246 ക്വിന്റൽ അനധികൃത റേഷൻ അരി സംസ്ഥാന പൊലീസ് പിടികൂടി

ബെംഗളൂരു : പൊതുവിതരണ സമ്പ്രദായത്തിലൂടെ (പിഡിഎസ്) വിതരണം ചെയ്യാനിരുന്ന അരിഅനധികൃതമായി കടത്തുന്നത് സംബന്ധിച്ച് ദാവൻഗെരെ ജില്ലാ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ബുധനാഴ്ച രാത്രി പതിവ് പരിശോധനയ്ക്കായി വന്ന  ദാവൻഗെരെ റൂറൽ പോലീസ് 246 ക്വിന്റൽ അരി കയറ്റികൊണ്ടുപോകുന്നത് കണ്ടെത്തി. ട്രക്ക് കണ്ടുകെട്ടിയതിന് ശേഷം ചോദ്യം ചെയ്യലിൽ, അരി വില്പനനടത്തിയതുമായി സംബന്ധിക്കുന്ന  രേഖകളൊന്നും പോലീസ് കണ്ടെത്തിയില്ല. അനധികൃതമായി പിഡിഎസ് അരി കടത്തിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അരിയുടെവില പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ദാവൻഗെരെ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർചെയ്തിട്ടുണ്ട്. സംഭവം പുറത്ത്തു കൊണ്ടുവന്ന…

Read More

കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റമില്ല: ബിബിഎംപി ചീഫ് കമ്മീഷണർ

ബെംഗളൂരു: വിവിധ കോടതികളും കേന്ദ്ര–സംസ്ഥാന സർക്കാരുകളും ദീപാവലിയോടനുബന്ധിച്ച്  പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പൗരന്മാർ കർശനമായി പാലിക്കണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച പറഞ്ഞു. പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുപകരം നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ജനങ്ങൾപാലിക്കുന്നുണ്ടെന്ന് പാലികെ ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. “ഞങ്ങൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ല. എന്നാൽ പകരം, ഇതിനകം നിലവിലുള്ള നിയമങ്ങൾ ആളുകൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കും. രണ്ട് വാക്സിൻ ഡോസുകൾ എടുത്തതിനാൽ തങ്ങൾ സുരക്ഷിതരാണെന്ന് പലരും കരുതുന്നു. എന്നാൽ അങ്ങനെയല്ല. ആളുകൾ ഇനിയും മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം,…

Read More

ഉപതിരഞ്ഞെടുപ്പ് ഫലം;ജെഡിഎസിന് വൻ തിരിച്ചടി.

ബെംഗളൂരു: പാർട്ടിയുടെ മുൻനിര നേതാക്കളായ എച്ച്‌ഡി ദേവഗൗഡ, എച്ച്‌ഡി കുമാരസ്വാമി, പ്രജ്വല് രേവണ്ണ എന്നിവരെല്ലാം പ്രചാരണത്തിനിടെ സിന്ദഗി മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും ഹംഗൽ, സിന്ദഗി മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ജെഡിഎസ് നടത്തിയ ദയനീയ പ്രകടനം പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിന്ദഗി സീറ്റ് നേടിയ ജെഡിഎസിന് ഈ പ്രാവശ്യം സീറ്റ് നിലനിർത്താനായില്ല. സിന്ദഗി എംഎൽഎ എംസി മനഗുളിയുടെ മരണമാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. അദ്ദേഹം ജെഡിഎസിൽ നിന്നായിരുന്നുവെങ്കിലും അദ്ദേഹത്തിന് മണ്ഡലത്തിലുണ്ടായിരുന്ന ജനപ്രീതിയുടെയും പ്രതിച്ഛായയുടെയും അടിസ്ഥാനത്തിലാണ് മനഗുളിക്ക് കഴിഞ്ഞ തവണ സീറ്റ് നേടാൻ കഴിഞ്ഞത്, അല്ലാതെ പാർട്ടിനേതാവെന്ന നിലയിൽ മാത്രമല്ല  എന്ന വസ്തുതയാണ്…

