ആകർ പാട്ടേലിനെ ബെംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞു

ബെംഗളൂരു: യുഎസിലേക്ക് പോകാനൊരുങ്ങുവെ ബെംഗളൂരു എയര്‍പോര്‍ട്ടില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആകര്‍ പട്ടേലിനെ തടഞ്ഞു.

ത് സംബന്ധിച്ച വിവരം അദ്ദേഹം തന്നെയാണ്   ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ യാത്രയ്ക്ക് ഗുജറാത്ത് കോടതിയില്‍ നിന്നും അനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ആംനസ്റ്റി ഇന്ത്യ ഇന്റര്‍നാഷണലിനെതിരെ സിബിഐ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് തന്നെ എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആംനസ്റ്റിക്കെതിരെ മോദി സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉണ്ടെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചത്, എന്നായിരുന്നു പട്ടേലിന്റെ ട്വീറ്റ്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

അതേസമയം ഗുജറാത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സൂറത്ത് കോടതി യു എസിലേക്ക് പോകാന്‍ പട്ടേലിന് അനുമതി നല്‍കിയതെന്നാണ് സിബിഐയുടെ വിശദീകരണം. 36 കോടി രൂപയുടെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് എഫ്‌സിആര്‍എ ലംഘനത്തിന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയ്ക്ക് എതിരെ സി ബി ഐ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് വിദേശ യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചതെന്നും സി ബി ഐ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts