ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ലോക്ഡൗൺ ഉണ്ടാകില്ലെന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിൽ ലോക്ഡൗൺ വീണ്ടും ഉണ്ടാകും എന്ന വാർത്തകളെ തുടർന്ന് നിരവധി പേർ സ്വന്തം നാട്ടിലേക്കു മടങ്ങിയ സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തരമന്ത്രി എത്തിയത്. ഇനിയുമൊരു ലോക് ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചിട്ടുള്ളതാണ് അതിനാൽ തന്നെ ആരും ഭയപ്പെട്ട് നഗരം വിട്ടുപോകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. നഗരത്തിൽ കോവിഡ് രോഗനിരക്ക് കൂടിയ സാഹചര്യത്തിൽ വീണ്ടും ലോക് ഡൗൺ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ മുന്നിൽ കണ്ട് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് സ്വദേശത്തേക്ക് മടങ്ങിപോയത്.
Read MoreAuthor: WEB TEAM
കോവിഡ് പരിശോധന ഫലം രോഗികളെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് പിൻവലിച്ചു
ബെംഗളൂരു: കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുന്നുവെങ്കിൽ ഈ വിവരം രോഗിയെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു. പരിശോധനഫലം പോസിറ്റീവ് ആയാൽ വിവരം രോഗിയെ നേരിട്ടറിയിക്കാതെ സ്വകാര്യ ലാബുകൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം എന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, പരിശോധനാഫലം രോഗി അറിയുവാൻ കാലതാമസം വരുന്നത് മൂലം രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്ന വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് നിർദേശം പിൻവലിച്ചത്.
Read More“സ്വകാര്യ ആശുപത്രികളിൽ 78 ശതമാനം കിടക്കകൾ ഒഴിവുണ്ട്”; ആരോഗ്യ വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു : നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് രോഗികളുടെ ചികിത്സക്കായി ഒരുക്കിയിരിക്കുന്ന കിടക്കകളിൽ 78 ശതമാനം കിടക്കകൾ ഒഴിവുണ്ടെന്നു ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. സംസ്ഥാനത്തെ കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രിയാണ് ഇദ്ദേഹം നഗരത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിലും വേണ്ടത്ര കിടക്കകൾ ഒഴിവില്ലാത്തതിന്റെ പേരിൽ പല രോഗികൾക്കും ചികിത്സ വൈകിയതുമായി വാർത്തകൾ വന്ന സന്ദർഭത്തിൽ ആണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത് നഗരത്തിലെ 72 സ്വകാര്യ ആശുപത്രികളിൽ ആയി 3,331 കിടക്കകൾ കോവിഡ് രോഗികൾക്കായി ഒരുക്കിയിട്ടുണ്ട് അതിൽ…
Read More24 മണിക്കൂറിൽ 16 മരണം;1235 പുതിയ കോവിഡ് രോഗികൾ;നഗരത്തിൽ കോവിഡ് വ്യാപനം ഇങ്ങനെ..
ബെംഗളൂരു : നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരുന്നു. 24 മണിക്കൂറിൽ 16 പേരാണ് നഗരത്തിൽ കോവിഡ് ബാധിച് മരണപ്പെട്ടത്. ഇന്നലെയയും ആയിരത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു. 1235 പുതിയ കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 8167 ആയി വർധിച്ചു. 302 പേരാണ് ഇന്നലെ ബെംഗളൂരു നഗരത്തിൽ രോഗമുക്തി നേടിയത് . കർണാടകയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏറിയ…
Read More7 ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആസ്തമ രോഗിയായ സ്ത്രീ മരിച്ചു
ബെംഗളൂരു:മൈസൂർ റോഡിനടുത്തു ബിന്നിപെട്ട് സ്വദേശിയായ 49 വയസുകാരി ചികിത്സ തേടി പോയ 7 ആശുപത്രികളും ചികിത്സ നിഷേധിച്ചതിനെ തുടർന്നു മരണപെട്ടു. ആസ്തമ രോഗിയായിരുന്ന സ്ത്രീക് 3 ദിവസമായി പനി ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ കൊണ്ടുപോയി എങ്കിലും എല്ലാവരും പ്രവേശനം നിഷേധിക്കുകയായിരുന്നു. ശ്വാസതടസം ഉണ്ടെന്നു അറിയിച്ചപ്പോൾ ആശുപത്രി അധികൃതർ കോവിഡ് ടെസ്റ്റ് ചെയുവാൻ പറഞ്ഞു എന്ന് മരിച്ച സ്ത്രീയുടെ ബന്ധു പറഞ്ഞു . തുടർന്ന് കെ സി ജനറൽ ഹോസ്പിറ്റലിൽ രണ്ട് പ്രാവശ്യം പോയി…
Read Moreനഗരത്തിൽ രാത്രി നിരോധനാജ്ഞയുടെ സമയത്തിൽ മാറ്റം.
