ബെം​ഗളുരുവിൽ കോവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ; അറിയാം

ബെം​ഗളുരു; കോവിഡ് രോ​ഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡ‍ങ്ങൾ, ഡിസ്ചാർജ് ചെയ്യുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച ശേഷം പിന്നീട് രോ​ഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത അവസ്ഥയിലെത്തിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്രയും നാളുകളായി കോവിഡ് ബാധിതരെ വീണ്ടും പരിശോധിക്കുകയും രോഗമില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ മാത്രമേ ഡിസ്ചാർജ് നൽകിയിരുന്നുള്ളൂ. എന്നാൽ ബെംഗളൂരുവിലെ കോവിഡ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണു രോഗലക്ഷണമില്ലാത്തവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

Read More

കോവിഡ് കാലത്തെ സേവനത്തിനു മലയാളി ആയ പി. എ. ഐസക്കിന് പുരസ്‌കാരം.

PA Issac

ബെംഗളൂരു: ലോക്ക്ഡൗൺ കാലത്തെ സേവനത്തിനു സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മലയാളി ആയ ‘ട്രാഫിക് വാർഡർ ഓർഗനൈസഷൻ’ ഡെപ്യൂട്ടി ചീഫ് ശ്രി പി.എ. ഐസക്കിന് പ്രേത്യേക പുരസ്‌കാരം. ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു ആണ് ഐസക്കിന് പുരസ്കാരം സമ്മാനിച്ചത്. ട്രാഫിക് വാർഡൻ ഓർഗനൈസേഷൻ നോർത്ത് ഡിവിഷൻ ഇൻ ചാർജ് ആയ ശ്രി പി.എ. ഐസക്ക് കണ്ണൂർ ചെറുപുഴ സ്വദേശി ആണ്. ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ബോധവത്കരണം നടത്തുകയും ജനങ്ങളെ ലോക്ഡൗൺ പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം ലഭിച്ചത്.

Read More

8.43 ലക്ഷം വിദ്യാർത്ഥികൾ സംസ്ഥാനത്തു ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുന്നു.

Karnataka SSLC Exam 2020

ബെംഗളൂരു: കർണാടകയിൽ ഇന്ന് 8.43 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്നു. സംസ്ഥാനത്തു കോവിഡ് 19 ബാധിതരുടെ എണ്ണം വൻതോതിൽ വര്ധിക്കുന്നതിനാൽ പരീക്ഷ മാറ്റിവെക്കണം എന്ന ആവശ്യങ്ങൾ പല ദിക്കിൽ നിന്ന് ഉയർന്നെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കിയതോടൊപ്പം സുരക്ഷാ സംവിധനങ്ങൾ ഉപയോഗിക്കുന്നതിന്റെ മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. കോവിഡ് ഏറ്റവും കൂടുതലായി ബാധിച്ച മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രേതെക സൗകര്യം ഒരുക്കും. ഇതിനോടകം തന്നെ…

Read More

സ്വകാര്യമേഖലയുടെ പങ്കാളിത്തം ബഹിരാകാശ ഗവേഷണ രംഗത്ത് ഐ എസ് ആർ ഓ ക്ക് വൻ നേട്ടമുണ്ടാക്കാൻ അവസരമൊരുക്കും; ഡോ കെ ശിവൻ

ബെംഗളൂരു : ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം വലിയ നേട്ടങ്ങൾക്ക് അവസരമൊരുക്കുമെന്ന് ഐ എസ് ആർ ഓ ചെയർമാൻ ഡോ കെ ശിവൻ. ഇതിനായി രൂപീകരിച്ച INSPAC (Indian National Space Promotion and Authorization Centre) പുതിയ അവസരങ്ങൾക്ക് വഴിതുറക്കും. സാങ്കേതിക മേഖലയിൽ ഇത് വലിയ തൊഴിലവസരങ്ങൾ ഒരുക്കും. ബഹിരാകാശ ഗവേഷണമേഖലയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവങ്ങൾ കൂടുതലാകും. ISRO യുടെ സാങ്കേതിക മികവും സൗകര്യങ്ങളും INSPAC മായി പങ്കുവയ്ക്കും

Read More

കർണ്ണാടകയിൽ കോവിഡ് പിടികൂടുന്നതിലധികവും പ്രായമായവർ

ബെം​ഗളുരു; കര്‍ണാടകത്തില്‍ കോവിഡ്മൂലം മരിക്കുന്നവരില്‍ 78.87 ശതമാനം പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ സുധാകര്‍. കൂടാതെ പ്രായമായവരിലാണ് കോവിഡ് കൂടുതല്‍ അപകടകരമാകുന്നത്. രോഗബാധിതരില്‍ 16.24 ശതമാനം മാത്രമാണ് അമ്ബത് വയസ്സിന് മുകളിലുള്ളവര്‍. എന്നാല്‍, മരിക്കുന്നവരില്‍ നാലിലൊന്നും പ്രായമായവരാണ്. അതിനാല്‍ 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്കുപ്രകാരം 9,399 രോഗികളില്‍ 841 പേര്‍ 50 വയസ്സിനും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 60നുമുകളില്‍ 686 പേരുമുണ്ട്. എന്നാല്‍, സംസ്ഥാനത്ത്…

Read More

കോവിഡ് രോഗ വ്യാപനം ഗുരുതരമായാൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ നിർബന്ധിതരാകും :ആരോഗ്യ മന്ത്രി.

ബെംഗളൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബെംഗ‌ളൂരുവില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇതേ സാഹചര്യം തുടരുകയാണെങ്കില്‍ നഗരത്തിൽ ഇനിയും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതായി വരും. കെസി ജനറല്‍ ആശുപത്രി സന്ദര്‍ശിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ആരോഗ്യ വിദഗ്‌ധരുമായുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവില്‍ 20 ദിവസത്തേക്ക് കൂടി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി രംഗത്തെത്തിയിരുന്നു. ബെംഗ്ളൂരുവില്‍ എത്രയും പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ അത് മറ്റൊരു ബ്രസീല്‍ ആകുമെന്നും കുമാരസ്വാമി ആശങ്ക പ്രകടിപ്പിച്ചു.…

Read More

കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 81 പേർക്ക് രോഗമുക്തി.

കേരളത്തില്‍ ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 15 പേര്‍ക്കുവീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള…

Read More

അൺലോക്ക് കാലത്തും നിർധനർക്ക് ഭക്ഷണം നൽകി കർണാടക പ്രവാസി കോൺഗ്രസ്.

ബെംഗളൂരു : കോവിഡ് കാലത്ത് ജോലികൾ നഷ്ടപ്പെട്ട നിർധനരായ കുടുംബങ്ങൾക്ക് കർണാടക പ്രവാസി കോൺഗ്രസ് കെ.ആർ. പുരം ഘടകത്തിന്റെ നേതൃത്വത്തിൽ അൺലോക്ക്ഡൗൺ  ഒന്നിൽ 150 ഓളം കുടുംബങ്ങൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയുടെ ഭാഗമായി, ഇന്ന് ബെംഗളൂരു വിജ്ഞാന നഗറിൽ ഭക്ഷണം നൽകി. കോവിഡ് 19 എന്ന മഹാമാരി നമ്മുടെ നാട്ടിൽ വരുത്തുതിയ വിപത്തുകളിൽ ഏറ്റവും വലുത് തൊഴിലില്ലായ്മയാണ്, അതിനാൽ ഭൂരിഭാഗം ജനങ്ങളും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് മനസിലാക്കി ആണ് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരായ…

Read More

വെള്ളാപ്പിള്ളിയുടെ വിശ്വസ്തനായ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചേര്‍ത്തല: വെള്ളാപ്പള്ളി നടേശന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ കണിച്ചുകുളങ്ങരയില്‍ എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കെ.കെ മഹേശനെയാണ് യൂണിയന്‍ ഓഫീസിന്റെ മൂന്നാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യുന്നതായി കാണിച്ചുള്ള ഒരു കുറിപ്പും പോലീസിന് സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. മൈക്രോ ഫൈനാന്‍സ് പദ്ധതി ചീഫ് കോര്‍ഡിനേറ്റര്‍ ആയിരുന്നു ഇദ്ദേഹം. മൈക്രോഫൈനാന്‍സ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നു. രാവിലെ 7.30 ഓടെ ഓഫീസിലേക്ക് പോയ ഇദ്ദേഹത്തെ ഏറെനേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ അനന്തരവന്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മറുപടി കിട്ടാതെ…

Read More

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; നിയന്ത്രണം കർശനമാക്കുന്ന 4 ജില്ലകൾ ഇവയാണ്

ബെം​ഗളുരു; കോവിഡ് വ്യാപിക്കുന്നു, കർണാടകത്തിൽ കോവിഡ്-19 വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. കൂടുതൽ കോവിഡ് രോഗികളുള്ള സ്ഥലങ്ങൾ അടച്ചിടാനും തീരുമാനമായി. കൂടാതെ പത്തുദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനാണ് തീരുമാനം. കൂടുതൽപ്പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരു, ബല്ലാരി, യാദ്ഗിർ, കലബുറഗി എന്നീ ജില്ലകളിൽ നിയന്ത്രണം കൊണ്ടുവരും. ജില്ലകൾ പൂർണമായി അടച്ചിടുന്നതിനുപകരം രോഗികളുള്ള വാർഡുകൾ പൂർണമായി അടച്ചിടാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ബെംഗളൂരുവിൽ കൂടുതൽ രോഗികളുള്ള നാലു വാർഡുകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം ജില്ലാ…

Read More