മാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്​ത എട്ടുപേര്‍ പിടിയിൽ

ബെംഗളൂരു: മാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്​ത എട്ടുപേര്‍ പിടിയിൽ. ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സ്​ത്രീയും അറസ്റ്റിലായിട്ടുണ്ട്​.

കേസില്‍ 17ഓളം ​പേര്‍ പ്രതികളാണ്​. ജില്ല ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍റെ പരാതിയില്‍ ജനുവരി 30ന്​ ശ്രി​ങ്കേരി പൊലീസ്​ സ്​റ്റേഷന്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രഷര്‍ യൂനിറ്റില്‍ ​ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി.

അവിടെവെച്ച്‌​ പരിചയപ്പെട്ട ബസ്​ ഡ്രൈവര്‍ ഗിരീഷാണ്​ പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്​. ശേഷം ഗിരീഷ്​ അബി എന്നയാള്‍ക്ക്​ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും ഫോ​ട്ടോ, വിഡിയോ തുടങ്ങിയവ പകര്‍ത്തുകയും ചെയ്​തു.

  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

തുടര്‍ന്ന്​ ഇയാളുടെ സുഹൃത്തുകളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തതായി പൊലീസ്​ പറയുന്നു. അഞ്ചുമാസത്തോളം പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്​തു. മൂന്നു വര്‍ഷം മുമ്ബ്​ പെണ്‍കുട്ടിയുടെ മാതാവ്​ മരിച്ചുപോയിരുന്നു. തുടര്‍ന്ന്​ അടുത്ത ബന്ധുവായ സ്​ത്രീക്കൊപ്പമാണ്​ പെണ്‍കുട്ടിയുടെ താമസം.

പെണ്‍കുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്യുന്നത്​ ബന്ധുവായ സ്​ത്രീയുടെ അറിവോടെയായിരുന്നു. ചെറിയ അബി, ഗിരീഷ്​, വികാസ്​, മണികണ്ഡ, സമ്ബത്ത്​, അശ്വദ്​ഗൗഡ, രാജേഷ്​, അമിത്​, സന്തോഷ്​, ദീക്ഷിത്​, സന്തോഷ്​, നിരജ്ഞന്‍, നാരായണ ഗൗഡ, അബി ഗൗഡ, യോഗീഷ്​, പെണ്‍കുട്ടിയുടെ ബന്ധു, ക്രഷര്‍ ഉടമ തുടങ്ങിയവരാണ്​ കേസിലെ പ്രതികള്‍. പോക്​സോ ഉള്‍പ്പെടെ ചുമത്തിയാണ്​ ഇവര്‍ക്കെതിരെ കേസെടുത്തത്​.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇ.വി ചാർജിംഗിന് സുരക്ഷാ മാനദണ്ഡങ്ങളില്ല; സംസ്ഥാനത്ത് ആശങ്ക ശക്തമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
[masterslider id="10"]

Related posts