ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1614 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1614 ആകെ ഡിസ്ചാര്‍ജ് : 2888520 ഇന്നത്തെ കേസുകള്‍ : 1301 ആകെ ആക്റ്റീവ് കേസുകള്‍ : 18970 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37248 ആകെ പോസിറ്റീവ് കേസുകള്‍ : 2944764 ഇന്നത്തെ പരിശോധനകൾ…
Read MoreAuthor: WEB DESK
കേരളത്തിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്കഡൗൺ
തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച സർക്കാർ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ സാഹചര്യത്തിലാണ് ഈ ലോക്ക്ഡൗൺ. വാരാന്ധ്യ ലോക്കഡോൺ ആയതു കൊണ്ട് തന്നെ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്നതിനു ശേഷം ആദ്യമായി ആണ് കേരളത്തിൽ വാരാന്ത്യ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ കൊവിഡ് കേസുകൾ രൂക്ഷമായ പ്രദേശങ്ങളിലും,…
Read Moreകെരളത്തിൽ വീണ്ടും കോവിഡ് കേസുകൾ കുത്തനെ കൂടി; ഇന്ന് 32,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreവ്യാജ ആർ.ടി.പി.സി.ആറുമായി അതിർത്തി കടക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ
മംഗളുരു: കാസറഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തേക്ക് വ്യാജ ആർ.ടി.പി.സി.ആറുമായി കടക്കാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് പേരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്ന തലപ്പാടിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണ് അറസ്റ്റ്. കാസറഗോഡ് സ്വദേശികളായ അബ്ദുൾ തമീം (19), ഹസീൻ (31), ഹാദിൽ (25), ഇസ്മായിൽ (48), കബീർ എ.എം. (24), അബൂബക്കർ (28) മംഗളൂരു സ്വദേശിയായ പടിൽ മുഹമ്മദ് ഷെരീഫ് (34), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ…
Read Moreദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തേടി കോളേജുകൾ
ബെംഗളൂരു: സംസ്ഥാനം ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) പ്രാബല്യത്തിൽ കൊണ്ടുവന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ കോളേജുകൾ ഇത് എങ്ങനെ നടപ്പിലാക്കണമെന്നറിയാത്ത അവസ്ഥയിലാണ്. എൻ ഇ പിയുടെ കീഴിൽ ഉന്നത വിദ്യാഭ്യാസം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോളേജുകൾ ഒന്നാം വർഷ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ, ഏകീകൃത സർവകലാശാലയും കോളേജ് മാനേജ്മെന്റും ചേർന്നുള്ള സംവിധാനത്തിന് കീഴിലുള്ള പുതിയ പ്രവേശന പ്രക്രിയയിൽ അവർ ബുദ്ധിമുട്ടുകയാണ്. “ഈ പ്രക്രിയ സങ്കീർണ്ണമാണ്, കോളേജ് തലത്തിൽ പുതിയ വിദ്യാഭ്യാസ നയം എങ്ങനെ നടപ്പാക്കണമെന്ന് അറിയില്ല,” എന്ന് ഒരു…
Read Moreനഗരത്തിലെ ഐ.ടി ജീവനക്കാരൻ ആത്മഹത്യ ചെയ്തു
ബെംഗളൂരു: രാജസ്ഥാനിലെ ജോധ്പുർ സ്വദേശിയായ പ്രദീപ് സിങ് ശെഖാവത്ത് (39) നെലമംഗലയിലെ ഹോട്ടൽ മുറിയിൽ വെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാസ്റ്റിക് കവർ കൊണ്ട് തലമൂടി ആത്മഹത്യചെയ്ത നിലയിലാണ് കണ്ടെത്തിയത്. മാറത്തഹള്ളിയിൽ കുടുംബ സമേതമായിരുന്നു പ്രദീപ് താമസിച്ചിരുന്നത്. പ്ലാസ്റ്റിക് കവർ തലയിൽ മുഴുവനായി മൂടിക്കെട്ടി സ്വയം ശ്വാസം മുട്ടിച്ചാണ് യുവാവ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്ചയാണ് നെലമംഗലയിലെ ഒരു ഹോട്ടലിൽ ഇദ്ദേഹം മുറിയെടുത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞിട്ടും ഇദ്ദേഹത്തെ പുറത്തേക്കു കാണാത്തതിനാൽ ഹോട്ടൽ ജീവനക്കാർ മുറിയിൽ തട്ടി വിളിച്ചു. പക്ഷെ ഉള്ളിൽ നിന്ന്…
Read Moreഅഫ്ഗാനിലെ നിലവിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നത്; ഇന്ത്യക്ക് മനുഷ്യത്വപരമായ നിലപാടെടുക്കാനാകുമെന്നു എച്.ഡി ദേവഗൗഡ.
ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ലക്ഷ്യം നമ്മുടെ സുരക്ഷയും നയതന്ത്ര താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണെങ്കിലും അഫ്ഗാനിസ്താനിൽ നിലവിലെ സാഹചര്യത്തിൽ മനുഷ്യത്വപരമായ രീതിയിലുള്ള നിലപാടെടുക്കാനാകുമെന്ന കാര്യം കേന്ദ്ര സർക്കാർ തിരിച്ചറിയേണ്ടതാണെന്ന് മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിലെ പ്രശ്നങ്ങളും നോക്കി കണ്ട് സംരക്ഷിക്കേണ്ടതായുണ്ട് . അതോടൊപ്പം ജമ്മു, കശ്മീറിലെ സാഹചര്യങ്ങളും പ്രശ്നങ്ങളും ശരിയായ രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്നുള്ള കാര്യം മോദി സർക്കാർ ഉറപ്പുവരുത്തണം. ഇന്നലെ അഫ്ഗാനിസ്താനിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ചേർന്ന പ്രത്യേക സർവകക്ഷി യോഗത്തിലായിരുന്നു അദ്ദേഹം…
Read Moreഎ.ഐ.കെ.എം.സി.സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ദശദിന വിവാഹ സംഗമത്തിന്റെ ആറാം ദിനം യു.ടി ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത് ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് യു.ടി ഖാദര്‍ എം.എല്‍.എ. ആള്‍ ഇന്ത്യാ കെം.എം.സി.സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെയും ശിഹാബ് തങ്ങള്‍ സെന്ററിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉദ്ദേശിച്ചുള്ളതല്ല. ദൈവപ്രീതിയാണ് ഇവിടുത്തെ പ്രവര്‍ത്തകരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ ശിഹാബ് തങ്ങള്‍ സെന്ററിന്റെ കീഴില്‍ നടക്കുന്ന സേവനങ്ങള്‍ എല്ലാ വിഭാഗം…
Read Moreബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളുരു: ക്രൈസ്തവ പത്രപ്രവർത്തകരുടെ സംരംഭമായ ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി സി പി എ ) പ്രസിഡൻ്റായി ചാക്കോ കെ തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലാൻസൺ പി.മത്തായി (വൈസ് പ്രസിഡൻ്റ്), ജോസഫ് ജോൺ ( സെക്രട്ടറി), ജോമോൻ ജോൺ (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ബിനു മാത്യൂ (ട്രഷറർ) എന്നിവരും ജോസ് വലിയകാലായിൽ (പ്രോഗ്രാം കോർഡിനേറ്റർ), ബിനു ചെറിയാൻ (ചാരിറ്റി കോർഡിനേറ്റർ),ബിജു ജോൺ (പ്രയർ കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ഹെന്നൂർ – ബാഗലൂർ റോഡ് കണ്ണൂർ ഐ.പി.സി മിസ്പാ ഹാളിൽ നടന്ന…
Read Moreകർണാടകയിൽ ഇന്ന് 1213 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1213 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1,206 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1,206 ആകെ ഡിസ്ചാര്‍ജ് : 2886906 ഇന്നത്തെ കേസുകള്‍ : 1213 ആകെ ആക്റ്റീവ് കേസുകള്‍ : 19300 ഇന്ന് കോവിഡ് മരണം : 25 ആകെ കോവിഡ് മരണം : 37231 ആകെ പോസിറ്റീവ് കേസുകള്‍ : 2943463 ഇന്നത്തെ പരിശോധനകൾ…
Read More