അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷ പേപ്പർ ചോർന്നു; തെളിവുകൾ സഹിതം പരാതി നൽകി ഉദ്യോഗാർത്ഥികൾ

ബെംഗളൂരു : അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊന്നൽ നൽകി മാർച്ച് 14ന് നടന്ന ഭൂമിശാസ്ത്ര വിഷയത്തിന്റെ ചോദ്യപേപ്പർ ചോർന്നതായി ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ ആരോപിച്ചു.

സംസ്ഥാനത്തെ സർക്കാർ ഡിഗ്രി കോളേജുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരീക്ഷ നടത്തിയ കർണാടക പരീക്ഷാ അതോറിറ്റിക്ക് (കെഇഎ) ഉദ്യോഗാർത്ഥികൾ ” തെളിവുകൾ” സഹിതം രേഖാമൂലം പരാതി നൽകി.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

സ്‌നാപ്ചാറ്റ് എന്ന ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് പരാതിയിൽ പറയുന്നത്.

രാവിലെ 9 മണിക്ക് പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ് രണ്ട് ഉദ്യോഗാർത്ഥികൾ തമ്മിൽ സ്നാപ്ചാറ് സന്ദേശങ്ങൾ കൈമാറുന്നത് പരാതിക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഒരു വനിതാ ഉദ്യോഗാർത്ഥി രാവിലെ 8.30 ന് മറ്റൊരു പരീക്ഷാർത്ഥിക്ക് ചോദ്യപേപ്പർ അയച്ചു. പരീക്ഷയുടെ അവസാനം, ഫയൽ ഡിലീറ്റ് ചെയ്യാൻ അവൾ മറ്റേ വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ കേസിലെ “പ്രധാന” തെളിവായി പരാതിക്കാരി ഹാജരാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗംഗാ രാജവംശത്തിന്റെ പ്രതാപം പൂക്കളിൽ പുനർജനിക്കുന്നു: ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് 6 മുതൽ
[masterslider id="10"]

Related posts