8.43 ലക്ഷം വിദ്യാർത്ഥികൾ സംസ്ഥാനത്തു ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുന്നു.

Karnataka SSLC Exam 2020

ബെംഗളൂരു: കർണാടകയിൽ ഇന്ന് 8.43 ലക്ഷം വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷക്ക് ഹാജരാകുന്നു. സംസ്ഥാനത്തു കോവിഡ് 19 ബാധിതരുടെ എണ്ണം വൻതോതിൽ വര്ധിക്കുന്നതിനാൽ പരീക്ഷ മാറ്റിവെക്കണം എന്ന ആവശ്യങ്ങൾ പല ദിക്കിൽ നിന്ന് ഉയർന്നെങ്കിലും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടെയും പരീക്ഷ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ സംസ്ഥാനത്തെ പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കിയതോടൊപ്പം സുരക്ഷാ സംവിധനങ്ങൾ ഉപയോഗിക്കുന്നതിന്റെ മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. കോവിഡ് ഏറ്റവും കൂടുതലായി ബാധിച്ച മേഖലയിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രേതെക സൗകര്യം ഒരുക്കും. ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള മുഖാവരണം വിതരണം ചെയ്തു കഴിഞ്ഞു . തെർമൽ സ്‌ക്രീനിങ്ങിനു ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് പ്രീതേകം പാസ് ആവശ്യമില്ലെന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഈ വിദ്യാർത്ഥികൾക്ക് അതിർത്തിയിൽ നിന്ന് വാഹന സൗകര്യം ഏർപെടുത്തിയിട്ടുണ് . ബി എം ടി സി യും കെ സ് ർ ടി സി യും ഇതിനായി പ്രേതെക സർവീസ് നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts