അവശേഷിച്ച ഒരു തരി”കനൽ”കുത്തിക്കെടുത്തി കർണാടക!

ബെംഗളൂരു : കർണാടകയിലെ ത്രസിപ്പിക്കുന്ന വിജയത്തിൽ ആഘോഷിക്കുകയാണ് ബി.ജെ.പിയെ എതിർക്കുന്ന രാജ്യത്തെ മറ്റ് പാർട്ടികളും മുന്നണികളും, അതേ സമയം 4 മണ്ഡലങ്ങളിൽ മൽസരിച്ചെങ്കിലും ഒരിടത്തും “ചുവപ്പ്” തൊടാൻ കഴിയാത്ത ശോചനീയമായ അവസ്ഥയിലാണ് ഇടതു പക്ഷത്ത് അവശേഷിക്കുന്ന ദേശീയ പാർട്ടിയായ, കേരള ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.ഐ.എം, മറ്റു ഇടതു പക്ഷ പാർട്ടികളുടേയും അവസ്ഥ വ്യത്യസ്തമല്ല. ആന്ധ്രയോട് അതിർത്തി പങ്കിടുന്ന ചിക്കബലാപുര ജില്ലയിലെ ബാഗേപള്ളിയിലും ഒരു കാലത്ത് തൊഴിലാളി സംഘടനകൾക്ക് മുൻതൂക്കമുണ്ടായിരുന്ന കെ.ജി.എഫ് (കോലാർ സ്വർണഖനി), മലയാളികൾ ഏറെയുള്ള കെ.ആർ.പുര, ഗുൽബർഗ എന്നീ 4 മണ്ഡലങ്ങളിൽ…

Read More

കർണാടകക്കാരുടെ ഭാഗ്യം! ഇനി സൗജന്യങ്ങളുടെ പെരുമഴക്കാലം.

ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ വമ്പൻ വിജയത്തോടെ ലഡുപൊട്ടിയ നിലയിലാണ് കർണാടകയിലെ ജനങ്ങൾ, തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഒരു വലിയ ആശ്വാസമായി മാറും, അതിൽ പ്രധാനപ്പെട്ടത് കോൺഗ്രസ് നൽകിയ 5 ഗാരൻ്റികൾ ആണ്. ഗൃഹലക്ഷ്മി : ഓരോ ഗൃഹനാഥക്കും പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന പദ്ധതി, വർഷം 24000 രൂപ ലഭിക്കും. സഖി : സംസ്ഥാനത്ത് എങ്ങും കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കാൻ സ്ത്രീകൾക്ക് സൗജന്യ ബസ് ടിക്കറ്റ് ലഭിക്കും. അന്നഭാഗ്യ: ഓരോ ബി.പി.ൽ കുടുംബത്തിലേയും അംഗങ്ങൾക്ക് പ്രതിമാസം…

Read More

താനൂർ ബോട്ടപകടം;മരണം 15 ആയി!

താനൂർ: മലപ്പുറം താനൂരിൽ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് 15 മരണം. ഓട്ടുംബ്രം തൂവൽതീരത്താണ് അപകടമുണ്ടായത്. ബോട്ട് തലകീഴായി മറിയുകയായിരുന്നു. ബോട്ടിൽ മുപ്പതിലേറെ ആളുകളുണ്ടായിരുന്നുവെന്നാണ് നിഗമനം. ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരുടെ നില ഗുരുതരമാണ്. താനൂർ ഒട്ടുംപുറം തൂവല്‍തീരത്ത് ഞായറാഴ്ച വൈകിട്ട് ഏഴരയ്ക്കും എഴേ മുക്കാലിനും ഇടയ്ക്കാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികളുമായി പോയ യാത്രാ ബോട്ട് ആണ് മുങ്ങിയത്. നിരവധി പേര് മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയും കുഞ്ഞും ഉൾപ്പെടുന്നു. 35 ഓളം യാത്രികരുമായിട്ടാണ് ബോട്ട്…

Read More

നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ.

നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും മതേതരത്വവും നിലനിൽക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണം. കെപിസിസി പ്രസിഡന്റ്‌സുധാകരൻ.യുഡിഫ് കർണാടക സംഘടിപ്പിച്ച ബി ടി എം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ അഡ്വ. സത്യൻ പുത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥി ശ്രീ രാമലിംഗറെഡി മറുപടി പ്രസംഗം പറഞ്ഞു.മുൻ കോർപറേറ്റർമാരായ, മഞ്ജുനാഥ്‌ റെഡ്‌ഡി, ജി മഞ്ജുനാഥ്‌,കൺവീനർ എം. കെ. നൗഷാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് തങ്ങൾ,എംപിസിസി സെക്രട്ടറി ജോജോ തോമസ്,വിദ്യാ…

Read More

അടുത്ത ഒരാഴ്ച നഗരത്തിൽ വേനൽ മഴക്ക് സാദ്ധ്യത!

ബെംഗളൂരു : ഇന്ന് മുതൽ അടുത്ത ഒരാഴ്ച നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ ഇടിയോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ദക്ഷിണ കർണാടകയിലെ മറ്റ് സ്ഥലങ്ങളിലും മഴ പെയ്തേക്കും. വൈകുന്നേരത്തെ ഈ മഴ ഒരാഴ്ചയോളം തുടരുകയാണെങ്കിൽ പകൽ ഉള്ള ചൂടിന് ഒരാശ്വാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

Read More

കോൺഗ്രസിൻ്റെ താര പ്രചാരകരുടെ പട്ടിക പുറത്ത്;യുവനേതാവിനെ ഒഴിവാക്കി;മുൻ ബി.ജെ.പി മുഖ്യമന്ത്രിയെ ഉൾപ്പെടുത്തി.

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള പ്രചരണം കൊഴുപ്പിക്കാനുള്ള താര പ്രചാരകരുടെ പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്. കർണാടകക്കാരനും ദേശീയ അധ്യക്ഷനുമായ മല്ലികാർജ്ജുൻ ഖാർഗെ തന്നെയാണ് പട്ടികയിൽ ആദ്യം, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സീനിയർ നേതാക്കളായ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, പി പരമേശ്വര എന്നിവരും ലിസ്റ്റിൽ ഉണ്ട്. ജയറാം രമേശ്, കെ.സി.വേണുഗോപാൽ, രണ്ദീപ് സുർജേവാല എന്നിവർക്കൊപ്പം ദിവ്യാസ്പന്ദന എന്ന രമ്യയും ഉമാശ്രീയും കനയ്യ കുമാറും പട്ടികയിൽ ഇടം പിടിച്ചു.…

Read More

കുടുംബസംഗമം നടത്തി.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ദാസറഹള്ളി നിയമസഭാ മണ്ഡലത്തിലെ കോൺഗ്രെസ്സ് സ്ഥാനാർഥി ധനഞ്ജയ് ഗംഗാധരയ്യയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി വാർഡ് കമ്മറ്റികളുടെ നേതൃത്വത് കുടുംബസംഗമം നടത്തി. കുടുംബസംഗമം കോൺഗ്രസ്സ് നേതാവ് രാധാ ധനഞ്ജയ് ഉൽഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ അദ്യക്ഷത വഹിച്ചു . വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടി , സാധാരണ ജനങ്ങളെ ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ഇ സർക്കാർ കൊണ്ടെത്തിച്ചു . അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ബിജെ പി സർക്കാരിനെ താഴെയിറക്കുവാനുള്ള വിധിയെഴുത്തായിരിക്കും…

Read More

കർണാടക ചർച്ച് ഓഫ് ഗോഡ് ഭാരവാഹികൾ.

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് അസിസ്റ്റൻ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൻ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ്, യു.പി.ജി സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ബേബൻ ജോസഫിനെയും തെരഞ്ഞെടുത്തു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓഫീസിൽ ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Read More

വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിക്കാൻ കൊച്ചുവേളിയിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ! സീറ്റ് റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : വിഷു കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചു വരുന്നവർക്കായി റെയിൽവേ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 16, തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൽ അടുത്ത ദിവസം രാവിലെ ബയപ്പനഹള്ളി ശ്രീ വിശ്വേശ്വരയ്യ ടെർമിനലിൽ എത്തും.17 ന് അതേ ട്രെയിൻ കൊച്ചുവേളിയിലേക്ക് തിരിക്കും. 06083 എന്ന നമ്പറിലുള്ള സർവീസിൻ്റെ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.        

Read More

സീറ്റില്ല;മുൻ ഉപമുഖ്യമന്ത്രി കോൺഗ്രസിലേക്ക്; പോകുന്നത് നിയമസഭയിൽ നീലച്ചിത്രം കണ്ട് വിവാദത്തിലായ നേതാവ്.

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല എന്നറിഞ്ഞതോടെ യെദിയൂരപ്പ സർക്കാറിലെ ഗതാഗതത്തിൻ്റെ ചുമതലക്കുള്ള ഉപമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സ്വവദി കോൺഗ്രസിലേക്ക്. കോൺഗ്രസിലെ ദേശീയ നേതാക്കളുമായി സാവദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. തൻ്റെ മണ്ഡലമായ അത്താണിയിൽ ഇന്ന് അനുയായികളുടെ യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. 2013 മുതൽ 18 വരെ താൻ പ്രതിനിധീകരിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസിൻ്റെ മഹേഷ് കുമത്തല്ലി ആണ്, അദ്ദേഹം പിന്നീട് ബി.ജെ.പി.യിൽ ചേർന്നു, ഈ വർഷം അവിടെ മഹേഷിനാണ് ബി.ജെ.പി.നേതൃത്വം സീറ്റ് കൊടുത്തത്. തുടർന്നാണ് ലിംഗായത്ത് നേതാവായ…

Read More
Click Here to Follow Us