ഇന്ന് പ്രതിഷേധം ഇരമ്പും;മലയാളികളോട് ഉള്ള അവഗണനയ്ക്ക് എതിരെ കെകെടിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4:30 ന് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ.

ബാംഗ്ലൂര്‍ :കുറെ കാലമായി മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയ്ക്ക്  എതിരെ  മലയാളികള്‍ സംഘടിക്കുന്നു. മലയാളികള്‍ ഒറ്റക്കെട്ടായി ഇന്ന്  വൈകുന്നേരം നാലു മണിക്ക് ബെഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനു  മുന്നില്‍ ബഹുജന പ്രതിക്ഷേധ ധര്‍ണ്ണ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്.

തിങ്കള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളിലുള്ള ബെംഗളൂരു – എറണാകുളം ടെയിനുകളായ 22607/08, 12683/84 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബാനസവാഡി റെയില്‍വേ സ്റ്റേഷനിലേക്ക് ജനുവരി നാലു മുതല്‍ മാറ്റുവാനുള്ള തീരുമാനമാണ് മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ തെളിവ്. കൂടാതെ ബാംഗ്ലൂര്‍-കൊച്ചുവേളി, യശ്വന്ത്പുര – കണ്ണൂര്‍ എന്നീ ട്രെയിനുകളും ബാനസവാഡിയില്‍ നിന്ന് ആരംഭിക്കുവാനുള്ള തീരുമാനം റെയില്‍വെ എടുത്തുകഴിഞ്ഞു. ബെഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന എല്ലാ ട്രെയിനുകളും ബാനസവാഡിയില്‍ നിന്ന് ആരംഭിക്കുവാനുള്ള നീക്കത്തിലാണ് റെയില്‍വെ.

ഇതാണ് മലയാളികളെ സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് പ്രതിക്ഷേധ സമരത്തിന്റെ വഴിയിലേക്ക് തിരിയുവാന്‍ നിര്‍ബ്ബന്ധിതമാക്കിയത്. കര്‍ണ്ണാടക -കേരള ട്രാവലേര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ബെംഗളൂരു മലയാളികള്‍ ഒറ്റക്കെട്ടായി റെയില്‍വേയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രത്യക്ഷസമരത്തിലേക്ക് ഇറങ്ങുകയാണ്. അതിന്റെ ആദ്യ പടിയാണ് സിറ്റി റെയില്‍വേ സ്റ്റേഷനു മുമ്പില്‍ 18നു നടക്കുന്ന ധര്‍ണ്ണ.

  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!

ബംഗളൂരു മഹാനഗരത്തിന്റെ ഒരു വികസനവും ചെന്നെത്താതെ  കിടക്കുന്ന ബാനസവാഡി റെയില്‍വേസ്റ്റേഷനില്‍ എത്തപ്പെടുക എന്നത് ബെഗളൂരു മഹാനഗരത്തിലെ മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അസാധ്യമാണ്. യാതൊരു സൗകര്യങ്ങളുമില്ലാത്ത ബാനസവാഡി റെയില്‍വേ സ്റ്റേഷന്‍ ആകട്ടെ നഗരത്തില്‍ ആകെയുള്ള 14 സ്റ്റേഷനുകളില്‍ ഏറ്റവും അവകിസിതമായ സ്റ്റേഷനുമാണ്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കുവാനുള്ള ഇരിപ്പിടങ്ങള്‍പോലും പ്രദേശത്തുള്ള മലയാളി സംഘടനകള്‍ സൗജന്യമായി നല്‍കിയതാണ്. കേരളത്തില്‍ നിന്നുള്ള രണ്ട് ട്രെയിനുകള്‍ മാത്രമേ നിലവില്‍ ബാനസവാഡി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്നുള്ളു. ആ ട്രെയിനുകളിലുള്ളവരില്‍ ബാനസവാഡി സ്റ്റേഷനില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം തുലോം തുശ്ചവുമാണ്.