ബെംഗളൂരു: കർണാടകയിൽ രാത്രി കർഫ്യു സമയക്രമം മാറ്റി. സംസ്ഥാന ഗവണ്മെന്റ് ശനിയാഴ്ച പുറത്തുവിട്ട പുതിയ മാർഗരേഖ പ്രകാരമാണ് രാത്രി കർഫ്യു സമയത്തിൽ 2 ദിവസം മുന്പാണ് മാറ്റം വരുത്തിയത് . രാത്രി 8 മണി മുതൽ പുലർച്ച 5 മണി വരെയാണ് പുതുക്കിയ സമയക്രമം . ജൂൺ 28 വരെ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയായിരുന്നു സംസ്ഥാനത്ത് നൈറ്റ് കർഫ്യു. ഈ സമയക്രമത്തിലാണ് ഇപ്പോൾ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് രണ്ട് ദിവസമായി രാത്രിയിൽ നഗരത്തിൽ പലയിടങ്ങളിലായി…
Read Moreകോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ, നഗരത്തിലെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം കുറയുന്നു.
ബെംഗളൂരു: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും നഗരത്തിനു ആശ്വാസമായി കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം കുറഞ്ഞു വരുന്നു. ജൂൺ 25 ന് ബി ബി എം പി പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം 512 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് ബെംഗളൂരു നഗരത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ ബുള്ളറ്റിൻ പ്രകാരം അത് 495 ആയി കുറഞ്ഞിട്ടുണ്ട്. 17 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ സാധാരണ നിലയിലേക്ക് തിരിച്ചു വന്നതിനാലാണ് അകെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ എണ്ണത്തിൽ കുറവുണ്ടായത്. 65 കണ്ടൈൻമെന്റ് സോണുകളാണ് ഇതുവരെ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയത്. ബി…
Read Moreനഗരത്തിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 783 കോവിഡ് കേസുകൾ;ആകെ രോഗികൾ 3314.
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്നലെ 783 പേർക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് 500 നു മേലെ രോഗികൾ നഗരത്തിൽ ഉണ്ടാകുന്നത്. അകെ രോഗബാധിതരുടെ എണ്ണം 3314 ആയി. നഗരത്തിൽ ഇന്നലെ 4 പേർ കൂടെ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 89 ആയി. 55,62,65,66 വയസുള്ള 4 പുരുഷന്മാരാണ് ഇന്നലെ മരിച്ചത്. മരിച്ചവരാരും പുറത്ത് നിന്നെത്തിയവരോ രോഗികളുമായി സമ്പർക്കത്തിൽ ഉള്ളവരോ ആയിരുന്നില്ല . മരിച്ചവരിൽ ഒരാളുടെ…
Read Moreനഗരത്തിൽ ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 3 പേർ;144 പേർക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും 100 കടന്നു. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 3 പേർ കോവിഡ് ബാധിച്ചു മരിച്ചു.144 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 82 ആയി. അകെ രോഗബാധിതരുടെ എണ്ണം 1935. 21 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നഗരത്തിൽ 1327 ആക്റ്റീവ് കേസുകൾ നിലവിലുണ്ട്. 66,63 വയസുള്ള 2 സ്ത്രീകളും 45 വയസുള്ള ഒരു പുരുഷനുമാണ് ഇന്നലെ മരിച്ചത്. മരിച്ചവരിൽ ഒരാളുടെ കോൺടാക്ട് വിവരങ്ങൾ…
Read Moreനഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 500 കടന്നു.
ബെംഗളൂരു : നഗരത്തിൽ രോഗികളുടെ എണ്ണം വര്ധിക്കുന്നതോടൊപ്പം കണ്ടൈൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു. ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 35 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട്.ഇതോടെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 512 ആയി. ജൂൺ 24 ന് പുറത്തിറങ്ങിയ ബുള്ളറ്റിൻ പ്രകാരം 477 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. അതെ സമയം കണ്ടൈൻമെന്റ് സോണുകൾ ഏതെല്ലാം സ്ഥലങ്ങളിൽ ആണെന്നുള്ള വിവരങ്ങൾ ഇന്നലെ ഇറങ്ങിയ ബി ബി എം പി ബുള്ളറ്റിനിലും പുറത്തുവിട്ടിട്ടില്ല.
Read More