കർണാടകക്കാരുടെ ഭാഗ്യം! ഇനി സൗജന്യങ്ങളുടെ പെരുമഴക്കാലം.

ബെംഗളൂരു : കോൺഗ്രസ് പാർട്ടിയുടെ വമ്പൻ വിജയത്തോടെ ലഡുപൊട്ടിയ നിലയിലാണ് കർണാടകയിലെ ജനങ്ങൾ, തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഒരു വലിയ ആശ്വാസമായി മാറും, അതിൽ പ്രധാനപ്പെട്ടത് കോൺഗ്രസ് നൽകിയ 5 ഗാരൻ്റികൾ ആണ്.

  • ഗൃഹലക്ഷ്മി : ഓരോ ഗൃഹനാഥക്കും പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന പദ്ധതി, വർഷം 24000 രൂപ ലഭിക്കും.
  • സഖി : സംസ്ഥാനത്ത് എങ്ങും കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കാൻ സ്ത്രീകൾക്ക് സൗജന്യ ബസ് ടിക്കറ്റ് ലഭിക്കും.
  • അന്നഭാഗ്യ: ഓരോ ബി.പി.ൽ കുടുംബത്തിലേയും അംഗങ്ങൾക്ക് പ്രതിമാസം 10 കിലോ അരി വീതം സൗജന്യം.
  • യുവനിധി: തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 2000 രൂപ വീതം ,ഡിപ്ലോമക്കാർക്ക് 1500 രൂപ വീതവും 2 വർഷത്തേക്ക്, പുതിയ തൊഴിലവസരങ്ങളും ലഭ്യമാക്കും.
  • 500 യൂണിറ്റ് വൈദ്യുതി പ്രതിമാസം സൗജന്യം.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

ആദ്യ കാബിനറ്റിൽ തന്നെ മുകളിൽ കൊടുത്ത എല്ലാ വാഗ്ദാനങ്ങളും പാലിക്കും എന്നാണ് പ്രചരണ സമയത്ത് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്, അതു പ്രകാരം ജൂൺ മുതൽ ഈ സൗജന്യങ്ങൾ ലഭിച്ചു തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts