ബെംഗളൂരു: ഹൊസൂർ റോഡിലെ ഡയറി സർക്കിളിന് സമീപത്ത് ഉള്ള പ്രശസ്തമായ കാൻസർ ചികിൽസാ ആശുപത്രിയായ കിദ്വായ് കാൻസർ സെൻ്ററിൽ ചികിത്സയിൽ ഇരുന്ന അർബുദരോഗിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഡോക്ടർമാരെയും നഴ്‌സുമാരെയും ക്വാറന്റീനിലാക്കി. ആറു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയുമാണ് ക്വാറന്റീൻ ചെയ്തിരിക്കുന്നത്. യുവതിക്കൊപ്പം ഒരേ വാർഡിൽ കിടന്നിരുന്ന ഏഴു രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇവർക്ക്കെല്ലാവർക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവാണ്. ശസ്ത്രക്രിയക്കുമുൻപായി ബുധനാഴ്ചയാണ് യുവതിയെ കോവിഡ് പരിശോധനക്ക് വിധേയയാക്കിയത് .
Read MoreAuthor: WEB TEAM
പി.യു.പരീക്ഷ എഴുതിയ 24 വിദ്യാർത്ഥികൾ ക്വാറന്റീനിൽ.
ബെംഗളൂരു : വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കി. പരീക്ഷ എഴുതിയ ഒരു കുട്ടിയുടെ അച്ഛന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെ ക്വാറന്റീനിലാക്കിയത്. ജയനഗറിലെ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കുട്ടിയുടെ അച്ഛന് ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് ഡിപ്പാർട്മെന്റ് ഓഫ് പ്രീ യൂണിവേഴ്സിറ്റി എഡ്യൂക്കേഷനേ വിവരം അറിയിക്കുകയും. ഈ കുട്ടിയോടൊപ്പം ഒരേ ഹാളിൽ പരീക്ഷ എഴുതിയ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും കുട്ടികളെ ഹോം ക്വാറന്റീനിൽ ആക്കുകയും ചെയ്തു.
Read Moreബെംഗളൂരുവിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വൻ വർധനവ്;200 കടന്നു.
ബെംഗളൂരു : നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 208 ആയി. ജൂൺ 8 ന് ബി ബി എം പി പുറത്തുവിട്ട കണക്കുകൾ പ്രകാരം 54 കണ്ടൈൻമേന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. 154 കണ്ടൈൻമേന്റ് സോണുകളാണ് പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ പുതിയതായി ഉണ്ടായിട്ടുള്ളത്. ജൂൺ 8 നാണു അൺലോക്ക് ഫേസ് 1 പ്രകാരം നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം ജൂൺ 8 നു കോവിഡ് ആക്റ്റീവ് റേറ്റ് 39% വും റിക്കവറി റേറ്റ് 61% വും ആയിരുന്നു .…
Read Moreബാക്കിയുള്ള സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദ് ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി.
ന്യൂഡൽഹി : കോവിഡ് 19 കേസുകൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ വിദ്ധാർത്ഥികളുടെ സുരക്ഷ മുൻനിർത്തിക്കൊണ്ട്, ബാക്കിയുള്ള പരീക്ഷകൾ വേണ്ടെന്ന് വെക്കുന്ന കാര്യം പരിഗണിക്കാനാകുമോ എന്ന് സുപ്രീം കോടതി സി ബി എസ് യോട് ചോദിച്ചു . ബാക്കിയുള്ള പരീക്ഷകൾ റദ്ധാക്കി ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ നൽകുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് കോടതി അവശ്യപ്പെട്ടത്. ജൂലൈ 1 മുതൽ 15 വരെ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ മുൻപ് തീരുമാനിച്ചത്. തുടർന്ന് പരീക്ഷകൾ റദ്ദ് ചെയ്യണമെന്നും ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക്…
Read Moreസംസ്ഥാനത്ത് ഒരു വിമാനത്താവളം കൂടി വരുന്നു..
ബെംഗളൂരു : സംസ്ഥാനത്ത് ഒരു വിമാനത്താവളം കൂടി വരുന്നു, പ്രധാനമായും 7 വിമാനത്താവളങ്ങൾ ആണ് നിലവിൽ ഉള്ളത് ഇതിന് പുറമെയാണ് ശിവമൊഗ്ഗ യിൽ പുതിയ വിമാനത്താവളം വരുന്നത്. ഇതിൻ്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവ്വഹിച്ചു. ബെംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയിലിരുന്ന്കൊണ്ടാണ് വീഡിയോ കോൺഫറൻസിലൂടെ ശിവമോഗ വിമാനത്താവളത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചത്. ശിവമോഗ വിമാനത്താവളത്തിന്റെ നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു . ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശങ്കർ ഗൗഡ പാട്ടീൽ, പൊതുമരാമത്ത്…
Read Moreസർക്കാർ നിർദ്ദേശങ്ങൾക്ക് “പുല്ലുവില”;ഓൺലൈൻ ക്ലാസുകൾ തുടർന്ന് സ്വകാര്യ സ്കൂളുകൾ.
