അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്നാടും

ബെംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി തമിഴ്‌നാടും. വിമാനത്തിലെത്തുന്നവരെ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുമെന്ന്‌ തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു.

രാജ്യത്തെ കോവിഡ് ബാധിതരിൽ 74 ശതമാനവും കേരളം, മഹാരാഷ്ട്ര ജില്ലകളിൽ നിന്നുള്ളവരാണ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ ജില്ലകളിൽ ക്ലസ്റ്റർ പരിശോധന നടത്തുന്നുണ്ട്. അതിർത്തി ജില്ലകളിലൂടെ വരുന്നവരെ തെർമൽ സ്കാനിങ്ങിനും വിധേയമാക്കുന്നുണ്ട്.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

അതേസമയം കേന്ദ്ര സര്‍കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം അണ്‍ലോക് പ്രഖ്യാപിച്ചിട്ടും കര്‍ണാടക അതിര്‍ത്തി അടച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ കര്‍ണാടക ഹൈകോടതിയില്‍ റിട് ഹര്‍ജി ഫയല്‍ ചെയ്തു.

കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. അതിര്‍ത്തി കടന്നു പോകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതോടെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

കേന്ദ്രത്തിന്റെ അണ്‍ലോക് ചട്ടങ്ങളുടെ ലംഘനമാണ് കര്‍ണാടക നടത്തുന്നതെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് അഡ്വ. സുബ്ബയ്യ റൈ റിട് ഹരജി നല്‍കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts