സീറ്റില്ല;മുൻ ഉപമുഖ്യമന്ത്രി കോൺഗ്രസിലേക്ക്; പോകുന്നത് നിയമസഭയിൽ നീലച്ചിത്രം കണ്ട് വിവാദത്തിലായ നേതാവ്.

ബെംഗളൂരു : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല എന്നറിഞ്ഞതോടെ യെദിയൂരപ്പ സർക്കാറിലെ ഗതാഗതത്തിൻ്റെ ചുമതലക്കുള്ള ഉപമുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മൺ സ്വവദി കോൺഗ്രസിലേക്ക്.

കോൺഗ്രസിലെ ദേശീയ നേതാക്കളുമായി സാവദി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.

തൻ്റെ മണ്ഡലമായ അത്താണിയിൽ ഇന്ന് അനുയായികളുടെ യോഗത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും.

2013 മുതൽ 18 വരെ താൻ പ്രതിനിധീകരിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ ജയിച്ചത് കോൺഗ്രസിൻ്റെ മഹേഷ് കുമത്തല്ലി ആണ്, അദ്ദേഹം പിന്നീട് ബി.ജെ.പി.യിൽ ചേർന്നു, ഈ വർഷം അവിടെ മഹേഷിനാണ് ബി.ജെ.പി.നേതൃത്വം സീറ്റ് കൊടുത്തത്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

തുടർന്നാണ് ലിംഗായത്ത് നേതാവായ സാവദി കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത്.

2012 ൽ നിയമസഭയിൽ നഗ്നചിത്രം കാണുകയും കൂടെയുള്ള എംഎൽഎ  സി.സി.പാട്ടീലിന് കൈ മാറുകയും ചെയ്തത് ഒരു പ്രാദേശിക ചാനൽ റെക്കാർഡ് ചെയ്ത് പുറത്ത് വിട്ടത് വൻ വിവാദമായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts