ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും…
Read MoreAuthor: WebDesk
കടുവയും, കുഞ്ഞുങ്ങളും ചത്ത സംഭവം; പശുവിൻ്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്
ബെംഗളൂരു : ചാമരാജനഗറിൽ കടുവയും നാല് കുഞ്ഞുങ്ങളും ചത്ത സംഭവത്തിൽ കാരണം പശുവിൻ്റെ ജഡത്തിൽ നിന്നേറ്റ വിഷബാധയെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് ചാമരാജനഗർ സർക്കിൾ വനം ചീഫ് കൺസർവേറ്റർ ടി. ഹിരാലാൽ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. കടുവകളുടെ ആന്തരികാവയവങ്ങളും സാമ്പിളുകളും പരിശോധനക്കായി ലാബിലേക്ക് അയച്ചു. പകുതി ഭക്ഷിച്ച പശുവിൻ്റെ സാമ്പിളുകളും പരിശോധനക്ക് അയച്ചു. ഏത് വിഷമാണ് ഉള്ളിൽ പ്രവേശിച്ചത് എത്ര വിഷം ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. കടുവക്ക് ഏകദേശം 10…
Read Moreമകളുടെ കോളജ് ഫീസടക്കാൻ നിവൃത്തിയില്ല; ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ
ഹൈദരാബാദ്: മക്കളുടെ കോളേജ് ഫീസടയ്ക്കാൻ പണമില്ലാതെ വന്നതോടെ ലൈംഗികദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്ത് ദമ്പതികൾ. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ആപ് വഴിയാണ് ദൃശ്യങ്ങൾ സ്ട്രീം ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പെൺകുട്ടികളുടെ ഫീസടക്കാൻ ദമ്പതികൾ ഏറെ പ്രയാസപ്പെട്ടിരുന്നു.എന്നാൽ മികച്ച വിദ്യാഭ്യാസം പഠിക്കാൻ മിടുക്കരായ മക്കൾക്ക് നൽകണമെന്ന് ഇരുവരും ആഗ്രഹിച്ചു. മൂത്തമകൾ ബി.ടെകിനാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ 470ൽ468 മാർക്ക് നേടി ഉന്നതപഠനത്തിനുള്ള ശ്രമത്തിലും. കോളേജ് ഫീ അടക്കാൻ ഒരു വഴിയും ഇല്ലാതെ വന്ന ഘട്ടത്തിലാണ് ഇത്തരത്തിൽ ലൈംഗികദൃശ്യങ്ങൾ ലൈവ്…
Read Moreആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താൻ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ; പുതിയ പദ്ധതിയുമായി കർണാടക സർക്കാർ
ബെംഗളൂരു : വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം മൊബൈൽ ഹെൽത്ത് യൂനിറ്റുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഗ്രാമങ്ങളിൽ കഴിയുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ചികിത്സയും വേഗത്തിലുള്ള ആരോഗ്യ സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ ഉത്തരവ് പ്രകാരം, പദ്ധതിക്ക് 15.97 കോടി രൂപയുടെ ബജറ്റ് അനുവദിച്ചു.ഇതിനായി നിലവിലുള്ള ടെൻഡർ റദ്ദാക്കും. വാഹനങ്ങൾ വാങ്ങുക, കരാർ അടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കുക, എന്നിവയ്‌ക്കായി ജില്ല ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയ ആരോഗ്യമിഷൻ ഡയറക്ടറുടെ അനുമതിയോടെ ജില്ല ആരോഗ്യ…
Read Moreഗോവയിൽ നിന്നെത്തി ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യോഗ ഗുരു അറസ്റ്റിൽ
റായ്പൂർ: ആശ്രമത്തിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഭവത്തികൾ യോഗ ഗുരു അറസ്റ്റിൽ. ഛത്തീസഗഢിൽ ആശ്രമം നിർമിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് തരുൺ ക്രാന്തി അഗർവാൾ പിടിയിലാകുന്നത്. ഇയാളുടെ ആശ്രമത്തിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് കണ്ടെത്തി. രണ്ട് വർഷത്തിലേറെയായി ഗോവയിൽ യോഗ ക്ലാസ് നടത്തി വരികയായിരുന്നു ഇയാൾ. പിന്നീട് ഗോവയിലെ ആശ്രമത്തിൻ്റെ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിച്ച് ഇയാൾ ഛത്തീസ്ഗഢിലേയ്ക്കെത്തി. രാജ്‌നന്ദ്‌ഗാവ് ജില്ലയിൽ സ്വന്തമായൊരു ആശ്രമം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. അഞ്ചേക്കർ ഭൂമിയിലാണ് പുതിയ ആശ്രമത്തിനായി പണി തുടങ്ങിയത്. നിരവധി വിദേശികളാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്.…
Read More“ഇന്ത്യയുമായുള്ള ആ വലിയ വ്യാപാര കരാർ വേഗത്തിൽ ഉണ്ടാകും”; – ഡോണൾഡ് ട്രംപ്
ഇന്ത്യയുമായി ‘വലിയ ഒരു വ്യാപാര കരാർ’ ഉടൻ ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം നടന്ന ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിലാണ് ട്രംപിന്റെ പരാമർശം. ചൈനയുമായി കഴിഞ്ഞ ദിവസം വ്യാപാര കരാറിൽ ഒപ്പിട്ടുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതെസമയം ചൈനയുമായി ഒപ്പിട്ട കരാറിൻ്റെ വിശദാംശങ്ങൾ ട്രംപ് വെളിപ്പെടുത്തിയില്ല. എല്ലാ രാജ്യങ്ങളുമായും താൽക്കലം കരാറിലേർപ്പെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ യു എസ്- ഇന്ത്യ സ്ട്രാറ്റജിക് പാർട്‌നർഷിപ്പ് ഫോറത്തിൽ യു എസ്…
Read Moreകർണാടകയിലെ എംഎം ഹിൽസിൽ കടുവകൾ ചത്ത സംഭവം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് കേന്ദ്രം
ബെംഗളൂരു: മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. സംഭവത്തിൽ വനംവകുപ്പിൻ്റെ ഉന്നതതല അന്വേഷണവും ഇതോടൊപ്പം നടക്കും. ജൂൺ 26ന് പുറത്തിറക്കിയ ഉത്തരവിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രണ്ടംഗ എസ്‌ഐടി രൂപീകരിച്ചതായും സംസ്ഥാന സർക്കാർ ഉന്നതതല സമിതിക്ക് നൽകിയതിന് സമാനമായ സമയപരിധി നൽകിയതായും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ ബെംഗളൂരുവിലെ റീജിയണൽ ബ്യൂറോയിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഹരിണി…
Read More2024ൽ മാത്രം സംസ്ഥാനത്ത് പിടികൂടിയത് 45 കോടിയുടെ മയക്കുമരുന്ന്; വിദേശ വിദ്യാർഥികൾക്ക് വലിയ പങ്കെന്ന് ആഭ്യന്തരമന്ത്രി
ബെംഗളൂരു : സംസ്‌ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 45 കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര. അതോടൊപ്പം നിരവധി വിദേശ വിദ്യാർഥികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കർണാടക മന്ത്രി ജി. പരമേശ്വര കൂട്ടിച്ചേർത്തു. ബംഗളൂരു സിറ്റി പൊലീസ് കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനം’ പരിപാടിയുടെ ഉദ്ഘാടനം വേളയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്ന് മന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു. അതെസമയം…
Read Moreസൂരജ് രേവണ്ണയ്ക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസ് ; അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്
ബെംഗളൂരു : ജെ.ഡി (എസ്) നേതാവും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടിയുമായ സൂരജ് രേവണ്ണ എം.എൽ.സിക്കെതിരായ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം കേസിൽ അന്വേഷണം അവസാനിപ്പിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുക, ലൈംഗികാതിക്രമ കേസ് എന്നീ കുറ്റങ്ങൾക്ക് അറസ്റ്റിലായ പ്രജ്വല് രേവണ്ണയുടെ സഹോദരനാണ് സൂരജ് രേവണ്ണ. തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹോളനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. 2024 ജൂൺ 23ന് സി.ഇ.എൻ പൊലീസ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്ത് ചെയ്‌തു.…
Read Moreജോലിയിൽ നിന്ന് വിരമിച്ചു; ബാങ്കിനോട് അടങ്ങാത്ത സ്നേഹം,അതേ ബാങ്കിൽ തൂങ്ങിമരിച്ച് വയോധികൻ
ബെംഗളൂരു : ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാംഭവൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കനറാ ബാങ്ക് ശാഖയിലെ സ്റ്റോർ റൂമിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അളകെ സ്വദേശി ഗിരിധർ യാദവാണ് (61) മരിച്ചത്. 40 വർഷത്തിലേറേയായി കൊഡിയൽ ബെയ്ലിലെ കനറാ ബാങ്ക് ശാഖയിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ജോലിയിൽ നിന്നും വിരമിച്ചത്. ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗിരിധർ അവിടെ സന്ദർശനം.നടത്തിയിരുന്നു ബുധനാഴ്ച പതിവുപോലെ ബാങ്കിൽ പോയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ഭാര്യ ബന്ദർ പൊലീസ് സ്റ്റേഷനിൽ, കാണാതായതായി പരാതി നൽകി.…
Read More