ന്യൂഡൽഹി: ദിവസേനയുള്ള ഇന്ധനവില വർധനയ്ക്ക് പുറമേ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വില വർധനയും. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726…
Read MoreAuthor: ന്യൂസ് ഡെസ്ക്
സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ അനുമതി
ബെംഗളൂരു: സംസ്ഥാനത്ത് സിനിമാതിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ ഇരുത്താൻ സർക്കാർ അനുമതി. നാലാഴ്ചത്തേക്കാണ് അനുമതിയെന്നും സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. അതിനുശേഷം കോവിഡ് വ്യാപനം വർധിക്കുന്നതായി കണ്ടാൽ അനുമതി പിൻവലിക്കും. വെള്ളിയാഴ്ച മുതൽ അനുമതി പ്രാബല്യത്തിൽ വരും. മാളുകളിലെ മൾട്ടി പ്ലക്സുകളിലും അനുമതി ബാധകമാണ്. സാനിറ്റൈസർ ഉപയോഗവും മുഖാവരണം നിർബന്ധമാക്കലും തിയേറ്ററിൽ പ്രവേശിക്കുംമുമ്പ് ശരീരോഷ്മാവ് പരിശോധിക്കലുമുൾപ്പെടെയുള്ള നിബന്ധനകളോടൊണ് അനുമതി. പുതിയ മാർഗനിർദേശം വ്യാഴാഴ്ച പുറത്തിറക്കുമെന്നും സുധാകർ പറഞ്ഞു. തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ഇരിക്കാനുള്ള അനുമതി കേന്ദ്രസർക്കാർ കഴിഞ്ഞ ശനിയാഴ്ച…
Read Moreകളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി കൈമാറി മലയാളി യുവാവ്
ബെംഗളൂരു: പീനിയ ദാസറഹള്ളിയിൽ ബേക്കറി നടത്തുന്ന ആലപ്പുഴ സ്വദേശി ഗോപകുമാറാണ് വഴിയിൽനിന്ന് കിട്ടിയ പഴ്‌സ് ഉടമയ്ക്ക് തിരികെ ഏൽപ്പിച്ചത്. പഴ്‌സിനുള്ളിലെ രേഖകളിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചതോടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ രഘുറാമിന്റെ പഴ്‌സാണിതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പഴ്‌സ് തിരിച്ചേൽപ്പിച്ചു. സ്വർണം പണയംവെച്ച് കിട്ടിയ 4000-ത്തോളം രൂപയും എ.ടി.എം. കാർഡും മറ്റ് രേഖകളുമാണ് പഴ്‌സിലുണ്ടായിരുന്നത്.
Read Moreസ്ക്വാഷ് കോർട്ടിൽ തരംഗം തീർത്ത് ബെംഗളൂരു മലയാളി
ബെംഗളൂരു: നഗരത്തിൽ തിങ്കളാഴ്ച നടന്ന കർണാടക സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ബെംഗളൂരു മലയാളിയായ തരുൺ മാമ്മന്‍ വിജയിച്ചു. എട്ടാം സീഡായ തരുൺ സീഡ് ചെയ്തിട്ടില്ലാത്ത താരം രോഹൻ റേയെ 11–4, 11–4, 11–7 എന്ന സ്കോറിനാണ് ഈ 19 കാരൻ ഫൈനലിൽ തോൽപിച്ചത്. ക്വാർട്ടറിൽ ടോപ് സീഡ് പർമീത് സിങ്ങിനെയും സെമിയിൽ ആദിത്യ ശ്രീറാം രാംകുമാറിനെയുമാണ് തരുൺ കീഴടക്കിയത്. കേരളത്തിൽ വേരുകളുള്ള, ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ അംഗമാണ് തരുൺ. അണ്ടർ 17, അണ്ടർ 19 കിരീടങ്ങൾ തരുൺ നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. 11–ാം വയസ്സിലാണ് തരുൺ സ്ക്വാഷിലേക്കു തിരിയുന്നത്.…
Read Moreവിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ഹെഡ്മാസ്റ്ററെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിക്കുകയും ജാതി വിളിച്ച് ആക്ഷേപിക്കുകയുംചെയ്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്കോ കേസ് ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാണ്ഡ്യ കെ.ആർ പേട്ട് ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണ ഗൗഡയെയാണ് കെ.ആർ പേട്ട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന സംഭവത്തെക്കുറിച്ച് പെൺകുട്ടികളുടെ രക്ഷിതാക്കൾ ബ്ലോക്ക് എജുക്കേഷനൽ ഒാഫിസറെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാതിയിലാണ് ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreകാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ
ബെംഗളൂരു: കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. ടാക്സികാർ ഉടമകളെ കബളിപ്പിച്ച് കാറുകൾ തട്ടിയെടുത്ത് വിൽപ്പന നടത്തുന്ന ഏഴംഗസംഘമാണ് പിടിയിലായത്. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കാറുടമകളെ കണ്ടെത്തി ചുരുങ്ങിയതുക അഡ്വാൻസ് നൽകി കാർ വാങ്ങുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ബാക്കി തുക പിന്നീട് ഗഡുക്കളായി തരാമെന്നാണ് ഇവർ വാഗ്ദാനം ചെയ്യുക. എന്നാൽ പണമോ കാറോ തിരിച്ച് കിട്ടില്ല. ആന്ധ്രാപ്രദേശിലെ വിവിധപ്രദേശങ്ങളിൽ കാർ വിൽപ്പന നടത്തി മുങ്ങുകയാണ് പതിവ്. ഇവരിൽനിന്ന് നാലുകോടിയോളം വിലവരുന്ന 48 കാറുകൾ പോലീസ് കണ്ടെടുത്തു. ഫ്രേസർ ടൗൺ സ്വദേശി ജെ. റിയാസ് (33),…
Read Moreവ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾ കൂടി വാങ്ങുന്നു
ബെംഗളൂരു: വ്യോമസേനയ്ക്ക് കരുത്തേകാൻ 83 തേജസ് പോർവിമാനങ്ങൾക്കായുള്ള കരാറിൽ കേന്ദ്ര സർക്കാർ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡുമായി നാൽപ്പത്തെണ്ണായിരം കോടി രൂപയുടെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിൽ പ്രതിരോധ വകുപ്പ് ഡിജി വി എൽ കാന്ത റാവുവും ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയർമാൻ ആർ മാധവനുമാണ് കരാറിൽ ഒപ്പ് വെച്ചിരിക്കുന്നത്. ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകൾക്കിടെയാണ് കരാർ ഒപ്പു വെച്ചത്. വളരെ ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ ലഘു യുദ്ധവിമാനമാണ് തേജസ്. കരാറിന് അംഗീകാരം നൽകിയിരിക്കുന്നത്…
Read Moreയുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു
യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്തുന്നത്. 📢Announcement National Testing Agency (@DG_NTA) will conduct next UGC-NET exam for Junior Research Fellowship & eligibility for Assistant Professor on 2, 3, 4, 5, 6, 7, 10, 11, 12, 14 & 17 May 2021.Read circular attached for more info! Good luck to all participants.#UGCNET pic.twitter.com/5j1zifvjD1 — Dr.…
Read Moreരാജ്യവ്യാപകമായി വഴിതടയൽ സമരം പ്രഖ്യാപിച്ച് കർഷകർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തെ നേരിടാൻ തന്നെ തീരുമാനിച്ചിരിക്കെ, ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാജ്യവ്യാപകമായി വഴി തടയൽ സമരം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്തും. കർഷക സമര വേദികളിൽ പൊലീസ് നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്ത് വന്നു. ഇതിന്റെ ഭാഗമായാണ് ഈ മാസം ആറിന് രാജ്യവ്യാപകമായി വഴിതടയൽ സമരം പ്രഖ്യാപിച്ചത്. അതേസമയം ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവച്ചെന്ന്…
Read Moreമാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്ത എട്ടുപേര്‍ പിടിയിൽ
ബെംഗളൂരു: മാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്ത എട്ടുപേര്‍ പിടിയിൽ. ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ 17ഓളം പേര്‍ പ്രതികളാണ്. ജില്ല ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍റെ പരാതിയില്‍ ജനുവരി 30ന് ശ്രിങ്കേരി പൊലീസ് സ്റ്റേഷന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രഷര്‍ യൂനിറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. അവിടെവെച്ച് പരിചയപ്പെട്ട ബസ് ഡ്രൈവര്‍ ഗിരീഷാണ് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്. ശേഷം ഗിരീഷ് അബി എന്നയാള്‍ക്ക് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം…
Read More