2013ൽ മലയാളി ബാങ്ക് മാനേജറെ എ.ടി.എമ്മിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി കുറ്റക്കാരനെന്ന് തെളിഞ്ഞു.

ബെംഗളൂരു : 2013 നവംബർ 19 ന് കോർപറേഷൻ സർക്കിളിലെ കോർപ്പറേഷൻ ബാങ്ക് എ.ടി.എമ്മിൽ വച്ച് മലയാളിയായ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരിയും മലയാളിയുമായ ജ്യോതി ഉദയിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ പിടിയിലായ മധുകർ റെഡ്ഡി (36)നെ കുറ്റവാളിയാണ് എന്ന് കണ്ടെത്തി 64 മത് സിറ്റി സിവിൽ കോടതി.

ശിക്ഷ ഉടൻ പ്രഖ്യാപിക്കും.

രാവിലെ 6 :30 ഓടെ എ.ടി.എമ്മിൽ മകളുടെ പിറന്നാളിന് ആവശ്യമായ കാശെടുക്കാൻ വേണ്ടി കയറിയതായിരുന്നു ജ്യോതി.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

പ്രതി അവിടെ എത്തുകയും അകത്തു നിന്ന് ഷട്ടർ അടച്ചതിന് ശേഷം ഇവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

“താൻ കൈ കൂപ്പി തന്നെ ഒന്നും ചെയ്യല്ലേ എന്ന് കേണപേക്ഷിച്ചു എന്നാൽ അയാൾ ഒരു വാൾ പുറത്തെടുക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു, പേഴ്സ്, പണം, മൊബൈൽ എന്നിവയെല്ലാം കവർന്നു.മറിഞ്ഞ് വീണ താൻ ഷട്ടറിൽ തട്ടിയതിന് ശേഷം ആരോ വന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു” ജ്യോതി ഉദയ് പറഞ്ഞു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

http://88t.8a2.myftpupload.com/archives/438

പ്രതിയെ കണ്ടെത്താൻ 15 അംഗ സംഘത്തെ നിയമിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പിന്നീട് 2017ൽ മദനപ്പള്ളിയിൽ വച്ച് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ആന്ധ്രാ പോലീസിൻ്റെ പിടിയിലാകുകയായിരുന്നു പ്രതി.

http://88t.8a2.myftpupload.com/archives/20291

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts