മരിച്ചെന്ന് കരുതിയ യുവാവ് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കൈയും കാലും അനക്കി; ഞെട്ടലോടെ ഡോക്ടർമാർ

ബെംഗളൂരു: പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. മഹാലിംഗപൂരിലാണ് സംഭവം. റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയ…

Read More

രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് രണ്ടാംഘട്ട വാക്സിനേഷൻ തുടങ്ങിയതോടെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാൻ  ആരോഗ്യവകുപ്പ് സൗകര്യമൊരുക്കുന്നു. സംസ്ഥാനത്ത് ആകെ 8.25 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാംഘട്ടത്തിൽ മുതിർന്ന പൗരന്മാർക്കും മറ്റ് രോഗങ്ങളുള്ള 45 വയസ്സ് കഴിഞ്ഞവർക്കുമാണ് വാക്സിനേഷൻ തുടങ്ങിയത്. രണ്ടാംഘട്ടത്തിൽ മാത്രം ഇതുവരെ 4942 പേർക്ക് വാക്സിൻ വിതരണം ചെയ്തു. ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമാണ് വാക്സിൻ വിതരണം നൽകിയത്. രണ്ടാംഘട്ടത്തോടൊപ്പം ഒന്നാംഘട്ടം വാക്സിനേഷനും തുടരുകയാണ്. സ്വകാര്യ ആശുപത്രികളിൽ മുഴുവൻ ദിവസവും വാക്സിനേഷന് സൗകര്യമുണ്ട്. സർക്കാർ കേന്ദ്രങ്ങളിൽ തിങ്കൾ, ബുധൻ,…

Read More

അതിർത്തികളിൽ നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്; ഇളവ് പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ ജില്ലാ കലക്ടര്‍…

Read More

രാത്രിയില്‍ ദേശീയപാതയില്‍ റെയ്ഡ്; വന്‍ഗുണ്ടാസംഘം പിടിയില്‍

ബെംഗളൂരു: രാത്രിയില്‍ ദേശീയപാതയില്‍ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ വന്‍ഗുണ്ടാസംഘം പിടിയില്‍. Karnataka: Central Crime Branch, Bengaluru has arrested 11 persons including two rowdy sheeters, 18 sharp weapons and 2 cars seized pic.twitter.com/Cpm3VsfU9m — ANI (@ANI) February 24, 2021 സംഘത്തില്‍ നിന്നും ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. രണ്ടു വാഹനങ്ങളില്‍ നിന്നുമായി വാളുകളും വെട്ടുകത്തികളുമടക്കം അമ്ബതിലേറെ ആയുധങ്ങളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് മാറത്തഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

Read More

അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാടും

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാടും. വിമാനത്തിലെത്തുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുമെന്ന്‌ തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 74 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിൽ നിന്നുള്ളവരാണ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ ജില്ലകളിൽ ക്ലസ്റ്റർ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിലൂടെ വരുന്നവരെ തെർമൽ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്. അതേസമയം കേന്ദ്ര സര്‍കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം അണ്‍ലോക് പ്രഖ്യാപിച്ചിട്ടും കര്‍ണാടക…

Read More

അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം

ബെംഗളൂരു: അനധികൃതമായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചു; ആറുമരണം. ചിക്കബല്ലാപുരയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച്‌​ ആറുപേർ മരിച്ചത്. ​ഒരാളുടെ പരിക്ക്​ ഗുരുതരമാണ്​. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്​ഫോടക വസ്​തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്​ അപകടം. മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു അവ. Karnataka Home Minister Basavaraj Bommai visited the quarry blast site at Hirenagavalli in Chikkaballapur today Six people were killed, one injured in the incident last night pic.twitter.com/PknCd3nJ7t — ANI (@ANI) February…

Read More

കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ചു; പരിശോധന ശക്തമാക്കി അധികൃതർ

ബെംഗളൂരു: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. അതിര്‍ത്തി കടന്ന് പോകേണ്ട വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. ബസ് യാത്രക്കാര്‍ക്കും 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രോഗികളുമായെത്തുന്ന ആംബുലന്‍സുകള്‍ക്ക് നിയന്ത്രണമില്ല. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍…

Read More

കേരളത്തിലേക്ക് പോകുന്ന കാ​​റു​​ക​​ളെ പി​​ന്തു​​ട​​ര്‍​​ന്ന് കൊള്ളസംഘം; ​തല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ട് മലയാളികൾ

