ഹിജാബിനും ഹലാലിനും ബാങ്കിനും ശേഷം അടുത്ത വിവാദവുമായി കർണാടക

ബെംഗളൂരു: കര്‍ണാടകയില്‍ മുസ്‌ലിം വ്യാപാരികൾക്കെതിരെ പുതിയ ആയുധവുമായി ചില സംഘടനകൾ രംഗത്ത്. പഴക്കച്ചവട മേഖലയിലെ ആധിപത്യം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

ഹിന്ദു ജനജാഗ്രതി സമിതി കോഓര്‍ഡിനേറ്റര്‍ ചന്ദ്രു മോഗര്‍ ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദുക്കളായ കച്ചവടക്കാരില്‍ നിന്ന് തന്നെ പഴങ്ങള്‍ വാങ്ങണമെന്ന് ആഹ്വാനം ചെയ്യുന്നുമുണ്ട് ചന്ദ്രു മോഗർ . സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുടെ പ്രചാരണം.

  ദൈവം അവർക്ക് അർഹമായ ശിക്ഷ നൽകട്ടെ, ഉറങ്ങാൻ യോ​ഗാമാറ്റ്; മലയാളി വീട്ട്ജോലിക്കാരി നേരിട്ടത് കണ്ണീരുണങ്ങാത്ത ദുരനുഭവങ്ങൾ!

പഴക്കച്ചവടത്തില്‍ മുസ്‌ലിങ്ങളുടെ ആധിപത്യമാണ്. അത് അവസാനിപ്പിക്കണം, അതിനായി എല്ലാ ഹിന്ദുക്കളും മുന്നോട്ട് വരണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. തീവ്ര ഹിന്ദു വലതു സംഘടനാ നേതാവായ പ്രശാന്ത് സംബര്‍ഗിയും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചില ചെറിയ സംഘടനകള്‍ ശ്രമിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചാൽ മുടി കൊഴിയുമെന്നത് വെറും മിഥ്യ; സുരക്ഷ അവഗണിക്കരുതെന്ന് വിദഗ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us