ബെംഗളൂരു : സർക്കാർനിർദേശം കണക്കിലെടുക്കാതെ സ്വകാര്യ സ്‌കൂളുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ്സുകളുമായി മുൻപോട്ട്. ഓൺലൈൻ ക്ലാസുകൾ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വേണ്ട എന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തുകയാണ് നഗരത്തിലെ സ്വകാര്യ സ്കൂളുകൾ. തിങ്കളാഴ്ച ക്ലാസുകൾ പതിവ് പോലെ നടന്നു. ടൈംടേബിളും സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിയിട്ടുണ്ട് . പ്രസ്തുത ഉത്തരവ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നാണ് സ്വകാര്യ സ്കൂളുകളുകൾ പറയുന്നത് . എന്നാൽ സംഭവത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സ്വകാര്യ സ്കൂളുകളുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ്…
Read Moreപൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങി ബി.ബി.എം.പി.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും അസുഖം പകർന്നു തുടങ്ങിയ സാഹചര്യത്തിൽ രോഗ വ്യാപനത്തോത് മനസ്സിലാക്കാൻ പൊതുസ്ഥലങ്ങളിൽ വരുന്നവർക്ക് കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ബി ബി എം പി. റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നും ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിൽ വൈറസ് പടരാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാനാണ് ഈ തീരുമാനം.
Read Moreഅന്യസംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി;പുതിയ നിർദ്ദേശങ്ങൾ ഇവിടെ വായിക്കാം.
ബെംഗളൂരു :കർണാടകയിലേക്ക് അന്യസംസ്ഥാങ്ങളിൽ നിന്നും യാത്ര ചെയ്യാനൊരുങ്ങുന്നവരുടെ ശ്രദ്ധക്ക് . ഗവണ്മെന്റ് ഓഫ് കർണാടക ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം കർണാടകയിലേക്ക് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ ക്വാറന്റൈൻ നിയമങ്ങൾ മഹാരാഷ്ട്രയിൽ നിന്നും വരുന്നവർക് 7 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 7 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ് ഡൽഹിയിൽ നിന്നും തമിഴ്നാട്ടിൽ വരുന്നവർക്ക് 3 ദിവസത്തെ നിർബന്ധിത ഗവൺമെന്റ് ക്വാറന്റൈനും ശേഷം 11 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക് 14 ദിവസത്തെ ഹോം…
Read Moreകഴിഞ്ഞ ഒരാഴ്ചയിൽ കർണാടകയിലെയും ബെംഗളൂരു നഗരത്തിലെയും കോവിഡ് വ്യാപന നിരക്കുകൾ ഇവിടെ വായിക്കാം
ബെംഗളൂരു : സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ കോവിഡ് 19 മീഡിയ ബുള്ളറ്റിനുകൾ പ്രകാരം ജൂൺ 7 മുതൽ ജൂൺ 14 വരെയുള്ള ഒരു ആഴ്ചയിൽ 1548 പുതിയ കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 7ന് 5452 അകെ കോവിഡ് കേസുകൾ ആണ് ഉണ്ടായിരുന്നത് ഇന്ന് അത് 7000 കേസുകൾ ആയി. സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ 26 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ജൂൺ ഏഴിന് അകെ മരണങ്ങൾ 63 ആയിരുന്നു. ആരോഗ്യവകുപ്പ് ഇന്നലെ പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം അകെ…
Read Moreനഗരത്തിൽ ഇന്നലെ 3 പേർ കോവിഡ് ബാധിച്ച് മരിച്ചു;42 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 3 കോവിഡ് മരണങ്ങളും 42 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 57 ഉം 60 ഉം വയസുള്ള രണ്ട് സ്ത്രീകളും 50 വയസുകാരനായ ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. അകെ കോവിഡ് രോഗികളുടെ എണ്ണം 690 ആയി. 330ആക്റ്റീവ് കേസുകളാണ് നഗരത്തിൽ നിലവിൽ ഉള്ളത്. ദിവസങ്ങൾക് ശേഷം ഇന്നലെ 28 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 327 ആയി ഇന്നലെ അസുഖം…
Read More