രണ്ട് കനാലുകളിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി 

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ രണ്ടിടങ്ങളിലെ ജലാശയങ്ങളിൽ നിന്നായി രണ്ട് യുവതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.

രണ്ട് മൃതദേഹങ്ങളുടേയും അരയ്‌ക്ക് കീഴ്‌പോട്ടുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനായി അരയ്ക്ക് മുകളിലേക്കുള്ള ഭാഗം വെട്ടിമാറ്റിയ ശേഷം കനാൽ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസിന്റെ നിഗമനം. പാണ്ഡവപുര നഗരത്തിലെ അരകെരെ പോലീസ് സ്റ്റേഷൻ പരിധിയിൽ ബേബി തടാകത്തിനും കെ.ബെട്ടനഹള്ളിക്കും ഇടയിലുള്ള ബേബി തടാകം കനാലിൽ നിന്നാണ് ആദ്യത്തെ മൃതദേഹം ലഭിച്ചത്. വലിയ പ്ലാസ്റ്റിക് ചാക്കിൽ ഏകദേശം 30-35 വയസ് തോന്നിക്കുന്ന യുവതിയുടെ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ഭാഗമാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

ഇതിനിടെ ആരെകരെ ഗ്രാമത്തിനടുത്തുള്ള സിഡിഎസ് കനാലിലും ഒരു മൃതദേഹം കണ്ടെത്തി, ഈ മൃതദേഹത്തിൻറെയും അരയ്ക്ക് താഴെയുള്ള   ഭാഗം മാത്രമാണ് ലഭിച്ചത്. ലഭിച്ച രണ്ട് ശരീരങ്ങളിലും കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള ഭാഗത്തിനായി തിരച്ചിൽ തുടരുകയാണ്. പോലീസ് സൂപ്രണ്ടും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts