ഓട്ടോറിക്ഷയുടെ മുകളിൽ കൃഷി, വ്യത്യസ്ത കഥയുമായി ഓട്ടോറിക്ഷ ഡ്രൈവർ

ന്യൂഡൽഹി : കൊടും വേനലിൽ രാജ്യതലസ്ഥാനം ചുട്ടുപൊള്ളുമ്പോള്‍ വെയിലില്‍ നിന്ന് രക്ഷനേടാന്‍ വേറിട്ട വഴിയുമായി എത്തിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍.

48 കാരനായ മഹേന്ദ്ര കുമാര്‍ ഓട്ടോ റിക്ഷയുടെ മേല്‍ക്കൂരയില്‍ വിവിധയിനം ഔഷധസസ്യങ്ങളും പച്ചക്കറികളും ചെടികളുമായി വലിയൊരു പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്.

കുമാറിന്റെ ഓട്ടോറിക്ഷയില്‍ 20 ലധികം ഇനം ചെടികളും പൂക്കളുമുണ്ട്. അതില്‍ ചീര, തക്കാളി, തുടങ്ങിയ വിളകള്‍ പോലും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചൂടില്‍ നിന്ന് രക്ഷനേടുക മാത്രമല്ല ഇതുകൊണ്ട് ഗുണം, സൂര്യാഘാതം കുറക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വേനല്‍ക്കാലത്തിന്റെ ഉച്ചിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന് ഈ ആശയം ആദ്യമായി തോന്നിയത്. കത്തുന്ന വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും തന്നോടൊപ്പം തന്റെ യാത്രക്കാരെയും തണുപ്പിക്കാന്‍ വാഹനത്തിന്റെ മുകളില്‍ ചെറുചെടികള്‍ വളര്‍ത്താമെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

തോട്ടമുണ്ടാക്കാന്‍ കുമാര്‍ ആദ്യം മേല്‍ക്കൂരയില്‍ ഒരു പായ വിരിച്ചു. തുടര്‍ന്ന് ഒരു ചാക്കും അതിന് മുകളില്‍ മണ്ണുമിട്ടു. എന്നിട്ട് അതില്‍ ചെടികള്‍ നട്ടു. വഴിയരികില്‍ നിന്ന് പുല്ലും സുഹൃത്തുക്കളില്‍ നിന്നും, പരിചയക്കാരില്‍ നിന്നും പച്ചക്കറി വിത്തുകളും അദ്ദേഹം സ്വരൂപിച്ചു. ചെടികളുടെ പച്ചപ്പും ആരോഗ്യവും നിലനിര്‍ത്താന്‍ ദിവസത്തില്‍ രണ്ടുതവണ അദ്ദേഹം ചെടികൾ നനയ്ക്കും. ഇതിന് വലിയ അധ്വാനമൊന്നും ആവശ്യമില്ല എന്നദ്ദേഹം പറയുന്നത്. യാത്രക്കാരും നാട്ടുകാരും ഈ ചലിക്കുന്ന പൂന്തോട്ടത്തിന്റെ ചിത്രം പകര്‍ത്താന്‍ തിരക്ക് കൂട്ടുകയാണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോവായി ശ്രീനന്ദ; ട്രെക്കിങ്ങിനിടെ കാണാതായ പത്താം ക്ലാസ് കാരിയായ മലയാളി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
[masterslider id="10"]

Related posts

Click Here to Follow Us