ബെംഗളൂരു: കേ​​ര​​ള​​ത്തി​​ലേ​​ക്ക്​ മ​​ട​​ങ്ങു​​ന്ന മലയാളികളുടെ കാ​​റു​​ക​​ളെ പി​​ന്തു​​ട​​ര്‍​​ന്ന്​ കൊ​​ള്ള​​യ​​ടി​​ക്കു​​ന്ന സം​​ഘ​​ങ്ങ​​ള്‍ സ​​ജീ​​വം. ക​​ഴി​​ഞ്ഞ​​ ദിവസം നാ​​ട്ടി​​ലേ​​ക്ക്​ മ​​ട​​ങ്ങി​​യ പെ​​രി​​ന്ത​​ല്‍​​മ​​ണ്ണ സ്വ​​ദേ​​ശി​​ക​​ളെ കൊ​​ള്ള​​സം​​ഘം പി​​ന്തു​​ട​​ര്‍​​ന്നെ​​ങ്കി​​ലും തല​​നാ​​രി​​ഴ​​ക്ക്​ ര​​ക്ഷ​​പ്പെ​​ട്ടു. ഗു​​ണ്ട​​ല്‍​​പേ​​ട്ട്​- കോ​​യ​​മ്ബ​​ത്തൂ​​ര്‍ ഹൈ​​വേ​​യി​​ല്‍ ത​​മി​​ഴ്​​​നാ​​ട്​ അ​​തി​​ര്‍​​ത്തി​​യി​​ല്‍ മു​​തു​​മ​​ല ടൈ​​ഗ​​ര്‍ റി​​സ​​ര്‍​​വി​​ല്‍ ശ​​നി​​യാ​​ഴ്​​​ച രാ​​ത്രി​​യാ​​ണ്​ സം​​ഭ​​വം. അ​​പ​​ക​​ടം മ​​ന​​സ്സി​​ലാ​​ക്കി​​യ മ​​ല​​യാ​​ളി​​ക​​ള്‍ കാ​​ര്‍ വേ​​ഗ​​ത്തി​​ലോ​​ടി​​ച്ച്‌​ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. നഗരത്തിലെ നിം​​ഹാ​​ന്‍​​സ്​ ആ​​ശു​​പ​​ത്രി​​യി​​ല്‍​​നി​​ന്ന്​ രോ​​ഗി​​യു​​മാ​​യി ശ​​നി​​യാ​​ഴ്​​​ച വൈ​​കീ​​ട്ട്​ മൂ​​ന്ന​​ര​​യോ​​ടെ​​യാ​​ണ്​ സ്​​​കോ​​ര്‍​​പി​​യോ കാ​​റി​​ല്‍ മൂ​​ന്നം​​ഗ സം​​ഘം പെ​​രി​​ന്ത​​ല്‍​​മ​​ണ്ണ​​യി​ലേക്ക് തിരിച്ചത്. ​ഗു​​ണ്ട​​ല്‍​​പേ​​ട്ട്​- കോ​​യ​​മ്ബ​​ത്തൂ​​ര്‍ ഹൈ​​വേ​​യി​​ലെ ബ​​ന്ദി​​പ്പൂ​​ര്‍ ചെ​​ക്ക്​​​പോ​​സ്​​​റ്റ്​ 8.50ഒ​​ടെ ക​​ട​​ന്ന സം​​ഘം പി​​ന്നീ​​ട്​ ത​​മി​​ഴ്​​​നാ​​ട്​ ചെ​​ക്ക്​​​പോ​​സ്​​​റ്റും ക​​ട​​ന്നു.…

Read More

നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി

ബെംഗളൂരു: നഴ്‌സിങ് കോളേജിലെ മലയാളി വിദ്യാർഥികൾക്ക് കോവിഡ്; മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്ന് മന്ത്രി. ഉള്ളാലിലെ നഴ്‌സിങ് കോളേജിലണ് 49 മലയാളി വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് മന്ത്രി കെ. സുധാകർ. മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം മോശമാകുമെന്നും കോവിഡ് ഏതുതരത്തിലാണ് വ്യാപിക്കുകയെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ദക്ഷിണകന്നഡ ജില്ലയിലെ ആലിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് അടച്ചു. കോളേജ് നിലവിൽ കൺടെയ്ൻമെന്റ് സോണാണ്. പനി ലക്ഷണമുണ്ടായിരുന്ന ആറു വിദ്യാർഥികളെ പരിശോധിച്ചതോടെ…

Read More

ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് പണികിട്ടും

ബെംഗളൂരു: ബെംഗളൂരു മാതൃകയിൽ മൈസൂരുവിലും ‘സ്വച്ഛതാ മാർഷൽ’; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനി പണികിട്ടും. പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കാനൊരുങ്ങി മൈസൂരു കോർപ്പറേഷൻ. ഇതിന്റെഭാഗമായി നഗരത്തിലെ എല്ലാ വാർഡുകളിലും മാർഷൽമാരെ നിയോഗിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് മാർഷൽമാർ ഉടൻ പിഴ ഈടാക്കും. ‘സ്വച്ഛതാ മാർഷൽ’ എന്നറിയപ്പെടുന്ന ഇവർ കോർപ്പറേഷന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നവരാണ്. രാജ്യത്തെ ശുചിത്വനഗരങ്ങളെ കണ്ടെത്തുന്ന സ്വച്ഛ് സർവേ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഇവരെ മാർഷൽമാരായി രംഗത്തിറക്കാൻ കോർപ്പറേഷൻ തീരുമാനിച്ചത്. നഗരത്തിൽ ആകെയുള്ള 65 വാർഡുകളിലും മാർഷൽമാരുടെ സാന്നിധ്യമുണ്ടാകും. യൂണിഫോം ധരിച്ചാണ് ഇവർ പ്രവർത്തിക്കുക. ബെംഗളൂരു…

Read More
Click Here to Follow Us