുന്നു പഠനം നടത്തിയത്. ലോക്ഡൗണിനുമുമ്പുള്ള 45 ദിവസത്തെയും താരതമ്യം ചെയ്താണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി എട്ടുമുതൽ മാർച്ച് 23 വരെയും മാർച്ച് 25…
Read Moreമാസ്ക് വിൽപ്പനയുടെ പേരിലും തട്ടിപ്പ് പൊടിപൊടിക്കുന്നു , നഷ്ടമായത് പതിനായിരങ്ങൾ; അറിയാം ഓൺലൈൻ ചതിക്കുഴികളെക്കുറിച്ച്
ബെംഗളുരു; മാസ്ക് വിൽപ്പനയുടെ പേരിൽ തട്ടിപ്പ് വ്യാപകമാകുന്നു, കോവിഡ് സാഹചര്യം മുതലെടുത്ത്, ഓൺലൈൻ സൈറ്റുകളിലൂടെ മാസ്ക് വിൽപനയുടെ പേരിലും തട്ടിപ്പ് ദിനംപ്രതി വർധിക്കുന്നു. മാസ്ക് വാങ്ങുന്നതിനായി ഇത്തരത്തിൽ യശ്വന്ത്പുര നിവാസി അബ്ദുലിന് (45) നഷ്ടമായതു 25000 രൂപ. മാസ്ക് ഓർഡർ ചെയ്തതിനു പിന്നാലെ ഗൂഗിൾ പേ വഴി 500 രൂപ അടച്ചെങ്കിലും ഇത് ലഭിച്ചില്ലെന്നു മറുപടി എസ്എംഎസ് ലഭിച്ചു. തുടർന്ന് തട്ടിപ്പുകാർ ഒരു ലിങ്ക് അയയ്ച്ചതിനു ശേഷം ഒടിപി നമ്പർ തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഇതോടെ അക്കൗണ്ടിൽ നിന്നും ഉടനടി 25000 നഷ്ടമായാതായാണ് പരാതി,…
Read More