Read More

കന്നഡ സംസ്‌കാരം മറ്റുള്ളവരെ പഠിപ്പിക്കുമെന്ന് പ്രതിജ്ഞ എടുക്കണം: മന്ത്രി ബി.സി.നാഗേഷ്

ബെംഗളൂരു: കന്നഡിഗരല്ലാത്ത എല്ലാവരെയും അവരുടെ സാംസ്കാരിക പൈതൃകം പഠിപ്പിക്കാൻ കന്നഡക്കാർ പ്രതിജ്ഞയെടുക്കണമെന്ന് പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഓരോ പൗരനും അവരുടെ ദൈനംദിന കാര്യങ്ങളിൽ കന്നഡയിൽ സംസാരിക്കാനും എഴുതാനും വായിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും  തിങ്കളാഴ്ച കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കർണാടക രാജ്യോത്സവ ആഘോഷത്തിൽ വെച്ച് മന്ത്രി പറഞ്ഞു. കന്നഡ പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതും കന്നഡനാടകങ്ങളും യക്ഷഗാനങ്ങളും കാണുന്നതും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കന്നഡ ഭാഷയുടെ സുഗന്ധം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുന്നതിൽ വിജയിച്ചു എന്നും ഇത് ഒരു ദൈനംദിന ആഘോഷമാക്കണമെന്നും ലക്ഷക്കണക്കിന് പൗരന്മാർ കന്നഡ ഗാനങ്ങൾ ആലപിച്ച സംസ്ഥാന സർക്കാരിന്റെ മാതാഡ്…

Read More

ട്രാഫിക് നിയമങ്ങളുടെ പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ബെംഗളൂരു ട്രാഫിക് പോലീസ്.

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുക എന്ന പേരിൽ പൊതുജനങ്ങളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് നിയമപാലനത്തിനിടയിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്‌ഒപി) പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ബെംഗളൂരു ട്രാഫിക് പോലീസ് അവരുടെ 37 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ട്രാഫിക് പോലീസിൽ നിന്നും നേരിടുന്ന  വിവിധ തരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് പൗരന്മാർ സോഷ്യൽമീഡിയയിൽ പരാതിപ്പെട്ടിരുന്നു. വാഹനങ്ങൾ അനിയന്ത്രിതമായി വലിച്ചിടൽ, ദൃശ്യമായ ട്രാഫിക് ലംഘനങ്ങളില്ലാതെ ക്രമരഹിതമായപരിശോധനകൾ  എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Read More

നഗരത്തിൽ കോവിഡ്-19 പരിശോധനകൾ നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെതുടർന്ന് കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നതിൽ പരക്കെ വീഴ്ച്ച വന്നതിനാൽ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാ ആളുകളെയും കോവിഡ്  പരിശോധനക്ക്‌ വിധേയരാക്കണമെന്നും കൂടുതൽ പരിശോധനകൾ നടത്തണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒക്ടോബർ–നവംബർ മാസങ്ങളിലെ ഉത്സവങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടെ കണക്കിലെടുത്ത് കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന് ടെസ്റ്റുകളുടെ എണ്ണം കൂട്ടണം എന്ന് ശുപാർശ ചെയ്തു.

Read More

ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ഗൗരവമായി കാണുന്നു; മുഖ്യമന്ത്രി.

ബെംഗളൂരു: ഹംഗൽ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി ഗൗരവമായി കാണുന്നുണ്ടെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. “തിരഞ്ഞെടുപ്പ് തിരിച്ചടിയെ ഞാൻ വളരെ ഗൗരവമായി കാണുന്നു.  ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും,” എന്ന് അദ്ദേഹം മണ്ഡ്യയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളായും കൊവിഡ്-19 മഹാമാരിയുടെ സമയത്തും കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനിവാസ് മാനെ ഹംഗലിൽ കാഴ്ച്ച വെച്ച ‘നല്ല പ്രവർത്തനം‘ ഇവിടെ ബി.ജെ.പിയുടെ തോൽവിക്ക്‌ വഴിവെച്ച ഒരു കാരണമായി ശ്രീ. ബൊമ്മൈ പറഞ്ഞു. അന്തരിച്ച സി എം ഉദസിക്ക്‌ അനുകൂലമായി വോട്ട് ചെയ്ത എല്ലാവരുടെയും പിന്തുണ പാർട്ടിക്ക് നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

വിദ്യാർത്ഥിക്ക്‌ കോവിഡ് പോസിറ്റീവ് ആയി: സ്കൂളിലെ മൂന്ന് വിഭാഗങ്ങൾ അടച്ചു

ബെംഗളൂരു : ബസവനഗുഡിയിലെ ഒരു സ്‌കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന്സ്‌കൂളിലെ മറ്റ്‌ മൂന്ന് വിഭാഗങ്ങൾ അടച്ചുപൂട്ടി. എന്നാൽ ഈ കുട്ടിക്ക് സ്‌കൂളിൽ വെച്ചല്ല വീട്ടിൽ വച്ചാണ്രോഗബാധയുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ്  വിദ്യാർത്ഥിയുടെ മുത്തശ്ശിക്ക് കോവിഡ് പോസിറ്റീവായത്. ഇതേത്തുടർന്ന് എട്ടാം ക്ലാസ്വിദ്യാർഥിയായ ഈ കുട്ടിസ്‌കൂളിൽ വരുന്നത് നിർത്തി. ഈ വിദ്യാർത്ഥിക്ക്  ടെസ്റ്റ് പോസിറ്റീവ് ആയപ്പോൾ, എട്ടാംസ്റ്റാൻഡേർഡിന്റെ മൂന്ന് വിഭാഗങ്ങൾ അണുവിമുക്തമാക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.

Read More

ഡെൽറ്റ വകഭേദം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ശക്തമാക്കുന്നു

ബെംഗളൂരു: പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും ജില്ലകളിൽ രണ്ടാം ഡോസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതിന്തൊട്ടുപിന്നാലെ, കർണാടക ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും സാങ്കേതിക ഉപദേശക സമിതി (ടിഎസി) യിലെ വിദഗ്ധരും പരമാവധി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഓരോ വ്യക്തിയും വാക്‌സിൻ എടുക്കുന്നുണ്ട് ഉറപ്പാക്കുന്നതിനും എല്ലാ സർക്കാർ–സ്വകാര്യ വകുപ്പുകൾ, മതനേതാക്കൾ, മഠാധിപതികൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ കൂടെ സഹകരിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്.

Read More

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കായി ഞായറാഴ്ച നടന്ന പരീക്ഷയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ബെലഗാവിയിലെ അഡഹലട്ടിയിൽ നിന്നുള്ള മല്ലപ്പ ശ്രീശൈല കലാമാഡി (24), വിജയപുര ജില്ലയിലെ ഇൻഡിതാലൂക്കിൽ നിന്നുള്ള രാമഗോണ്ട് സോമനിംഗ പാട്ടീൽ (24) എന്നിവരാണ് അറസ്റ്റിലായത് . ചിക്കസാന്ദ്രയിലെ സപ്തഗിരി എൻജിനീയറിങ് കോളേജിൽ പരീക്ഷ എഴുതുന്നതിനിടെ ഹാൾ ഇൻവിജിലേറ്റർനടത്തിയ പരിശോധനയിൽ കലാമാഡിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്പറഞ്ഞു. പരീക്ഷാ വേളയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താനായി ഇയാൾ മൊബൈൽ ഉപയോഗിക്കുകയായിരുന്നു. ത്യാഗരാജനഗറിലെ എസ്‌ജിപിടിഎ…

Read More
Click Here to Follow Us