ബിരിയാണിയുടെ കൂടെ ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങൾ വിഴുങ്ങി യുവാവ്

ചെന്നൈ: ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ വിഴുങ്ങിയ യുവാവ് പിടിയില്‍. 32കാരനായ ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ഇയാള്‍ ആഭരണങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഇയാള്‍ക്ക് എനിമ നല്‍കിയാണ് ആഭരണങ്ങള്‍ വീണ്ടെടുത്തത്.

ജ്വല്ലറിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരു യുവതിയാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. തന്റെ സുഹൃത്തിനെയും സുഹൃത്തിന്റെ കാമുകനെയും യുവതി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. സുഹൃത്തിന്റെ കാമുകനാണ് ഭക്ഷണം കഴിക്കുന്നതിനിടെ ആഭരണങ്ങള്‍ വിഴുങ്ങിയത്. പാര്‍ട്ടി അവസാനിച്ച് എല്ലാവരും പോയതിനു പിന്നാലെ ആഭരണം നഷ്ടപ്പെട്ടത് തിരിച്ചറിയുകയായിരുന്നു.

  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ

കബോര്‍ഡില്‍ വച്ചിരുന്ന ഒരു വജ്രാഭരണം, ഒരു സ്വര്‍ണമാല, ഒരു വജ്ര ലോക്കറ്റ് എന്നിവകളാണ് നഷ്ടപ്പെട്ടത്. സുഹൃത്തും കാമുകനാണ് സ്വര്‍ണം മോഷ്ടിച്ചതെന്ന ധാരണയില്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആഭരണങ്ങള്‍ വിഴുങ്ങി എന്ന് കണ്ടെത്തിയത്. ഇയാളുടെ വയര്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ആഭരണങ്ങള്‍ വയറ്റില്‍ തന്നെ ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ എനിമ നല്‍കി ആഭരണങ്ങള്‍ വീണ്ടെടുത്തു. സ്വര്‍ണമാലയും വജ്രാഭരണവും മാത്രമാണ് എനിമയിലൂടെ കിട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts