വിദ്യാർത്ഥികളെ കബളിപ്പിച്ചതിന് അലയൻസ് യൂണിവേഴ്സിറ്റി മുൻ ചാൻസലർക്ക് ജാമ്യമില്ല

ബെംഗളൂരു: ഫണ്ട് ദുർവിനിയോഗത്തിന് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അലയൻസ് യൂണിവേഴ്‌സിറ്റി മുൻ ചാൻസലർ മധുകർ ജി അംഗൂരിന്റെ ജാമ്യം സിറ്റി കോടതി നിരസിച്ചു.

വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അലയൻസ് യൂണിവേഴ്‌സിറ്റി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിട്ടില്ലെന്നാണ് ഈ ഘട്ടത്തിൽ വെച്ചിരിക്കുന്ന വസ്തുതാപരമായ തെളിവുകൾ വ്യക്തമാക്കുന്നതെന്നും ഇത് വിവിധ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുള്ളതുമാണ്. അതിന്റെ അന്വേഷണം നിലവിൽ പുരോഗമിക്കുകയായതിനാൽ ഹരജിക്കാരന് ജാമ്യത്തിന് അർഹതയില്ല എന്നാണ് , അടുത്തിടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി അനിൽ ബി കാട്ടി പറഞ്ഞത്.

  ഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ

അലയൻസ് യൂണിവേഴ്‌സിറ്റി, ശ്രീവരി എജ്യുക്കേഷണൽ സർവീസസുമായി രജിസ്റ്റർ ചെയ്യാത്ത കരാർ പ്രകാരം, ഹർജിക്കാരന്റെ നിർദ്ദേശപ്രകാരം, സർവ്വകലാശാലയ്ക്ക് വേണ്ടി വിദ്യാർത്ഥികൾ പണമടച്ചതായി ഇഡിയുടെ അഭിഭാഷകൻ വാദിച്ചു.

2017 ജനുവരി മുതൽ 2017 നവംബർ വരെ 4500 വിദ്യാർത്ഥികളുടെ ഫീസ് ശ്രീവരി എജ്യുക്കേഷണൽ സർവീസസ് എന്ന പേരിൽ അനധികൃതമായി ആരംഭിച്ച ഈ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചട്ടുണ്ടെന്നും. കൂടാതെ, പ്രസ്തുത അക്കൗണ്ടിൽ സമാഹരിച്ച 107 കോടി രൂപ പിന്നീട് ഹരജിക്കാരന്റെയും മറ്റുള്ളവരുടെയും സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതായും അദ്ദേഹം വാദിച്ചു.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us