നിവീൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാം; ബിജെപി എംഎൽഎ

ബെംഗളൂരു : കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുപകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കഴിയുമെന്ന കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡയുടെ
പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കി.

“വിമാനത്തിൽ മൃതദേഹം കൊണ്ടുവരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. മൃതദേഹത്തിന് ആവശ്യമായ സ്ഥലത്ത് എട്ട് പേരെ തിരികെ കൊണ്ടുവരാം,” എംഎൽഎ പറഞ്ഞു.

  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

മരിച്ച നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അവിടെ ഒരു യുദ്ധം നടക്കുന്നുണ്ട്, ജീവിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണ്, ഒരു മൃതദേഹം തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
[masterslider id="10"]

Related posts