പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വച്ച് റെയിൽവേ.

ന്യൂഡൽഹി : പതിവായി ഓടുന്ന എല്ലാ തീവണ്ടികളും ഓഗസ്റ്റ് 12 വരെ സർവീസ് നിർത്തി വെക്കുവാൻ റെയിൽവേ തീരുമാനിച്ചു. എന്നാൽ മെയ് 12 നും ജൂൺ ഒന്നിനും ആരംഭിച്ച പ്രത്യേക തീവണ്ടികൾക്ക് മുടക്കമുണ്ടാവില്ല. റെഗുലർ തീവണ്ടികളിൽ ഓഗസ്റ്റ് 12 വരെ ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകും എന്നും അറിയിച്ചു ഇതിനിടയിൽ പുതിയ സ്പെഷ്യൽ വണ്ടികൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

Read More

കർണാടകയിലെ എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു.

ബെംഗളൂരു : സംസ്ഥാനത്തെ 100% കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും. 50% പ്രൈമറി ഹെൽത്ത് സെന്ററുകളും അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളും ഫീവർ ക്ലിനിക്കുകളാക്കുന്നു. ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളെ പ്രതേകം പരിശോധിക്കുന്നതിനായാണ് ഫീവർ ക്ലിനിക്കുകൾ തുടങ്ങുന്നത് എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു . സംസ്ഥാനത്ത് ‌ ഇൻഫ്ലുവെൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനും ബാധിച്ച രോഗികളിൽ പലർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത് .

Read More

നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ വർദ്ധനവ്;ഒരു ദിവസത്തിൽ ചേർക്കപ്പെട്ടത് 142 എണ്ണം. ആകെ കണ്ടൈൻമെന്റ് സോണുകൾ 440.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 142 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 440 ആയി. കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ബി ബി എം പി ബുള്ളറ്റിനിൽ പുറത്തുവിട്ടിട്ടില്ല. ജൂൺ 21 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 298 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. ഏറ്റവും…

Read More

നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉള്ള വർദ്ധന തുടരുന്നു;ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 196 പേർക്ക്.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാധീതമായി ഉയരുന്നു. നഗരത്തിൽ ഇന്നലെ 196 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ ഇന്നലെ കോവിഡ് ബാധിച്ചു മരിച്ചു. 62,55 വയസുള്ള 2 പുരുഷന്മാരും 53 വയസുള്ള ഒരു സ്ത്രീയുമാണ് ഇന്നലെ മരിച്ചത്. ഇതിൽ രണ്ട് പേർ ഇൻഫ്ലുൻസ ലൈക് ഇൽനസിനെ തുടർന്നും ഒരാൾ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷനേ തുടർന്നും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയത്തിനു ശേഷം കോവിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്…

Read More

നഗരത്തിൽ പുതിയ 19 കണ്ടെയിൻമെന്റ് സോണുകൾ കൂടി;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 298 ആയി.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 19 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ രേഖപ്പെടുത്തി ബി.ബി.എം.പി. ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 298 ആയി. ജൂൺ 20 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 279 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഏറ്റവും കുറവുള്ളത് ദാസറഹള്ളി സോണിൽ ആണ്(9). ബൊമ്മനഹള്ളി -53,…

Read More

രണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ.

ബെംഗളൂരു : രണ്ടാം വർഷ പി യൂ പരീക്ഷാഫലം ജൂലൈ ആദ്യവാരത്തിൽ പ്രഖ്യാപിക്കുവാനായി കർണാടക സർക്കാർ തീരുമാനിച്ചു. ” പരീക്ഷഫലം ജൂലൈ ആദ്യവാരം പ്രഖ്യാപിക്കുന്നതാണ്. ആകെയുള്ള 36 വിഷയങ്ങളിൽ 26 എണ്ണത്തിന്റെ മൂല്യനിർണ്ണയം കഴിഞ്ഞിട്ടുണ്ട് ബാക്കി 9 വിഷയങ്ങളുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നു ” എന്ന് സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാർ അറിയിച്ചു. ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണ്ണയം 20 ജില്ലകളിലായി നടക്കുമെന്നും അദ്ദേഹം അറിയിച്ചു . ബാക്കിയുണ്ടായിരുന്ന പി യു ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ വ്യാഴാഴ്ചയാണ് നടന്നത്.

