ഇത്തരം സംഭവങ്ങൾ കർണാടക രാഷ്ട്രീയത്തിൽ മാത്രമേ കാണാൻ കഴിയൂ;ദേശീയ നേതാവിനെ ബി.എസ്.പിക്ക് വായ്പയായി നൽകി ജെഡിഎസ് !;കോൺഗ്രസിലെ തലമുതിർന്ന നേതാവ് മത്സരിക്കുന്നത് ജെ.ഡി.എസ്സിന്റെ ചിഹ്നത്തില്‍!

ബെംഗളൂരു : ഒരു കാലത്ത് രാഷ്ട്രീയ നാടകങ്ങളുടെ വേദി ഉത്തര്‍പ്രദേശ് ആയിരുന്നു ,പിന്നീട് നാടകങ്ങള്‍ കൂടുതല്‍ നടക്കുന്നത് തമിഴ്നാട്ടില്‍ ആയി,ജയലളിതയും കരുണാനിധിയും ഉള്ള കാലത്ത്.എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നാടകങ്ങളുടെ ആസ്ഥാനം കര്‍ണാടകമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പോടെ കർണാടകത്തിൽ നടക്കുന്ന പല കാര്യങ്ങളും നമ്മൾ മറ്റെവിടെയും കേട്ടുകേൾവിപോലുമില്ലാത്ത താണ്.

അതിൽ ഏറ്റവും രസകരമായി  ജനങ്ങൾക്ക് തോന്നാവുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് ജെ.ഡി.എസിലെ ദേശീയ നേതാവും ദേവഗൗഡയുടെ വലംകൈയും ആയ വലംകൈയും ആയ ഡാനിഷ് അലിയെ ജെ ഡി എസ് ,ബി എസ് പി ക്ക് വായ്പയായി നല്‍കിയതാണ്.ഉത്തർപ്രദേശിലെ മണ്ഡലത്തിൽ നിന്നും ഡാനിഷ് അലി ബി . എസ്. പിക്ക് വേണ്ടി ആന ചിഹ്നത്തിൽ മത്സരിക്കും.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

മറ്റൊന്ന് ഉടുപ്പി-ചിക്കമംഗളൂർ മണ്ഡലത്തിലാണ് ഇവിടെ മത്സരിക്കുന്ന ബി ജെ പിയുടെ കരുത്തയായ നേതാവ് ശോഭ കരന്തലാജെക്ക് എതിരെ ജെ ഡി എസ്സിന് ലഭിച്ച സീറ്റില്‍ മത്സരിക്കാന്‍ പറ്റിയ നേതാവിനെ കിട്ടിയില്ല.അവസാനം അവിടത്തെ കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ പ്രമോദ് മധ്വരാജിനെ ജെ.ഡി.എസ് മത്സരിപ്പിക്കുകയാണ് ഇപ്പോള്‍ അവരുടെ “കറ്റഏന്തിയ കര്‍ഷകസ്ത്രീ”യുടെ ചിഹ്നത്തില്‍.

  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ

അതും കോണ്‍ഗ്രസിന്റെ അനുമതിയോടെ ആണത്രേ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
[masterslider id="10"]

Related posts