ബാനസവാഡി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ഒരു യാത്രക്കാരന് ബസ്സ് റൂട്ടിലെത്തണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒന്നര കിലോമീറ്ററെങ്കിലും നടക്കണം. നിലവിലുള്ള ഈ സാഹചര്യം ഓട്ടോ ഡ്രൈവര്‍മാര്‍ കാര്യമായി മുതലെടുക്കുന്നുമുണ്ട്. ഡ്രൈവര്‍മാര്‍ക്കു തോന്നുന്ന ചാര്‍ജാണ് നിലവില്‍ ഇവിടെ ഈടാക്കി വരുന്നത്. യാത്രക്കാരെ പകല്‍പോലും കൊള്ളയടിക്കുന്ന നിരവധി സംഭവങ്ങളും ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എത്തിപ്പെടുവാന്‍ ഒരു മെയിന്‍ റോഡുപോലുമില്ലാത്ത ബാനസവാഡി റെയില്‍വേ സ്റ്റേഷന്‍ സമീപ പ്രദേശത്തുള്ള യാത്രക്കാര്‍ പോലും പൊതുവെ ഒഴിവാക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലേക്കുള്ള ട്രയിനുകള്‍ ജനുവരി മുതല്‍ ബാനസവാഡിയിലേക്ക് മാറ്റുവാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ട്രെയിനുകള്‍ ബാനസവാഡിയില്‍ യാത്ര അവസാനിപ്പിക്കുന്നതോടു കൂടി ട്രെയിന്‍ യാത്ര ഉപേഷിക്കുവാന്‍ യാത്രക്കാര്‍ നിര്‍ബ്ബന്ധിതമാകും. അതോടെ യാത്രക്കാരുടെ കുറവു പറഞ്ഞ് ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിന് റെയില്‍വേക്ക് കഴിയും. റെയില്‍വേയുടെ ഉന്നതങ്ങളിലിരുന്ന് മലയാളികള്‍ക്കെതിരെ ചരടുവലിക്കുന്നവരുടെ ആത്യന്തിക ലക്ഷ്യവും അതാണ്.

  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ബാംഗ്ലൂര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലുള്ള സ്ഥല പരിമിതിയാണ് ട്രെയിനുകള്‍ മാറ്റുന്നതിനു കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. 10 പ്ലാറ്റ് ഫോമുകളിലായി പ്രതിദിനം 90ഓളം ട്രെയിനുകള്‍ വന്നു പോകുന്ന സിറ്റി റെയില്‍വേ സ്റ്റേഷനില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ക്ക് മാത്രമെന്തേ സ്ഥലപരിമിതി എന്ന് യാത്രക്കാര്‍ ചോദിക്കുന്നു. 1 മുതല്‍ 7 വരെയുള്ള പ്ലാറ്റ്‌ഫോമുകള്‍ തമിള്‍നാട്ടിലേക്കുള്ള ട്രെയിനുകള്‍ക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ തമിള്‍നാട്ടിലെ സേലം വഴി കേരളത്തിലേക്കുള്ള മാത്രം തിരഞ്ഞുപിടിച്ച് നാടുകടത്തുന്ന റെയില്‍വേയുടെ നയത്തിലെ ഇരട്ടത്താപ്പ് എത്ര ആലോചിച്ചിട്ടും മലയാളികള്‍ക്ക് മനസ്സിലാകുന്നില്ല. തമിള്‍നാട്ടിലേക്ക് പുതുതായി അനുവദിക്കുന്ന ട്രെയിനുകള്‍ക്കും ഈ പ്ലാറ്റ് ഫോമുകളില്‍ ഇടമുണ്ട് എന്നതാണ് മലയാളികളോടുള്ള റെയില്‍വേയുടെ സമീപനത്തിന്റെ ഏറ്റവും ഏറ്റവും ക്രൂരമുഖം.

നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ യശ്വന്ത്പുര, കന്റോണ്‍മെന്റ്, ബൈയ്യപ്പനഹള്ളി, കെആര്‍ പുരം എന്നീ സ്റ്റേഷനുകളെ എല്ലാം ഒഴുവാക്കി യാതൊരു സൗകര്യങ്ങളുമില്ലാത്ത ബാനസവാഡിയിലേക്ക് മലയാളികളെ ആട്ടിപായിക്കുന്നത് കേന്ദ്രത്തില്‍ ഭരണത്തിലുള്ള പാര്‍ട്ടിക്ക് കേരളത്തില്‍ പച്ചതൊടാന്‍ അവസരം നല്‍കാത്ത മലയാളികളോടുള്ള രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല എന്ന് മലയാളിയായ റെയില്‍വേയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഡെലിവറി ബോയിയുടെ മർദ്ദനമേറ്റ മലയാളി യുവാവിന്റെ മൂക്കിന്റെ അസ്ഥി ഒടിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us