കോവിഡ് പരിശോധന ഫലം രോഗികളെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് പിൻവലിച്ചു

ബെംഗളൂരു: കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുന്നുവെങ്കിൽ ഈ വിവരം രോഗിയെ നേരിട്ടറിയിക്കരുത് എന്ന സ്വകാര്യ ലാബുകൾക്കുള്ള വിലക്ക് ആരോഗ്യവകുപ്പ് പിൻവലിച്ചു.

പരിശോധനഫലം പോസിറ്റീവ് ആയാൽ വിവരം രോഗിയെ നേരിട്ടറിയിക്കാതെ സ്വകാര്യ ലാബുകൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം എന്ന നിർദേശം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുറപ്പെടുവിച്ചത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. 

എന്നാൽ, പരിശോധനാഫലം രോഗി അറിയുവാൻ കാലതാമസം വരുന്നത് മൂലം രോഗി മറ്റുള്ളവരുമായി ഇടപഴകാനുള്ള സാധ്യത കൂടുതലാണെന്ന വിമർശനമുയർന്നിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് നിർദേശം പിൻവലിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts