പക്ഷി സംരക്ഷണത്തിൽ വീഴ്ച; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ബെംഗളൂരു: സംസ്ഥാനത്ത് വലിയ മരുകൊക്ക് (Great Indian Bustard) വംശം അറ്റുപോകുന്ന നിലയിലാണ്. വിരലിൽ എണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അലക്ഷ്യമായ സമീപനത്തോടെയാണ് വനം വകുപ്പിന്റെ ഉപദേശക സമിതി പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

ഇവിടെ ഗുരുതരമായ വംശനാശം നേരിടുന്ന ഈ പക്ഷിയെ സംരക്ഷിക്കാനുള്ള സമിതിയിൽ വിദഗ്ധരില്ല. എന്തിനാണ് ഈ ഒന്നിനും കൊള്ളാത്ത സമിതി? അടിയന്തരമായി വിദഗ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാറിന് അന്ത്യശാസനം നൽകി. കർണാടകത്തിൽ നിലവിലുള്ളവയെ സംരക്ഷിക്കാനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. പക്ഷെ സമിതിയിൽ വിദഗ്ധർ ഇല്ലാത്ത അവസ്ഥയാണ്.

ഈ പക്ഷികൾ രാജസ്ഥാനിലെ ജയ്സാൽമർ മരുഭൂമിയിലാണ് കുറച്ചെങ്കിലും ഉള്ളത്. ഗുജറാത്തിലും ആന്ധ്രയിലും മധ്യപ്രദേശിലും നാമമാത്രമായ എണ്ണമുണ്ട്. കോയമ്പത്തൂരിലെ സാലിം അലി സെന്ററിന്റെ തികച്ചും ശാസ്ത്രീയമായ ഉപദേശങ്ങളും മാർഗരേഖകളും പക്ഷി സംരക്ഷണത്തിനുണ്ട്.

പക്ഷെ, കർണാടക സർക്കാർ അത് പൂർണമായും അവഗണിച്ച നിലയിലാണ് കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ഉപദേശകസമിതിയുടെ മിനിറ്റ്സ് വായിച്ചുകൊണ്ട് ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അതിനാൽ ഒന്നിനും കൊള്ളാത്ത സമിതി ഉടമ്പടി പുനഃസംഘടിപ്പിക്കണം. പക്ഷിയെ സംരക്ഷിക്കാൻ വിദ്ഗധരില്ലാതെ എന്താണ് ചെയ്യുക? ഡോക്ടറെയും തഹസിൽദാരെയും മറ്റുമാണ് സമിതിയിൽ ഉൾപ്പെടുത്തിയത്.

പക്ഷിയുടെ പ്രധാനപ്പെട്ട വാസസ്ഥലങ്ങളിൽ വനം വകുപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതി തകിടം മറിച്ചുവെന്ന് കോടതി പറഞ്ഞു. അത് പക്ഷിയുടെ അതിജീവനത്തെ പ്രതികൂലമായി ബാധിക്കും. ആകെ എട്ട് പക്ഷികളെ ഇപ്പോൾ കർണാടകത്തിലെ ബല്ലാരിയിൽ ഉള്ളൂ. പക്ഷി വംശനാശത്തെ നേരിട്ടു കഴിഞ്ഞു.

രാജസ്ഥാനിലെ ജയ്സാൽമറിൽ ഈ പക്ഷിയെ സംരക്ഷിക്കാൻ മലയാളിയായ വനം വകുപ്പ് ഉദ്യോഗസ്ഥൻ കെ.ആർ. അനൂപ് സ്വീകരിച്ച നടപടികൾ പ്രശംസനീയമായിരുന്നു. രാജസ്ഥാൻ കേഡറിലുള്ള അനൂപ് ഇപ്പോൾ തേക്കടി കടുവ സങ്കേതത്തിന്റെ ഫീൽഡ് ഡയറക്ടറാണ്. കാര്യക്ഷമമായ പ്രവർത്തനം അദ്ദേഹം നടത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us