Read More

ശ്രീ ശ്രീ രവിശങ്കറിൻ്റെ ആശ്രമം അടക്കം 3 പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങൾ

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പുതിയ മൂന്ന് കോവിഡ് കെയർ സെന്ററുകൾ തുടങ്ങുന്നതായി , ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇന്നലെ ഇറക്കിയിയ സർക്കുലറിൽ അറിയിച്ചു. ഉദയപുരയിലെ ശ്രീ ശ്രീ രവിശങ്കർ ആശ്രമം, കാന്തീവീര ഇൻഡോർ സ്റ്റേഡിയം,കോറമംഗള ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടനുബന്ധിച്ചു മേല്പറഞ്ഞ മൂന്ന് കേന്ദ്രങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് തലവന്മാരോട് ഉടനെ തന്നെ ബി ബി എം പി കമ്മീഷ്ണരെ ബന്ധപെടുവാനും സർക്കുലർ അറിയിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 75% വും ലക്ഷണങ്ങൾ ഇല്ലാത്തവയായതിനാൽ അത്തരം കേസുകൾ ചികിത്സിക്കാനായാണ് കോവിഡ് കെയർ…

Read More

നഗരത്തിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന തുടരുന്നു;ഇന്നലെ 94 പുതിയ കോവിഡ് രോഗികൾ;3 കോവിഡ് മരണം.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു . നഗരത്തിൽ ഇന്നലെ 94 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. 3 പേർ കോവിഡ് ബാധിച് മരിച്ചു. 39,46,56 വയസുള്ള 3 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 62 ആയി. നഗരത്തിലെ അകെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന് 1076 ആയി. 621 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത്. ഇന്നലെ ഒരാളാണ് നഗരത്തിൽ രോഗമുക്തി നേടിയത് . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 393…

Read More

പി.യു.പരീക്ഷയെഴുതിയ ചില വിദ്യാർത്ഥികൾ ക്വാറൻറീനിൽ ആയതിനാൽ; എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ആശങ്കയിൽ.

ബെംഗളൂരു: വ്യാഴാഴ്ച നടന്ന രണ്ടാം വർഷ പ്രീ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് പരീക്ഷ എഴുതിയ 24 കുട്ടികളെ ഹോം ക്വാറന്റീനിലാക്കിയ സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷാർത്ഥികൾ ആശങ്കയിലാണ്. ജൂൺ 25 മുതലാണ് എസ് എസ് എൽ സി പരീക്ഷകൾ തുടങ്ങാനിരിക്കുന്നത്. ഒരു പരീക്ഷ മാത്രമാണ് പി യു വിൽ ബാക്കിയുണ്ടായിരുന്നത് എങ്കിൽ എസ് എസ് എൽ സി പരീക്ഷകൾ 10 ദിവസത്തോളം നീണ്ടു നിൽക്കുന്നതാണ് എന്നതാണ് കുട്ടികളെയും മാതാപിതാക്കളെയും ആശങ്കയിലാക്കുന്നത്. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും പി…

Read More

നഗരത്തിൽ രോഗികളുടെ എണ്ണം  വർധിക്കുന്നു; ഇന്നലെ 138 പുതിയ കോവിഡ് രോഗികൾ;7 കോവിഡ് മരണം.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്നു . നഗരത്തിൽ ഇന്നലെ 7പേർ കോവിഡ് ബാധിച് മരിച്ചു. 138 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിൽ 100 ഇൽ ഏറെ പേർക് ബെംഗളൂരു നഗരത്തിൽ അസുഖം ബാധിക്കുന്നത്. ഇന്നലെ മരിച്ച 7 പേരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 78,72,58,50,54,69 പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ…

Read More
Click Here to Follow Us