ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ കെട്ടിടത്തിൽ നിന്നും വീണ് പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് എസ്‌ഐ മരിച്ചു.രാമപുരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ജോബി ജോര്‍ജ്ജ് ആണ് മരിച്ചത്. ചീട്ടുകളി സംഘമുണ്ടായിരുന്ന മുറി ചവിട്ടി തുറക്കുന്നതിനിടെയായിരുന്നു അപകടം

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.രാത്രി പട്രോളിംഗിനിടെ രമപുരം ബസ് സ്റ്റാന്‍ഡിന് സമീപത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ചീട്ടുകളിയും ബഹളവും നടക്കുന്നുവെന്ന് വിവരത്തെ തുടര്‍ന്നാണ് എസ്‌ഐയായ ജോബി ജോര്‍ജ്ജും സിപിഒ വിനീത് രാജും എത്തിയത്. പൊലീസ് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ മുറി അടച്ചു. തുടര്‍ന്ന് മുറിയുടെ വാതില്‍ ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വഴുതി താഴെയ്ക്ക് വീഴുകയായിരുന്നു.പരിക്കേറ്റ ജോബിയെ ഉടന്‍ പാല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടു മണിയോടെ മരിച്ചു.52 കാരാനായ ജോബി പൊന്‍കുന്നം ചിറക്കടവ് സ്വദേശിയാണ്. ജോബിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.ഡ്യൂട്ടിക്കിടെയുണ്ടായ മരണം വേദനജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts