2013ൽ മലയാളി ബാങ്ക് മാനേജറെ എ.ടി.എമ്മിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞു.

ബെംഗളൂരു : 2013 നവംബർ 19 ന് കോർപറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്ക് എ.ടി.എമ്മിൽ വച്ച് മലയാളിയായ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരിയും മലയാളിയുമായ ജ്യോതി ഉദയിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പിടിയിലായ മധുകർ റെഡ്ഡി (36)നെ കുറ്റവാളിയാണ് എന്ന് കണ്ടെത്തി 64 മത് സിറ്റി സിവിൽ കോടതി. ശിക്ഷ ഉടൻ പ്രഖ്യാപിക്കും. രാവിലെ 6 :30 ഓടെ എ.ടി.എമ്മിൽ മകളുടെ പിറന്നാളിന് ആവശ്യമായ കാശെടുക്കാൻ വേണ്ടി കയറിയതായിരുന്നു ജ്യോതി. പ്രതി അവിടെ എത്തുകയും അകത്തു നിന്ന് ഷട്ടർ അടച്ചതിന് ശേഷം…

Read More

യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു

യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്തുന്നത്. 📢Announcement National Testing Agency (@DG_NTA) will conduct next UGC-NET exam for Junior Research Fellowship & eligibility for Assistant Professor on 2, 3, 4, 5, 6, 7, 10, 11, 12, 14 & 17 May 2021.Read circular attached for more info! Good luck to all participants.#UGCNET pic.twitter.com/5j1zifvjD1 — Dr.…

Read More

രാജ്യവ്യാപകമായി വഴിതടയൽ സമരം പ്രഖ്യാപിച്ച് കർഷകർ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരത്തെ നേരിടാൻ തന്നെ തീരുമാനിച്ചിരിക്കെ, ശക്തമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച രാജ്യവ്യാപകമായി  വഴി തടയൽ സമരം പ്രഖ്യാപിച്ച് കർഷക സംഘടനകൾ. രാവിലെ 12 മുതൽ വൈകുന്നേരം മൂന്ന് വരെ വഴിതടയൽ സമരം നടത്തും. ക‍ർഷക സമര വേദികളിൽ പൊലീസ് നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച രംഗത്ത് വന്നു. ഇതിന്റെ ഭാഗമായാണ് ഈ മാസം ആറിന് രാജ്യവ്യാപകമായി വഴിതടയൽ സമരം പ്രഖ്യാപിച്ചത്. അതേസമയം ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പങ്കുവച്ചെന്ന്…

Read More

മാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്​ത എട്ടുപേര്‍ പിടിയിൽ

ബെംഗളൂരു: മാസങ്ങളോളം 15കാരിയെ ബലാത്സംഗം ചെയ്​ത എട്ടുപേര്‍ പിടിയിൽ. ചിക്കമംഗളൂരുവിലാണ് സംഭവം നടന്നത്. കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സ്​ത്രീയും അറസ്റ്റിലായിട്ടുണ്ട്​. കേസില്‍ 17ഓളം ​പേര്‍ പ്രതികളാണ്​. ജില്ല ശിശു സംരക്ഷണ സമിതി ചെയര്‍മാന്‍റെ പരാതിയില്‍ ജനുവരി 30ന്​ ശ്രി​ങ്കേരി പൊലീസ്​ സ്​റ്റേഷന്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ക്രഷര്‍ യൂനിറ്റില്‍ ​ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. അവിടെവെച്ച്‌​ പരിചയപ്പെട്ട ബസ്​ ഡ്രൈവര്‍ ഗിരീഷാണ്​ പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്​. ശേഷം ഗിരീഷ്​ അബി എന്നയാള്‍ക്ക്​ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം…

Read More

പക്ഷി സംരക്ഷണത്തിൽ വീഴ്ച; സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ബെംഗളൂരു: സംസ്ഥാനത്ത് വലിയ മരുകൊക്ക് (Great Indian Bustard) വംശം അറ്റുപോകുന്ന നിലയിലാണ്. വിരലിൽ എണ്ണാവുന്നവ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ അലക്ഷ്യമായ സമീപനത്തോടെയാണ് വനം വകുപ്പിന്റെ ഉപദേശക സമിതി പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ഇവിടെ ഗുരുതരമായ വംശനാശം നേരിടുന്ന ഈ പക്ഷിയെ സംരക്ഷിക്കാനുള്ള സമിതിയിൽ വിദഗ്ധരില്ല. എന്തിനാണ് ഈ ഒന്നിനും കൊള്ളാത്ത സമിതി? അടിയന്തരമായി വിദഗ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാറിന് അന്ത്യശാസനം നൽകി. കർണാടകത്തിൽ നിലവിലുള്ളവയെ സംരക്ഷിക്കാനാണ് വിദഗ്ധ സമിതി രൂപീകരിച്ചത്. പക്ഷെ സമിതിയിൽ വിദഗ്ധർ ഇല്ലാത്ത അവസ്ഥയാണ്. ഈ…

Read More

സംസ്ഥാനത്തെ മുപ്പത്തി ഒന്നാമത് ജില്ലയുടെ ഔദ്യോഗിക ഉൽഘാടനം ഉടൻ..

ബെംഗളൂരു: സംസ്ഥാനത്തെ മുപ്പത്തി ഒന്നാമത്തെ ജില്ലയായ വിജയ നഗരയുടെ ഔദ്യോഗിക ഉൽഘാടനം ഒരാഴ്ചക്കുള്ളിൽ നടക്കുമെന്ന് സൂചന. പുതിയ ജില്ല രൂപീകരിക്കുന്നതിന് രണ്ട് മാസം മുൻപേ തന്നെ മന്ത്രി സഭ അനുമതി നൽകിയിരുന്നു. എന്നാൽ ബെളളാരി ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിന് ഒരു വിഭാഗം ഭരണകക്ഷി അംഗങ്ങൾ തന്നെ എതിർത്തിരുന്നു. ഹോസ്പേട്ട് ആയിരിക്കും വിജയ നഗര ജില്ലയുടെ ആസ്ഥാനം.

Read More

മാലിന്യനീക്കവും സംസ്കരണത്തിനുമായി പ്രത്യേക ഏജൻസി ഉടൻ…

ബെംഗളൂരു: ഉദ്യാന നഗരി നേരിടുന്ന മാലിന്യപ്രശ്നം വളരെ വലുതാണ്, ഇതുവരെ പല വഴിക്ക് ശ്രമിച്ചിട്ടും അത് കുറച്ച് കൊണ്ടുവരാൻ മാറി മാറി ഭരിച്ചവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല, ഈ സാഹചര്യത്തിലാണ് മാലിന്യ നീക്കവും സംസ്കരണവും മാത്രം കൈകാര്യം ചെയ്യുന്നതിനായി സർക്കാരിന് കീഴിൽ പ്രത്യേക എജൻസി രൂപീകരിക്കുന്നത്. 15 ദിവസത്തിനകം തന്നെ ഏജൻസി പ്രവർത്തിച്ച് തുടങ്ങണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ മിഷൻ 2022 അവലോകന യോഗത്തിൽ ഉദ്യോസ്ഥരോട് നിർദ്ദേശിച്ചു. മാലിന്യ സംസ്കരണം ഇപ്പോൾ നടത്തുന്ന ബി.ബി.എം.പി യിൽ നിന്ന് മാറ്റി പുതിയ ഏജൻസിക്ക് നൽകാൻ മുൻപേ തീരുമാനിച്ചിരുന്നു. ഈ…

Read More

ആമസോൺ കന്നഡയിലും!

ബെംഗളൂരു : ചെറുകിട സംരഭകരെയും ഇടത്തരം സംരംഭകരെയും സഹായിക്കുന്നതിനായി കന്നഡ ഭാഷയിലുള്ള സെല്ലർ വെബ് സൈറ്റും മൊബൈൽ ആപ്പുമായി ആമസോൺ. സംരംഭകർക്ക് കൂടുതൽ വ്യക്തമായി സ്വന്തം ഭാഷയിൽ തന്നെ സംവദിക്കാൻ ഇത് ഉപകാരപ്രദമാകുമെന്ന് ആമസോൺ ഇന്ത്യ ഡയറക്ടർ അറിയിച്ചു. 35000 സംരംഭകർ സംസ്ഥാനത്തു നിന്ന് ആമസോണുമായി ഓൺലൈൻ വിൽപ്പനയിൽ കൈ കോർക്കുന്നുണ്ട്. തദ്ദേശീയ ഉൽപ്പന്നങ്ങൾ ഓൺ ലൈൻ വഴി വിൽക്കാൻ ആമസോണുമായി സംസ്ഥാന സർക്കാർ രണ്ട് ദിവസം മുൻപാണ് ധാരണാപത്രം ഒപ്പ് വച്ചത്.

Read More

സംസ്ഥാനത്ത് ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു.

ബെംഗളൂരു : നിലവിലുള്ള ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്. നോൺ എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 75 രൂപ നൽകണം. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതം ഈടാക്കും. എ.സി. ടാക്സികൾക്ക് ആദ്യ നാല് കിലോമീറ്ററിന് 100 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിന് 24 രൂപ വീതവും ഈടാക്കും. ആദ്യ അഞ്ച് മിനിറ്റിന് കാത്തിരിപ്പ് നിരക്ക് ഈടാക്കില്ല. പിന്നീടുള്ള ഓരോ മിനിറ്റിനും ഒരു രൂപ വീതം ഈടാക്കാം. 120 കിലോഗ്രാം വരെയുള്ള സ്യൂട്‌കേസ് പോലുള്ള ലഗേജുകൾക്ക് പ്രത്യേക നിരക്ക് ഇല്ല.…

Read More
Click Here to Follow Us