കന്നഡ സംസ്‌കാരം മറ്റുള്ളവരെ പഠിപ്പിക്കുമെന്ന് പ്രതിജ്ഞ എടുക്കണം: മന്ത്രി ബി.സി.നാഗേഷ്

ബെംഗളൂരു: കന്നഡിഗരല്ലാത്ത എല്ലാവരെയും അവരുടെ സാംസ്കാരിക പൈതൃകം പഠിപ്പിക്കാൻ കന്നഡക്കാർ പ്രതിജ്ഞയെടുക്കണമെന്ന് പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. ഓരോ പൗരനും അവരുടെ ദൈനംദിന കാര്യങ്ങളിൽ കന്നഡയിൽ സംസാരിക്കാനും എഴുതാനും വായിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും  തിങ്കളാഴ്ച കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന കർണാടക രാജ്യോത്സവ ആഘോഷത്തിൽ വെച്ച് മന്ത്രി പറഞ്ഞു.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

കന്നഡ പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതും കന്നഡനാടകങ്ങളും യക്ഷഗാനങ്ങളും കാണുന്നതും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്നഡ ഭാഷയുടെ സുഗന്ധം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുന്നതിൽ വിജയിച്ചു എന്നും ഇത് ഒരു ദൈനംദിന ആഘോഷമാക്കണമെന്നും ലക്ഷക്കണക്കിന് പൗരന്മാർ കന്നഡ ഗാനങ്ങൾ ആലപിച്ച സംസ്ഥാന സർക്കാരിന്റെ മാതാഡ് മാതാഡ് കന്നഡ സംരംഭത്തെക്കുറിച്ച് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts